ഇന്ത്യ-ഓസീസ് കളി ക്രീസിനു പുറത്തേക്ക്!! സ്മിത്തിനെ കുരിശിലേറ്റാന്‍ ഇന്ത്യ, സംരക്ഷിക്കുമെന്ന് ഓസീസ്..
ബംഗളൂരു: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ക്രീസിനു പുറത്തേക്ക്. ബംഗളൂരു ടെസ്റ്റിലെ ചില വിവാദസംഭവങ്ങള്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിനെ കുരിശിലേറ്റാനാണ് ഇന്ത്യയുടെ പുറപ്പാടെങ്കില്‍ നായകനെ സംരക്ഷിച്ച് ഓസീസും രംഗത്തുവന്നു.

സ്മിത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡിനു ഇന്ത്യന്‍ ടീം പരാതി നല്‍കിക്കഴിഞ്ഞു. ബംഗളൂരു ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അംപയര്‍ തനിക്കെതിരേ എല്‍ബിഡബ്ല്യു വിധിച്ചപ്പോള്‍ റിവ്യൂ ചെയ്യണമോയെന്നു ഡ്രസിങ് റൂമിനുനേരെ നോക്കി സ്മിത്ത് അഭിപ്രായം തേടിയതാണ് വിവാദങ്ങള്‍ക്കു വഴിവച്ചത്.

ക്യാപ്റ്റന്‍ സ്മിത്തിന് പൂര്‍ണ പിന്തുടണയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കിയത്. സ്മിത്തിനെതിരേ ഇപ്പോള്‍ നടക്കുന്നത് മര്യാദയ്ക്കു നിരക്കാത്ത സംഭവമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചൂണ്ടിക്കാട്ടി.

ഞാന്‍ ബാറ്റ് ചെയ്യുന്നതിനിടെ ഓസീസ് താരങ്ങള്‍ നിരവധി തവണ അവരുടെ ഡ്രസിങ് റൂമിനുനേരെ നോക്കുന്നതു കണ്ടിട്ടുണ്ട്. ഇതു നിര്‍ത്തിക്കണമെന്ന് അംപയറോട് ആവശ്യപ്പെട്ടിരുന്നു. ഗ്രൗണ്ടില്‍ താന്‍ ഇത്തരത്തില്‍ ഒരിക്കലും ചെയ്യില്ലെന്ന് കോലി പറഞ്ഞു.

സംഭവത്തില്‍ ഓസീസ് ടീം കോച്ചായ ഡാരന്‍ ലേമാന്റെ പ്രതികരണം ഇതായിരുന്നു. സ്റ്റീവ് മികച്ച ക്രിക്കറ്ററും വ്യക്തിയുമാണ്. നിരവധി വളര്‍ന്നു വരുന്ന കളിക്കാര്‍ക്കു പ്രചോദനം കൂടിയാണ് അദ്ദേഹം. അദ്ദേഹത്തില്‍ നല്ല വിശ്വാസമാണ് ടീമിനുള്ളത്.

കോലിക്ക് തന്റെ അഭിപ്രായം പറയാന്‍ അവകാശമുള്ളതുപോലെ തങ്ങള്‍ക്കും അതിനുള്ള അവകാശമുണ്ടെന്ന് ലേമാന്‍ പറഞ്ഞു. മാന്യമായ രീതിയിലാണ് ഓസീസ് ടീം കളിച്ചതെന്ന് ഉറപ്പുണ്ട്. യുവത്വത്തിന് മുന്‍തൂക്കമുള്ള ടീമാണ് ഞങ്ങളുടേത്. ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications