വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റാഞ്ചിയില്‍ ഇന്ത്യ നന്നായി തുടങ്ങി...ഓസീസിന്‍റെ മുന്‍നിര തകര്‍ന്നു

ബംഗളൂരു ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്

By Manu

റാഞ്ചി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് റാഞ്ചിയില്‍ തുടങ്ങി. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഓസീസ് ആദ്യ ഇന്നിങ്സില്‍ മൂന്നു വിക്കറ്റിന് 109 റണ്‍സെടുത്തിട്ടുണ്ട്. മാറ്റ് റെന്‍ഷോ (44), ഡേവിഡ് വാര്‍ണര്‍ (19), ഷോണ്‍ മാര്‍ഷ് (2) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

1

ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടെടുത്തു. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും (34) പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പുമാണ് (6) ക്രീസിലുള്ളത്. അപകടകാരിയായ വാര്‍ണറെ സ്വന്തം ബൗളിങില്‍ പിടികൂടി ജഡേജയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ത്രൂ നല്‍കിയത്. നേരത്തേ ടോസ് ലഭിച്ച ഓസീസ് നായകന്‍ സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

2

ബംഗളൂരു ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. അഭിനവ് മുകുന്ദിനു പകരം മുരളി വിജയ് ടീമിലെത്തി. മറുഭാഗത്ത് ഓസീസ് ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. പാറ്റ് കമ്മിന്‍സും ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് പുതുതായി ടീമിലെത്തിയത്. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഓസീസും ഓരോ കളി വീതം ജയിച്ച് 1-1ന് ഒപ്പമാണ്.

Story first published: Thursday, March 16, 2017, 12:35 [IST]
Other articles published on Mar 16, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X