Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20 ലോകകപ്പ് ഇന്ത്യ നേടുമെന്ന് ഷെയ്ന്‍ വാട്‌സണ്‍

സിസ്‌നി: ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലേകകപ്പില്‍ കരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമാണ് ഇന്ത്യയെന്ന് ഓസ്‌ട്രേലിയന്‍ ടീമംഗം ഷെയ്ന്‍ വാട്‌സണ്‍. കളിക്കാരുടെ മികച്ച ഫോമാണ് ഇന്ത്യയെ മുന്നില്‍ നിര്‍ത്തുന്നത്. അതിനോടൊപ്പം ആഥിതേയരെന്ന പരിഗണനയും ഇന്ത്യയെ തുണയ്ക്കുമെന്നും വാട്‌സണ്‍ പറയുന്നു.

ഇന്ത്യയുടെ സ്പിന്‍ ഡിപ്പാര്‍ട്ട്‌നെന്റ് മികച്ചതാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ 2011ലെ ഏകദിന ലോകകപ്പ് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ഇന്ത്യ നേടിയതെങ്ങനൈയെന്ന് എല്ലാവരും കണ്ടതാണെന്നും വാട്‌സണ്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ ചൂടറിഞ്ഞ് വാട്‌സണും

ഇന്ത്യന്‍ ടീമിന്റെ ചൂടറിഞ്ഞ് വാട്‌സണും

കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ട്വന്റി20 പരമ്പര തൂത്തുവാരി ഏകദിന പരമ്പയിലേറ്റ തോല്‍വിക്ക് ഇന്ത്യ കണക്ക് തീര്‍ത്തു. അവസാന മത്സരത്തില്‍ ക്യാപ്റ്റനായിരുന്ന വാട്‌സണ്‍ സെഞ്ച്വറി നേടിയിട്ടും ഇന്ത്യയെ തടഞ്ഞു നിര്‍ത്താന്‍ ആയിരുന്നില്ല.

ഇന്ത്യക്ക് ലോകകപ്പ് കിട്ടും-വാട്‌സണ്‍

ഇന്ത്യക്ക് ലോകകപ്പ് കിട്ടും-വാട്‌സണ്‍

പ്രധാന ടൂര്‍ണമെന്റുകളില്‍ പ്രത്യേകിച്ച് ആഭ്യന്തര സാഹചര്യത്തില്‍ എങ്ങനെ കളിക്കണമെന്ന് ഇന്ത്യക്ക് നന്നായി അറിയാമെന്ന് വാട്‌സണ്‍.

 ടീം സ്പിരിറ്റില്‍ ഇന്ത്യ

ടീം സ്പിരിറ്റില്‍ ഇന്ത്യ

ഏകദിന പരമ്പര തോറ്റമ്പിയപ്പോള്‍ ഇല്ലായിരുന്ന ടീം സ്പിരിറ്റ് ട്വന്റി20 പരമ്പയില്‍ തിരിച്ച് കിട്ടിയതാണ് ത്രസിപ്പിക്കുന്ന ജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചത്. കളിക്കളത്തിലിറങ്ങിയ എല്ലാവരും നന്നായി കളിച്ചപ്പോള്‍ വിജയം ഇന്ത്യക്കൊപ്പം നിന്നു.

സ്പിന്നിനെ പുകഴ്ത്തി വാട്‌സണ്‍

സ്പിന്നിനെ പുകഴ്ത്തി വാട്‌സണ്‍

ഇന്ത്യയുടെ സിപിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മികച്ചതാണ്. സിപിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ അവര്‍ കളിനിയന്ത്രിക്കുമെന്നും വാട്‌സണ്‍ പറയുന്നു.

ട്വന്റി20 ലോകകപ്പ്

ട്വന്റി20 ലോകകപ്പ്

മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 3 വരെ ഇന്ത്യയിലാണ് ആറാം ട്വന്റി20 ലോകകപ്പ് അരങ്ങേറുന്നത്. മാര്‍ച്ച് 15ന് ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Story first published: Monday, February 1, 2016, 13:08 [IST]
Other articles published on Feb 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+