Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെംഗളൂരു ടെസ്റ്റ്: ധവാനും വിജയ്ക്കും സെഞ്ച്വറി, ഇന്ത്യക്കു മികച്ച തുടക്കം

ബെംഗളൂരു: അഫ്ഗാനിസ്താന്റെ അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മികച്ച തുടക്കം. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും (107) മുരളി വിജയിയുടെയും (105) സെഞ്ച്വറികളാണ് ഇന്ത്യയെ ശക്തമായ നിലയില്‍ എത്തിച്ചത്. ലോകേഷ് രാഹുല്‍ 54 റണ്‍സെടുത്തു. ചേതേശ്വര്‍ പുജാര (35), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (10), ദിനേഷ് കാര്‍ത്തിക് (4), എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

cricket

ഹര്‍ദിക് പാണ്ഡ്യക്കൊപ്പം (10*) ആര്‍ അശ്വിനാണ് (7*) ക്രീസിലുള്ളത്. അഫ്ഗാന് വേണ്ടി യാമിന്‍ അഹമ്മദ്‌സായ് രണ്ടു വിക്കറ്റെടുത്തപ്പോള്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍, വഫാദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിന് 317 എന്ന നിലയില്‍ കൂറ്റന്‍ സ്‌കോറിലേക്കു നീങ്ങിയ ഇന്ത്യയെ നാലു വിക്കറ്റുകള്‍ തുടര്‍ച്ചയായി പിഴുതാണ് അഫ്ഗാന്‍ പിടിച്ചുകെട്ടിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ധവാന്‍ വെറും 96 പന്തില്‍ 19 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് 107 റണ്‍സ് നേടിയത്. വിജയ് 153 പന്തില്‍ 15 ബൗണ്ടറികളും ഒരു സിക്‌സറും നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ധവാന്റെ വിക്കറ്റ് വീഴ്ത്തിയ യാമിന്‍ അഹമ്മദ് സായി അഫ്ഗാനിസ്ഥാന്റെ ചരിത്രത്തില്‍ ഇടം പിടിച്ചു. അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ് ആണിത്. വിരാട് കോലി, പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ കളിക്കുന്നില്ല.

Story first published: Thursday, June 14, 2018, 19:00 [IST]
Other articles published on Jun 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+