For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: സതാംപ്ടണില്‍ ഇന്ത്യക്ക് ഈസി മാച്ച്.... പൊരുതി ഞെട്ടിക്കാന്‍ അഫ്ഗാനിസ്ഥാന്‍

By Vaisakhan MK
India-Afghanistan Match preview

സതാംപ്ടണ്‍: ലോകകപ്പില്‍ അനായാസ ജയത്തിനായി ഇന്ത്യ നാളെ കളത്തിലിറങ്ങും. ചെറുമീനുകളായ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. കളിച്ച ഒരു മത്സരത്തിലും അഫ്ഗാന്‍ ജയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വമ്പന്‍ ജയമാണ് ഇന്ത്യ ലക്ഷ്യമിട്ടുന്നത്. അഫ്ഗാനാണെങ്കില്‍ ഇംഗ്ലണ്ടിനോടേറ്റ നാണം കെട്ട തോല്‍വിയില്‍ ആകെ സമ്മര്‍ദത്തിലാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ തോറ്റിട്ടില്ല എന്നതാണ് ഇന്ത്യക്കുള്ള ഏറ്റവും വലിയ നേട്ടം.

അതേസമയം ഇന്ത്യക്ക് ഈ ജയം കൊണ്ട് ഒരുപാട് കാര്യങ്ങളുണ്ട്. പ്രധാനമായി പോയിന്റ് ടേബിളില്‍ മുന്നിലെത്തുകയാണ്. പട്ടിക മാറി മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇന്ത്യക്ക് കുറഞ്ഞ മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ എന്ന ആനുകൂല്യമുണ്ട്. ഇന്ത്യക്ക് ബാറ്റിംഗില്‍ പരീക്ഷണം നടത്താനുള്ള മത്സരം കൂടിയാണിത്.

ശക്തരായ ഇന്ത്യ

ശക്തരായ ഇന്ത്യ

ഇന്ത്യന്‍ ടീം എല്ലാ അര്‍ത്ഥത്തിലും ലോകകപ്പിലെ ശക്തരായ ടീമാണ്. കരുത്തരായ മൂന്ന് ടീമുകളെയാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ടൂര്‍ണമെന്റില്‍ ആദ്യമായി നേരിടുന്ന ദുര്‍ബല ടീമാണ് അഫ്ഗാനിസ്ഥാന്‍. ഇന്ത്യന്‍ മധ്യനിരയിലെ താരങ്ങള്‍ക്ക് മികച്ച കളി പുറത്തെടുക്കാനുള്ള അവസരം കൂടിയാണിത്. ടോസ് നേടിയ ഇന്ത്യ മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. വലിയ സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യയുടെ ബാറ്റിംഗ് ഫോം ഉറപ്പിക്കാനാവും ശ്രമം.

അഫ്ഗാന്‍ ചെറു മീനുകള്‍

അഫ്ഗാന്‍ ചെറു മീനുകള്‍

ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് അഫ്ഗാനില്‍ നിന്ന് അദ്ഭുത പ്രകടനം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതുവരെ അതുണ്ടായിട്ടില്ല. ലോകകപ്പില്‍ ആദ്യമായി 50 ഓവര്‍ തികച്ച് കളിച്ചത് ഇംഗ്ലണ്ടിനെതിരെയാണ്. അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള തോല്‍വി ടീമിനെ അലട്ടുമെന്ന് ഉറപ്പാണ്. ടീമിന്റെ കെട്ടുറപ്പുള്ള ബൗളിംഗിനെ നിര്‍ദാക്ഷിണ്യമാണ് ഇംഗ്ലണ്ട് പഞ്ഞിക്കിട്ടത്. ബൗളിംഗ് കുന്തമുനയായ റാഷിദ് ഖാന്റെ ഏറ്റവും മോശം മത്സരമായിട്ടാണ് ഇതിനെ കാണുന്നത്.

രോഹിത്തിന്റെ ഫോം

രോഹിത്തിന്റെ ഫോം

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ മാരക ഫോമിലാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറി രോഹിത് ഇതുവരെ നേടിയിട്ടുണ്ട്. അത്തരമൊരു ഗംഭീര ഇന്നിംഗ്‌സ് രോഹിത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം സ്ഥിരം സ്റ്റൈല്‍ ഇത്തവണ മാറ്റി വെടിക്കെട്ടിലേക്ക് രോഹിത് പോകുമോ എന്നാണ് ഇനി അറിയാനുള്ളത്. ലോകേഷ് രാഹുല്‍, വിരാട് കോലി എന്നിവരും മാരക ഫോമിലാണ്. ബൗളിംഗും ഇന്ത്യയുടേത് കെട്ടുറപ്പുള്ളതാണ്.

പന്ത് കളിക്കുമോ

പന്ത് കളിക്കുമോ

ഋഷഭ് പന്ത് ആദ്യ ഇലവനില്‍ ഉണ്ടാവുമോ എന്നാണ് ഇനി അറിയാനുള്ളത്. ധവാന് പകരം താരം ടീമിലുണ്ട്. പക്ഷേ നാലാം സ്ഥാനത്ത് കളിക്കുന്ന വിജയ് ശങ്കര്‍ മാരക ഫോമിലാണ്. ലോകകപ്പില്‍ ഇന്ത്യ ഇതുവരെ അഫ്ഗാനോട് ഏറ്റുമുട്ടിയിട്ടില്ല. ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളി മഴയാണ്. നേരത്തെ തന്നെ ഒരു മത്സരം മഴകാരണം ഇന്ത്യക്ക് നഷ്ടമായിരുന്നു. ഇനി ഒന്നു കൂടി നഷ്ടമായാല്‍ അത് പോയിന്റ് പട്ടികയില്‍ മുന്നിലെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ബാധിക്കും.

Story first published: Saturday, June 22, 2019, 11:53 [IST]
Other articles published on Jun 22, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+