ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ... ഷെഡ്യൂൾ, എതിരാളികൾ, സമയം, ലൈവ്, ചരിത്രം.... അങ്ങനെ എല്ലാം എല്ലാം!!
ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയുടെ എട്ട് വർഷത്തെ ചരിത്രം എടുത്ത് നോക്കിയാൽ നിസംശയം പറയാൻ പറ്റും, ഇന്ത്യയാണ് ടീം ഓഫ് ദ ടൂർണമെന്റ്. രണ്ട് തവണ ചാമ്പ്യന്മാരായി, ഒരു വട്ടം സംയുക്തമായി കിരീടം പങ്കുവെച്ചു. ഒരിക്കൽ ഫൈനലും കളിച്ചു. സൗരവ് ഗാംഗുലിയാണ് ഇന്ത്യൻ ക്യാപ്റ്റൻമാരിൽ കേമൻ. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഐ സി സി ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ എന്തൊക്കെ ചെയ്തു എന്നും 2017 എഡിഷനിൽ എന്തൊക്കെ ചെയ്യാൻ പോകുന്നു എന്നും നോക്കൂ...

ഇതാണ് ഇന്ത്യൻ ടീം
ക്യാപ്റ്റൻ വിരാട് കോലി, ധവാൻ, രോഹിത് ശർമ, രഹാനെ, യുവരാജ് സിംഗ്, ധോണി, ഹർദീക് പാണ്ഡ്യ, ദിനേശ് കാർത്തിക്, കേദാർ ജാദവ്, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ഭുമ്ര, രവീന്ദ്ര ജഡേജ, ആർ അശ്വിൻ - ഇതാണ് ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ഡിഫൻഡ് ചെയ്യാനുള്ള ഇന്ത്യൻ ടീം.

ബി ഗ്രൂപ്പിലാണ് കളികൾ
ചാമ്പ്യൻസ് ട്രോഫി ബി ഗ്രൂപ്പിലാണ് ഇന്ത്യ. പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരും ബി ഗ്രൂപ്പിലാണ്. പാകിസ്താനോട് ജൂൺ 4, ശ്രീലങ്കയോട് ജൂൺ 8, ദക്ഷിണാഫ്രിക്കയോട് ജൂൺ 11 എന്നിങ്ങനെയാണ് ഇന്ത്യയുടെ കളികൾ. ടോപ് രണ്ട് ടീമുകൾ സെമിഫൈനലിൽ എത്തും.

എവിടെ കാണാം
ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് ഇന്ത്യയുടെ എല്ലാ കളികളും. സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് എച്ച് ഡി 1, സ്റ്റാർ സ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് എച്ച് ഡി 2, സ്റ്റാർ സ്പോർട്സ് 3, സ്റ്റാർ സ്പോർട്സ് എച്ച് ഡി 3, സ്റ്റാർ സ്പോർട്സ് തമിഴ്, ഹോട്സ്റ്റാർ എന്നിവയിൽ കളി തത്സമയം കാണാം.

ഇന്ത്യ ഇതുവരെ
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഇതുവരെ എന്ത് ചെയ്തു എന്ന് നോക്കൂ - 1999 ൽ സെമി ഫൈനൽ. 2000 ൽ ഫൈനൽ. 2002 ൽ ശ്രീലങ്കയ്ക്കൊപ്പം സംയുക്ത ചാമ്പ്യന്മാർ. 2004 ലീഗ് സ്റ്റേജ്, 2006 ലീഗ് സ്റ്റേജ്, 2009 ലീഗ് സ്റ്റേജ്, 2013ൽ ചാമ്പ്യന്മാർ - ഇതാണ് ഇന്ത്യയുടെ ചരിത്രം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications