വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫേവറിറ്റുകള്‍ രണ്ടു ടീമുകള്‍, ലോക കിരീടം ഇവരിലൊരാള്‍ക്ക്!! ഉറപ്പിച്ച് ഹെര്‍ഷല്‍ ഗിബ്‌സ്

കാലാവസ്ഥ ലോകകപ്പില്‍ നിര്‍ണായതകമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

By Manu
ലോകകപ്പിലെ കിരീട ഫേവറിറ്റുകൾ ഇവർ | #WorldCup2019 | Oneindia Malayalam

മുംബൈ: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. മെയ് അവസാനത്തോടെ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ആര് കിരീടമുയര്‍ത്തുമെന്നതാണ് ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചര്‍ച്ച. ഏകദിന റാങ്കിങിലെ ആദ്യ രണ്ടു സ്ഥാനക്കാരായ ഇംഗണ്ടും ഇന്ത്യയും തന്നെയാണ് പലരുടെയും ഫേവറിറ്റ് ടീമുകള്‍. പല മുന്‍ താരങ്ങളും കിരീട സാധ്യത ഏറ്റവുമധികം കല്‍പ്പിക്കുന്നത് ഈ രണ്ടു ടീമുകള്‍ക്കുമാണ്.

പാകിസ്താനുമായി ഇന്ത്യ ലോകകപ്പ് കളിക്കരുത്, ബഹിഷ്‌കരിച്ചാലും കിരീടം നേടാം!! കലിപ്പടങ്ങാതെ ഭാജി പാകിസ്താനുമായി ഇന്ത്യ ലോകകപ്പ് കളിക്കരുത്, ബഹിഷ്‌കരിച്ചാലും കിരീടം നേടാം!! കലിപ്പടങ്ങാതെ ഭാജി

ദക്ഷിണാഫ്രിക്കയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്‌സും ഇപ്പോള്‍ ലോകകപ്പിലെ കിരീട ഫേവറിറ്റുകളെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ്.

ഇന്ത്യ, ഇംഗ്ലണ്ട്...

ഇന്ത്യ, ഇംഗ്ലണ്ട്...

ഗിബ്‌സിന്റെയും പ്രവചനം ഇന്ത്യയോ ഇംഗ്ലണ്ടോ ആയിരിക്കും ലോകകിരീടം നേടുകയെന്നാണ്. ഇത്തവണത്തെ ലോകകപ്പില്‍ ആര്‍ക്കും സാധ്യതയുണ്ട്. എന്നാല്‍ ഇക്കൂട്ടത്തിലെ രണ്ട് അസാധാരണ ടീമുകളെന്ന് പറയാവുന്നവര്‍ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടുമാണ്. ഇവരെക്കൂടാതെ മറ്റാരൊക്കെ ലോകകപ്പ് സെമിയിലെത്തുമെന്ന് പ്രവചിക്കുക ദുഷ്‌കരമാണ്. കാരണം ഇംഗ്ലണ്ടിലെ കാലാവസ്ഥയും ഇതില്‍ നല്ലൊരു പങ്ക് വഹിക്കും. ബൗളിങായിരിക്കും ലോകകപ്പില്‍ നിര്‍ണായകമാവുന്ന മറ്റൊരു കാര്യമെന്നും ഗിബ്‌സ് ചൂണ്ടിക്കാട്ടി. മുംബൈയില്‍ ഒരു പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു 44കാരന്‍.

ദക്ഷിണാഫ്രിക്കയുടെ സാധ്യത

ദക്ഷിണാഫ്രിക്കയുടെ സാധ്യത

ദക്ഷിണാഫ്രിക്കയ്ക്കു ഈ ലോകകപ്പില്‍ തിരിച്ചടിയാവുക സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ അഭാവം മാത്രമല്ല നല്ലൊരു ഓള്‍റൗണ്ടര്‍ ഇല്ലെന്നും ടീമിനെ വലയ്ക്കുമെന്ന് ഗിബ്‌സ് ചൂണ്ടിക്കാട്ടി. എബിഡിയുടെ അഭാവം തീര്‍ച്ചയായും കനത്ത നഷ്ടം തന്നെയാണ്. എന്നാല്‍ ഇത് ഒരു പരിധി വരെ നികത്താന്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി, ക്വിന്റണ്‍ ഡികോക്ക് എന്നിവര്‍ക്കാവും. എന്നാല്‍ ഓള്‍റൗണ്ടറുടെ അഭാവം ആര്‍ക്കും പരിഹരിക്കാന്‍ കഴിയില്ലെന്നും ഗിബ്‌സ് അഭിപ്രായപ്പെട്ടു.

 ടെസ്റ്റിനെക്കുറിച്ച് ആശങ്കയില്ല

ടെസ്റ്റിനെക്കുറിച്ച് ആശങ്കയില്ല

ടി20യുടെ വരവോടെ ടെസ്റ്റ് ക്രിക്കറ്റിന് നാശം സംഭവിക്കുമെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ഗിബ്‌സ് തള്ളിക്കളഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കൂടുതല്‍ കരുത്താര്‍ജിക്കുക തന്നെയാണ് ചെയ്യുന്നത്. ടെസ്റ്റിനെ നവീകരിക്കണമെന്ന് പലരും ആവശ്യപ്പെടുന്നത് എന്തു കൊണ്ടാണെന്ന് അറിയില്ല. ടെസ്റ്റ് മല്‍സരം അഞ്ചു ദിവസം മുഴുവനും കളിക്കാതെ നാലു ദിവസം കൊണ്ട് അവസാനിക്കുന്നതാണ് താന്‍ ഏറെ ആസ്വദിക്കുന്നതെന്നും ഗിബ്‌സ് വിശദമാക്കി.
ടെസ്റ്റിലാണ് ഒരു ബാറ്റ്‌സ്മാന്‍ യഥാര്‍ഥ വെല്ലുവിളി നേരിടേണ്ടതെന്നും 90 ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റിലെ വെല്ലുവിളി മറ്റു രണ്ടിലുമില്ല

ടെസ്റ്റിലെ വെല്ലുവിളി മറ്റു രണ്ടിലുമില്ല

ടെസ്റ്റിലേതു പോലൊരു വെല്ലുവിളി ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഏകദിനത്തിലോ ടി20യിലോ നേരിടേണ്ടിവരുന്നില്ല. ബാറ്റ്‌സ്മാന്റെ സാങ്കേതികമികവ് ടെസ്റ്റില്‍ എല്ലായ്‌പ്പോഴും പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും. ബൗളര്‍മാര്‍ക്കും അവരുടെ കഴിവ് പൂര്‍ണമായും പുറത്തെടുക്കാന്‍ സാധിക്കുന്നത് ടെസ്റ്റിലാണ്. ടെസ്റ്റിലെ പ്രകടനം ബൗളര്‍മാരുടെ ആത്മവിശ്വാസവുമുയര്‍ത്തും. ടെസ്റ്റിലേതു പോലെ മികച്ച പിച്ചുകളല്ല ഏകദിന, ടി20 മല്‍സരങ്ങള്‍ക്കായി ഒരുക്കുന്നതെന്നും ഗിബ്‌സ് വിശദമാക്കി.

Story first published: Tuesday, February 19, 2019, 11:46 [IST]
Other articles published on Feb 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X