Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ഒരു ഇന്ത്യന്‍ താരം; മുന്‍ ഓസീസ് ക്യാപ്റ്റന്‍

ലണ്ടന്‍: ലോകകപ്പ് ആരംഭിച്ചതോടെ കളിക്കാരുടെ പ്രകടനങ്ങളും പുറത്തുവന്നുതുടങ്ങി. ബാറ്റിങ്ങിലും ബൗളിങ്ങിലും മാത്രമല്ല, ഫീല്‍ഡിങ്ങിലും ഇതിനകംതന്നെ ത്രസിപ്പിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ ക്രിക്കറ്റ് ആരാധകര്‍ കാണാന്‍ സാധിച്ചു. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡു പ്ലസിസും, മാര്‍ക്രമും തകര്‍പ്പന്‍ ക്യാച്ചുമായി ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സുമാണ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയവര്‍.

michael-clarke

ഫീല്‍ഡിങ്ങില്‍ ഇന്ത്യന്‍ കളിക്കാര്‍ പൊതുവെ അലസരാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഈ ലോകകപ്പില്‍ എത്തിയിരിക്കുന്ന കളിക്കാരില്‍ ഒരു ഇന്ത്യന്‍താരമാണ് ഏറ്റവും മികച്ച ഫീല്‍ഡറെന്നാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലര്‍ക്കിന്റെ വിലയിരുത്തല്‍. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ക്ലര്‍ക്കിന്റെ നോട്ടത്തില്‍ ഒന്നാംനമ്പര്‍ ഫീല്‍ഡര്‍.

നിലവില്‍ ജഡേജയേക്കാള്‍ മികച്ചൊരാള്‍ വേറെയില്ലന്ന് ക്ലര്‍ക്ക് പറയുന്നു. ഫീല്‍ഡില്‍ റണ്‍സുകള്‍ തടയാനും ക്യാച്ചുകളെടുക്കാനും സ്റ്റമ്പില്‍ പന്തെറിഞ്ഞു കൊള്ളിക്കാനും ജഡേജ അതീവമിടുക്കനാണെന്നും മുന്‍താരം പറഞ്ഞു. കളിക്കുന്ന വേളയില്‍ ഓസ്‌ട്രേലിയയുടെ പോയന്റ് ഫീല്‍ഡറായിരുന്ന ക്ലര്‍ക്ക് ഒന്നാന്തരം ഫീല്‍ഡറായാണ് അറിയപ്പെടുന്നത്.

ലോകകപ്പിന് മുന്‍പ് നടന്ന രണ്ട് സന്നാഹ മത്സരത്തിലും ജഡേജയ്ക്ക് തിളങ്ങാന്‍ സാധിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരെ മറ്റു ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടപ്പോള്‍ 54 റണ്‍സുമായി ജഡേജ തിളങ്ങി. ബംഗ്ലാദേശിനെതിരെ പന്തുകൊണ്ടു മികച്ചുനിന്ന താരം 9.3 ഓവറില്‍ 40 റണ്‍സുമാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് പിഴുതെടുക്കുകയും ചെയ്തു.

Story first published: Saturday, June 1, 2019, 17:21 [IST]
Other articles published on Jun 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+