പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന് സെവാഗിന്റെയും ഗംഭീറിന്റെയും സല്യൂട്ട്

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നല്‍കി ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തിന് മുന്‍ ഇന്ത്യന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗിന്റെയും ഗൗതം ഗംഭീറിന്റെയും സല്യൂട്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ കളിയാക്കിക്കൊണ്ടുകൂടിയാണ് സെവാഗ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. 'ദി ബോയ്‌സ് ഹാവ് പ്ലേയ്ഡ് വെരി വെല്‍' എന്ന വാക്ക് സെവാഗ് ഇന്ത്യന്‍ എയര്‍ഫോഴിസിനെ പുകഴ്ത്താന്‍ ഉപയോഗിച്ചു.

മിക്ക മത്സരങ്ങള്‍ക്കുശേഷവും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ പറയുന്ന സ്ഥിരം വാചകമാണിത്. അതുകൊണ്ടുതന്നെ എയര്‍ഫോഴ്‌സ് ആക്രമണത്തെ പുകഴ്ത്തിയതിനൊപ്പം സെവാഗ് പാക് ക്രിക്കറ്റ് ടീമിനെ പരിഹസിക്കുകയും ചെയ്തു. ട്വിറ്ററില്‍ ജയ് ഹിന്ദ് എന്നെഴുതിയാണ് ഗംഭീറിന്റെ പ്രതികരണം. നേരത്തെ പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യണമെന്ന് ആവശ്യപ്പെട്ട താരമാണ് ഗംഭീര്‍.
പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് തിങ്കഴാള്ച രാവിലെയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ജെയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദി ക്യാമ്പുകള്‍ മിറാഷ് വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ തകര്‍ക്കുകയായിരുന്നു. 12 വിമനങ്ങളാണ് എയര്‍ഫോഴ്‌സ് ഇതിനായി ഉപയോഗിച്ചത്. നേരത്തെ മിന്നലാക്രമണത്തിലൂടെയാണ് ഇന്ത്യ മറുപടി നല്‍കിയതെങ്കില്‍ ഇക്കുറി യുദ്ധസമാനമായ ആക്രമണമാണ് നടത്തിയത്. പുല്‍വാമയില്‍ 40 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതിന് അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ ഇതിലൂടെ ഇന്ത്യയ്ക്ക് സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications