Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഡ്‌ലെയ്ഡ് പിടിക്കാന്‍ ടീം ഇന്ത്യ... കോലിപ്പട ഇനി ടെസ്റ്റ് ചൂടിലേക്ക്

അഡ്‌ലെയ്ഡ് പിടിക്കാന്‍ ടീം ഇന്ത്യ | Oneindia Malayalam

അഡ്‌ലെയ്ഡ്: ടീം ഇന്ത്യക്കു ഓസ്‌ട്രേലിയയില്‍ ഇനി പരീക്ഷണ നാളുകള്‍. ഇന്ത്യയും ഓസീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു വ്യാഴാഴ്ച അഡ്‌ലെയ്ഡില്‍ തുടക്കമാവും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് കളി ആരംഭിക്കുക. ജയത്തോടെ തന്നെ നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും ഇരുടീമുകളുടെയും ശ്രമം.

പേസും ബൗണ്‍സുമുള്ള അഡ്‌ലെയ്ഡിലെ പിച്ചില്‍ ലോക ഒന്നാം റാങ്കുകാരായ ഇന്ത്യക്കു അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന നാണക്കേട് ടീം ഇന്ത്യ ഇത്തവണ തിരുത്തിക്കുറിക്കുമെന്ന് ആരാധകരും ഉറച്ച് വിശ്വസിക്കുന്നു.

 ആശങ്ക ബാറ്റിങില്‍

ആശങ്ക ബാറ്റിങില്‍

ബാറ്റിങ് നിരയുടെ പ്രകടനത്തിന്റെ കാര്യത്തിലാണ് ടീം ഇന്ത്യക്കു ആശങ്കയുള്ളത്. വിദേശ പിച്ചുകളില്‍ മുട്ടിടിക്കുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ഇത്തവണയും ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടാനായയില്ലെങ്കില്‍ പരമ്പര വിജയമെന്ന ഇന്ത്യന്‍ സ്വപ്‌നം പൂവണിയില്ല.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടി മനസ്സ് വച്ചിരുന്നെങ്കില്‍ ഇന്ത്യക്കു പരമ്പര വിജയവുമായി നാട്ടിലേക്കു മടങ്ങാമായിരുന്നു. ബൗളര്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കിയപ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ സമ്മര്‍ദ്ദത്തോടെ കളിച്ച് വിക്കറ്റുകള്‍ ബലി നല്‍കുകയായിരുന്നു.

പൃഥ്വിക്കു പകരമാര്?

പൃഥ്വിക്കു പകരമാര്?

ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യക്കു നേരിട്ട ആദ്യത്തെ തിരിച്ചടി യുവ ഓപ്പണര്‍ പൃഥ്വി ഷായുടെ പരിക്കാണ്. ഓസ്‌ട്രേലിയന്‍ ഇലവനെതിരായ കഴിഞ്ഞ പരിശീലന മല്‍സരത്തിനിടെ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പൃഥ്വിയുടെ കണംകാലിന് സാരമായി പരിക്കേറ്റത്. തുടര്‍ന്നു താരം ആദ്യ ടെസ്റ്റില്‍ നിന്നും പിന്‍മാറുകയും ചെയ്തു.
പരിശീലന മല്‍സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ടോപ്‌സ്‌കോററായിരുന്ന പൃഥ്വി ഇപ്പോള്‍ മികച്ച ഫോമിലാണ്. അതുകൊണ്ടു തന്നെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്റെ അഭാവം ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ബാധിച്ചേക്കും. പൃഥ്വിക്കു പകരം മുരളി വിജയ്‌ക്കൊപ്പം രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍ എന്നിവരിലൊരാള്‍ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത.

ബൗളിങ് ശക്തം

ബൗളിങ് ശക്തം

ബൗളിങിന്റെ കാര്യത്തില്‍ ഇന്ത്യക്കു ആശങ്കപ്പെടാന്‍ ഒന്നുമില്ല. ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച താരങ്ങളാണ് ഇന്ത്യന്‍ നിരയിലുള്ളത്. എന്നാല്‍ ആരൊയൊക്കെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കുമെന്നത് ഇന്ത്യയെ കുഴക്കുന്നുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ഇവരില്‍ ഭുവിയും ബുംറയും ആദ്യ ഇലവനില്‍ ഉണ്ടാവുമെന്നുറപ്പാണ്. മൂന്നാമത്തെ പേസര്‍ ഇഷാന്തോ ഷമിയോ ആയേക്കും. കഴിഞ്ഞ പരിശീലന മല്‍സരത്തില്‍ ഷമി മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഇഷാന്തിന്റെ അനുഭവസമ്പത്തിനെ വില കുറച്ചു കാണാനും സാധിക്കില്ല.
ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമായിരിക്കും സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുക. മികച്ച ഫോമിലുള്ള കുല്‍ദീപ് യാദവിന് ഇതോടെ പുറത്തിരിക്കേണ്ടിവരും

ഓസ്‌ട്രേലിയ സമ്മര്‍ദ്ദത്തില്‍

ഓസ്‌ട്രേലിയ സമ്മര്‍ദ്ദത്തില്‍

ടീം ഇന്ത്യയേക്കാള്‍ സമ്മര്‍ദ്ദത്തിലായിരിക്കും ഓസ്‌ട്രേലിയ ഈ മല്‍സരത്തിന് ഇറങ്ങുക. കാരണം അവസാനമായി പാകിസ്താനെതിരേ യുഎഇയില്‍ നടന്ന പരമ്പരയില്‍ ഓസീസ് കനത്ത തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഈ തിരിച്ചടിയില്‍ നിന്നും കരകയറാന്‍ അവര്‍ക്ക് ഇന്ത്യക്കെതിരേ ജയിച്ചേ തീരൂ.
എന്നാല്‍ വിലക്ക് മൂലം സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ തങ്ങളുടെ ടീമില്‍ ഇല്ലെന്നത് അവരെ ദുര്‍ബലരാക്കിയിട്ടുണ്ട്. പരമ്പര സ്വന്തം നാട്ടിലായതിനാല്‍ ഇന്ത്യക്കെതിരേ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയോടെയാണ് ടിം പെയ്ന്‍ നയിക്കുന്ന കംഗാരുപ്പട ഇറങ്ങുന്നത്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, ഹനുമാ വിഹാരി, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

ഓസ്‌ട്രേലിയ- ടിം പെയ്ന്‍ (ക്യാപ്റ്റന്‍), ആരോണ്‍ ഫിഞ്ച്, ജോഷ് ഹാസ് ല്‍വുഡ്, ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്റ്‌സോംബ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, ഷോണ്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്ഡ്, മിച്ചെല്‍ മാര്‍ഷ്, മിച്ചെല്‍ സ്റ്റാര്‍ക്ക്.

Story first published: Wednesday, December 5, 2018, 10:28 [IST]
Other articles published on Dec 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+