Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഡ്‌ലെയ്ഡ് ടെസ്റ്റ്: ഇന്ത്യയുടെ റിപ്പോര്‍ട്ട് കാര്‍ഡ്, വെരി ഗുഡ് രണ്ട് പേര്‍ക്ക്, പട്ടിക ഇങ്ങനെ

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം നാണം കെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ 53 റണ്‍സ് ലീഡ് നേടിയിട്ടും ഇന്ത്യ കളി കൈവിട്ടു. രണ്ടാം ഇന്നിങ്‌സില്‍ വെറും 36 റണ്‍സിനാണ് ഇന്ത്യ ഓള്‍ ഔട്ടായത്. ഇതോടെ എട്ട് വിക്കറ്റിന്റെ പരാജയം ഇന്ത്യ ഏറ്റുവാങ്ങി. രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ആദ്യ ടെസ്റ്റില്‍ ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും നിരാശപ്പെടുത്തിയ ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നിന്നത്. ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് കാര്‍ഡ് പരിശോധിക്കാം.

പൃത്ഥ്വി ഷാ (വളരെ മോശം)

പൃത്ഥ്വി ഷാ (വളരെ മോശം)

ഏറ്റവും നിരാശപ്പെടുത്തിയ താരം പൃത്ഥ്വി ഷായാണ്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് തേടിയത് വെറും നാല് റണ്‍സാണ്. ആദ്യ ഇന്നിങ്‌സില്‍ നേരിട്ട രണ്ടാം പന്തില്‍ത്തന്നെ പൃത്ഥ്വി പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സിലും മികച്ച സ്‌കോര്‍ നേടാനായില്ല. രണ്ട് ഇന്നിങ്‌സിലും ക്ലീന്‍ ബൗള്‍ഡായാണ് പൃത്ഥ്വി പുറത്തായത്. കൂടാതെ ഫീല്‍ഡിങ്ങിലും പൃത്ഥ്വി നിരാശപ്പെടുത്തി. ലാബുഷാനെയുടെ അനായാസ ക്യാച്ചാണ് പൃത്ഥ്വി പാഴാക്കിയത്. 10ല്‍ 1 മാര്‍ക്കാണ് പൃത്ഥ്വിക്ക് നല്‍കുന്നത്.

മായങ്ക് അഗര്‍വാള്‍ (ശരാശരി)

മായങ്ക് അഗര്‍വാള്‍ (ശരാശരി)

മറ്റൊരു ഓപ്പണറായ മായങ്ക് അഗര്‍വാള്‍ ശരാശരി മാത്രം. 10ല്‍ നാല് മാര്‍ക്കാണ് മായങ്കിനുള്ളത്. ടെക്‌നിക്കല്‍ പിഴവിലൂടെയാണ് രണ്ട് മത്സരത്തിലും അദ്ദേഹം പുറത്തായത്. ഒന്നാം ഇന്നിങ്‌സില്‍ 40 പന്തില്‍ 17 റണ്‍സ് നേടിയ മായങ്കിനെ പാറ്റ് കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 40 പന്തില്‍ 9 റണ്‍സ് നേടിയ മായങ്കിനെ ഹെയ്‌സല്‍വുഡും പുറത്താക്കി. മായങ്ക് രണ്ടാം ടെസ്റ്റിനുള്ള ടീമിലും ഇടം പിടിച്ചേക്കും.

ചേതേശ്വര്‍ പുജാര (മികച്ചത്)

ചേതേശ്വര്‍ പുജാര (മികച്ചത്)

വളരെ മികച്ചത് എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത ചേതേശ്വര്‍ പുജാരക്ക് 10ല്‍ 6 മാര്‍ക്ക്. ആദ്യ ഇന്നിങ്‌സില്‍ 160 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ പുജാര രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായി. വലിയ പ്രതീക്ഷയായിരുന്നു പുജാരയില്‍ ഉണ്ടായിരുന്നതെങ്കിലും മികവിനൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. മെല്‍ബണില്‍ ഇന്ത്യയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കണമെങ്കില്‍ പുജാരയുടെ പ്രകടനം നിര്‍ണ്ണായകം.

 വിരാട് കോലി (മികച്ചത്)

വിരാട് കോലി (മികച്ചത്)

വളരെ മികച്ചത് എന്ന് പറയാന്‍ സാധിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് സാധിച്ചില്ല. 10 ല്‍ 7 മാര്‍ക്കാണ് കോലിക്കുള്ളത്. ആദ്യ ഇന്നിങ്‌സില്‍ 74 റണ്‍സ് നേടിയ കോലി രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സാണ് നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ കോലി റണ്ണൗട്ടായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് പുറത്തായത്. ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ അവശേഷിക്കുന്ന മൂന്ന് മത്സരം കളിക്കില്ല.

അജിന്‍ക്യ രഹാനെ (വളരെ മോശം)

അജിന്‍ക്യ രഹാനെ (വളരെ മോശം)

സന്നാഹ മത്സരത്തില്‍ സെഞ്ച്വറിയോടെ തിളങ്ങിയ അജിന്‍ക്യ രഹാനെയ്ക്ക് പക്ഷെ മത്സരത്തില്‍ തിളങ്ങാനായില്ല. 10ല്‍ 1 മാര്‍ക്ക് മാത്രമാണ് ഇന്ത്യയുടെ ഉപനായകന് നേടാനായത്. ആദ്യ ഇന്നിങ്‌സില്‍ 92 പന്തില്‍ നിന്ന് 42 റണ്‍സാണ് രഹാനെ നേടിയതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി. കോലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ അവസാന മൂന്ന് മത്സരത്തിലും നയിക്കുന്നത് അജിന്‍ക്യ രഹാനെയാണ്.

ഹനുമ വിഹാരി (മോശം)

ഹനുമ വിഹാരി (മോശം)

മധ്യനിരയില്‍ ഹനുമ വിഹാരിയുടെ പ്രകടനവും നിരാശപ്പെടുത്തുന്നത്. 16,8 എന്നിങ്ങനെയാണ് രണ്ട് ഇന്നിങ്‌സുകളില്‍ നിന്നാണ് വിഹാരിക്ക് നേടാനായത്. മികച്ച ആത്മവിശ്വാസത്തോടെ തുടങ്ങുന്ന താരത്തിന് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. 10ല്‍ 2 മാര്‍ക്കാണ് വിഹാരിക്കുള്ളത്. സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടി താരം തിളങ്ങിയിരുന്നു. രണ്ടാം മത്സരത്തിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.

വൃദ്ധിമാന്‍ സാഹ (മോശം)

വൃദ്ധിമാന്‍ സാഹ (മോശം)

റിഷഭ് പന്തിനെ മറികടന്ന് കീപ്പറായി പ്ലേയിങ് ഇലവനിലെത്തിയ വൃദ്ധിമാന്‍ സാഹ തീര്‍ത്തും നിരാശപ്പെടുത്തി. മോശമാണ് താരത്തിന് നല്‍കുന്ന ഗ്രേഡ്. 10ല്‍ 2 മാര്‍ക്കാണ് സാഹക്ക് ലഭിച്ചത്. ബാറ്റിങ്ങില്‍ തീര്‍ത്തും അദ്ദേഹം നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ 9,രണ്ടാം ഇന്നിങ്‌സില്‍ 4 എന്നിങ്ങനെയാണ് സാഹയുടെ സ്‌കോര്‍. എന്നാല്‍ കീപ്പറെന്ന നിലയില്‍ മികവ് കാട്ടാന്‍ സാഹയ്ക്കായി. പിഴവുകള്‍ ഒന്നും തന്നെ പറയാനില്ലായിരുന്നു.

ആര്‍ അശ്വിന്‍ (വളരെ മികച്ചത്)

ആര്‍ അശ്വിന്‍ (വളരെ മികച്ചത്)

അപ്രതീക്ഷിത പ്രകടനം നടത്തി വിസ്മയിപ്പിച്ച താരമാണ് ആര്‍ അശ്വിന്‍. വളരെ മികച്ച മാര്‍ക്കാണ് അശ്വിന് നല്‍കുന്നത്. 10ല്‍ 7 മാര്‍ക്കാണ് അശ്വിന് ലഭിച്ചത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റുമായി ഓസീസ് സ്‌കോര്‍ ബോര്‍ഡിനെ പിടിച്ചുനിര്‍ത്താന്‍ അശ്വിനായി. രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും നേടി. ഓസീസ് സ്പിന്നര്‍ നഥാന്‍ ലയണിനെ മറികടക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ അശ്വിനായി.

ഉമേഷ് യാദവ് (വളരെ മികച്ചത്)

ഉമേഷ് യാദവ് (വളരെ മികച്ചത്)

ഇഷാന്ത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയുടെ മൂന്നാം പേസറായെത്തിയ ഉമേഷ് യാദവ് തിളങ്ങി. വളരെ മികച്ച ഗ്രേഡാണ് അദ്ദേഹത്തിന് ലഭിച്ചത്. 10ല്‍ 8 മാര്‍ക്കാണ് ഉമേഷിന് നല്‍കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുമായി പേസ് നിരയില്‍ കൂടുതല്‍ ശോഭിച്ചത് ഉമേഷായിരുന്നു. രണ്ടാം മത്സരത്തിലും ഉമേഷ് ടീമിലുണ്ടാവുമെന്നുറപ്പാണ്.

മുഹമ്മദ് ഷമി (മോശം)

മുഹമ്മദ് ഷമി (മോശം)

പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ പേസര്‍ മുഹമ്മദ് ഷമിക്കായില്ല. മോശം ഗ്രേഡാണ് അദ്ദേഹത്തിന് നല്‍കുന്നത്. 10ല്‍ 2 മാര്‍ക്ക് മാത്രം. ഒരു വിക്കറ്റ് പോലും ഷമിക്ക് നേടാനായില്ല. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ കമ്മിന്‍സിന്റെ പന്ത് കൈയില്‍ പതിച്ച് പരിക്കേറ്റ ഷമി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഇനിയുള്ള മൂന്ന് മത്സരത്തിലും ഷമി ഉണ്ടാകില്ല.

ജസ്പ്രീത് ബൂംറ (മികച്ചത്)

ജസ്പ്രീത് ബൂംറ (മികച്ചത്)

വളരെ മികച്ച ഗ്രേഡ് നല്‍കാവുന്ന പ്രകടനം നടത്താന്‍ ജസ്പ്രീത് ബൂംറക്ക് സാധിച്ചിട്ടില്ല. ഒന്നാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റാണ് ബൂംറ വീഴ്ത്തിയത്. 2019ലെ ഓസീസ് പരമ്പരയില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ബൂംറയായിരുന്നു മുന്നില്‍. അത്തരത്തിലുള്ള പ്രകടനം ഇത്തവണയും ബൂംറയില്‍ നിന്ന് ഉണ്ടാകേണ്ടത് ഇന്ത്യയുടെ തിരിച്ചുവരവിന് അത്യാവശ്യമാണ്.

Story first published: Sunday, December 20, 2020, 14:13 [IST]
Other articles published on Dec 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+