For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് ഫൈനലിലെ നാണംകെട്ട തോല്‍വികള്‍ ഇന്ത്യക്കും പാകിസ്താനും സ്വന്തം!

By Soorya Chandran

ക്രിക്കറ്റിലെ പരമ്പരാഗത വൈരികളാണ് ഇന്ത്യയും പാകിസ്താനും. ഇരു ടീമുകളും തമ്മില്‍ കളിക്കുമ്പോള്‍ ആരാധകരുടെ മനസ്സില്‍ പലപ്പോഴും യുദ്ധാന്തരീക്ഷമായിരിക്കും. എന്നാല്‍ ലോകകപ്പ് ക്രിക്കറ്റിലെ ഫൈനല്‍ മത്സരങ്ങള്‍ പരിസോധിച്ചാല്‍ ഏറ്റവും നാണം കെട്ട തോല്‍വികള്‍ ഏറ്റുവാങ്ങിയത് ഇന്ത്യയും പാകിസ്താനും തന്നെ ആയിരിക്കും.

ഇന്ത്യയേയും പാകിസ്താനേയും അങ്ങനെ തോല്‍പിച്ച് നിലംപരിശാക്കിയത് ഓസ്‌ട്രേലിയയും. രണ്ട് തവണ ലോകകപ്പ് സ്വന്തമാക്കുകയും ഒരുതവണ റണ്ണറപ്പ് ആവുകയും ചെയ്ത ടീം ആണ് ഇന്ത്. പാകിസ്താന്‍ ഒരു തവണ കപ്പെടുത്തു. ഒരു തവണ ഫൈനലിലെത്തി.

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്താനും മറക്കാന്‍ ആഗ്രഹിക്കുന്ന ആ തോല്‍വികള്‍...

പാകിസ്താന്റെ തോല്‍വി

പാകിസ്താന്റെ തോല്‍വി

1999 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ രണ്ടാമതും കപ്പുയര്‍ത്താമെന്ന പ്രതീക്ഷയോടെ ആണ് പാകിസ്താന്‍ ടീം ഗ്രൗണ്ടിലില്‍ ഇറങ്ങിയത്. എന്നാല്‍ 39 ഓവറില്‍ 132 റണ്‍സിന് ഓളൗട്ട് ആകാനായിരുന്നു വിധി.

ഓസ്‌ട്രേലിയയുടെ കളി

ഓസ്‌ട്രേലിയയുടെ കളി

പാകിസ്താന്‍ 39 ഓവറില്‍ നേടിയ 132 റണ്‍സിന്റെ ലക്ഷ്യം മറികടക്കാന്‍ ഓസ്‌ട്രേലിയക്ക് വേണ്ടിവന്നത് വെറും ഇരുപത് ഓവറുകള്‍. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ജയിച്ചു. പാകിസ്താന് എട്ട് വിക്കറ്റിന്റെ പരാജയം.

ഇന്ത്യക്കും പണി തന്നത് ഓസ്‌ട്രേലിയ

ഇന്ത്യക്കും പണി തന്നത് ഓസ്‌ട്രേലിയ

പാകിസ്താന്‍ നാണം കെട്ട് തോറ്റ ലോകകപ്പിന് ശേഷം സൗത്ത് ആഫ്രിക്കയില്‍ നടന്ന ലോകകപ്പിലാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. അപ്പോഴും ഓസ്‌ട്രേലിയ ആയിരുന്നു എതിരാളികള്‍.

ഓസ്‌ട്രേലിയയുടെ പ്രകടനം

ഓസ്‌ട്രേലിയയുടെ പ്രകടനം

പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞ കാഴ്ചയാണ് സൗത്ത് ആഫ്രിക്കയില്‍ കണ്ടത്. ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ച് ഓസ്‌ട്രേലിയ നേടിയത് 359 റണ്‍സ്.

 ഇന്ത്യ വഴങ്ങി

ഇന്ത്യ വഴങ്ങി

സച്ചിന്‍ ടെണ്ടുല്‍ക്കറും, സൗരവ് ഗാംഗുലിയും, രാഹുല്‍ ദ്രാവിഡും വിരേന്ദര്‍ സേവാഗും ഒക്കെ ഉള്ള ഇന്ത്യന്‍ ബാറ്റിംഗ് നിര 39.2 ഓവറില്‍ 234 റണ്‍സിന് കീഴടങ്ങി.

റെക്കോര്‍ഡ് മാര്‍ജിന്‍

റെക്കോര്‍ഡ് മാര്‍ജിന്‍

ലോകകപ്പ് ഫൈനലുകളിലെ റെക്കോര്‍ഡ് മാര്‍ജിനിലാണ് ഓസ്‌ട്രേലിയ 2003 ല്‍ ഇന്ത്യയെ തോല്‍പിച്ചത്. 125 റണ്‍സിന്റെ വിജയം.

വിജയങ്ങളുടെ റെക്കോര്‍ഡ് ഓസ്‌ട്രേലിയക്ക്

വിജയങ്ങളുടെ റെക്കോര്‍ഡ് ഓസ്‌ട്രേലിയക്ക്

ലോകകപ്പില്‍ നാല് തവണ കിരീടം ഉയര്‍ത്തിയ ഓസ്‌ച്രേലിയയാണ് ഏറ്റവും അധികം വിജയങ്ങള്‍ നേടിയത്. രണ്ട് തവണ വീതം ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ആണ് രണ്ടാം സ്ഥാനത്ത്.

Story first published: Friday, February 20, 2015, 12:30 [IST]
Other articles published on Feb 20, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+