Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെഞ്ച്വറിയുമായി സ്മിത്ത് നയിക്കുന്നു....കന്നി സെഞ്ച്വറിത്തിളക്കത്തില്‍ മാക്‌സ്‌വെല്‍

റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക് നീങ്ങുന്നു. മുന്നില്‍ നിന്നു പട നയിക്കുന്ന സ്റ്റീവ് സ്മിത്തിന്റെ (157*) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസീസിനെ ശക്തമായ നിലയിലെത്തിച്ചത്. രണ്ടാദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ സന്ദര്‍ശകര്‍ ഒന്നാമിന്നിങ്സില്‍ ഏഴു വിക്കറ്റിന് 401 റണ്‍സെടുത്തു. സ്മിത്തിനോടൊപ്പം ഒരു റണ്‍സുമായി സ്റ്റീവ് ഒകീഫെയാണ് ക്രീസിലുള്ളത്.

1

318 പന്തില്‍ 16 ബൗണ്ടറികളടങ്ങുന്നതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്. പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (104) സെഞ്ച്വറിയോടെ കസറി. താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്. 185 പന്തുകള്‍ നേരിട്ട മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറും ഉള്‍പ്പെട്ടിരുന്നു.

2

അഞ്ചാം വിക്കറ്റില്‍ സ്മിത്തും മാക്‌സ്‌വെല്ലും ചേര്‍ന്ന് 191 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. നാലു വിക്കറ്റെടുത്ത സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ മികച്ചുനിന്നത്. ഉമേഷ് യാദവിനു രണ്ടു വിക്കറ്റ് ലഭിച്ചു.

Story first published: Friday, March 17, 2017, 12:29 [IST]
Other articles published on Mar 17, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+