മൗണ്ട് മൗന്‍ zwj;ഗനൂയി: ഇന്ത്യയ് ക്കെതിരായ പരമ്പരയിലെ മൂന്നാമത്തെ ഏകദിന മത്സരവും തോറ്റതോടെ തുടര്‍ zwj; തോല് zwj;വികളുടെ ആഘാതത്തിലാണ് ന്യൂസിലന് zwj;ഡ്. ശ്രീലങ്കയ് ക്കെതിരെ തുടര്‍ zwj;ച്ചയായി മൂന്ന് മത്സരങ്ങള്‍ zwj; ജയിച്ചശേഷം ഇന്ത്യയെ നേരിടാനിറങ്ങിയ ന്യൂസിലന് zwj;ഡിന് ഒരു മത്സരത്തിലും ജയപ്രതീക്ഷയുണ്ടാക്കാന് zwj;പോലും കഴിഞ്ഞിട്ടില്ല. തോല് zwj;വികളില്‍ zwj; കിവീസ് ക്യാപ്റ്റന്‍ zwj; കെയ്ന്‍ zwj; വില്യംസണ് zwj; കടുത്ത നിരാശ പ്രകടിപ്പിച്ചു. സെഞ്ച്വറിത്തിളക്കം... വിക്കറ്റ് കൊയ്ത്തില്‍ zwj; കുല് zwj;ദീപ്-ചഹല്‍ zwj; ജോടിക്ക് അപൂര് zwj;വ്വനേട്ടംഇന്ത്യ തങ്ങളെ ഒരു പാഠം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണന്നാണ് വില്യംസണ് zwj; മത്സരശേഷം പ്രതികരിച്ചത്. ഇന്ത്യ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. തങ്ങള്‍ zwj; ചില കാര്യങ്ങളില്‍ zwj; മെച്ചപ്പെട്ടെങ്കിലും ജയം നേടാനായില്ല. ഇന്ത്യയുടെ സ്ഥിരതയും തെറ്റുകളിലേക്ക് തങ്ങളെ തള്ളിയിട്ട രീതിയും തിരിച്ചറിവുകള്‍ zwj; നല് zwj;കുന്നതാണെന്നും ഇന്ത്യന്‍ zwj; വിജയത്തെ അനുമോദിക്കുന്നതായും വില്യംസണ് zwj; പറഞ്ഞു.ന്യൂസിലന് zwj;ഡ് ഉയര് zwj;ത്തിയ 243 റണ്‍ zwj;സ് 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യ മേല്‍ zwj;ക്കൈ കൈവിട്ടില്ല. റെസ് ടെയ് ലര്‍ zwj; 93 റണ്‍ zwj;സെടുത്തത് മാത്രമാണ് ന്യൂസിലന് zwj;ഡിന് എടുത്തുപറയാവുന്ന നേട്ടം. മറ്റു ബാറ്റ് സ്മാന്മാരെ നിലയുറപ്പിക്കാന്‍ zwj; ഇന്ത്യ അനുവദിച്ചില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ എതിരാളികളെക്കാള്‍ zwj; ബഹുദൂരം മുന്നിലായിരുന്നു.പിച്ച് ബാറ്റിങ്ങിന് അനുയോജ്യമല്ലായിരുന്നെന്നാണ് വില്യംസണിന്റെ അഭിപ്രായം. ഇത്തരമൊരു വിക്കറ്റില്‍ zwj; റോസ് ടെയ് ലറും ടോം ലതാമും ചേര് zwj;ന്ന് 100 റണ്‍ zwj;സിലേറെ കൂട്ടുകെട്ടുണ്ടാക്കിയതിനെ ക്യാപ്റ്റന്‍ zwj; പുകഴ്ത്തുകയും ചെയ്തു. തുടക്കത്തില്‍ zwj;തന്നെ വിക്കറ്റുകള്‍ zwj; വീഴ്ത്തി എതിരാളികളെ സമ്മര്‍ zwj;ദ്ദത്തിലാക്കാന് zwj; തങ്ങള്‍ zwj;ക്ക് കഴിയണമായിരുന്നെന്നും വില്യംസണ് zwj; പറഞ്ഞു. നാലാം മത്സരത്തില്‍ zwj; തിരിച്ചുവരുമെന്ന പ്രതീക്ഷയും ക്യാപ്റ്റന്‍ zwj; പങ്കുവെച്ചു.