For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സതാംപ്ടണ്‍ ത്രില്ലറില്‍ ഇന്ത്യക്ക് 11 റണ്‍സ് ജയം.... മിന്നിത്തിളങ്ങി ഷമിയുടെ ഹാട്രിക്ക്

By Vaisakhan MK

1
43671
ഷമിയുടെ ഹാട്രിക്ക് അഫ്ഗാനിസ്ഥാനെ തോൽപ്പിക്കാൻ ഇന്ത്യയെ സഹായിച്ചു

സതാംപ്ടണ്‍: ശ്വാസം അടക്കിപ്പിടിച്ചുള്ള ത്രില്ലറില്‍ ഇന്ത്യക്ക് ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം. ഇന്ത്യയുടെ സകല ദൗര്‍ബല്യങ്ങളും തുറന്ന് കാണിക്കപ്പെട്ട മത്സരം കൂടിയായിരുന്നു ഇത്. കൈയ്യടി അര്‍ഹിക്കുന്നത് അഫ്ഗാനിസ്ഥാനും ഇന്ത്യന്‍ ബൗളര്‍മാരുമാണ്. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് പിന്തുടര്‍ന്ന 213 റണ്‍സിനാണ് പുറത്തായത്. 11 റണ്‍സിന് രക്ഷപ്പെടുകയായിരുന്നു ഇന്ത്യന്‍ ടീം. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഗംഭീരമായി പന്തെറിഞ്ഞു. അവസാന നിമിഷം ഹാട്രിക്ക് നേടി ഷമി തന്നെടീമിലെടുത്തതിനെ ന്യായീകരിക്കുകയും ചെയ്തു.

1

നേരത്തെ വമ്പന്‍മാരുടെ വീറുമായെത്തിയ ഇന്ത്യയെ അഫ്ഗാനിസ്ഥാന്‍. 225 റണ്‍സില്‍ തളയ്ക്കുകയായിരുന്നു. 2010ന് ശേഷം ഇന്ത്യയുടെ മോശം ലോകകപ്പ് സ്‌കോറുകളിലൊന്നാണിത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അഫ്ഗാന്റെ വഴിക്കാണ് പോയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ രോഹിത് ശര്‍മയെ അഞ്ചാം ഓവറില്‍ ഇന്ത്യക്ക് നഷ്ടപ്പെടുമ്പോള്‍ വെറും 7 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. രോഹിത് പത്ത് പന്തില്‍ വെറും ഒരു റണ്‍സാണ് എടുത്തത്. പിന്നീട് ലോകേഷ് രാഹുലും വിരാട് കോലിയും ചേര്‍ന്നാണ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. രാഹുല്‍ 53 പന്തില്‍ 30 റണ്‍സെടുത്തു.

63 പന്തില്‍ 67 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. കേദാര്‍ ജാദവ് 52 റണ്‍സെടുത്തു. ബാക്കിയുള്ളവരൊക്കെ കൂടുതല്‍ പന്തുകള്‍ ചെലവിട്ടു. അഫ്ഗാനിസ്ഥാന്റെ സ്പിന്നര്‍മാര്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. വമ്പന്‍ ടീമാണെന്ന് കരുതിയ ഇന്ത്യയെ റണ്ണെടുക്കാന്‍ സ്പിന്നര്‍മാര്‍ അനുവദിച്ചില്ല. വിജയ് ശങ്കര്‍ 29 റണ്‍സെടുത്തു. അതിനായി ചെലവിട്ടത് 41 പന്തുകള്‍. ധോണി 28 റണ്‍സെടുത്തത് 52 പന്തില്‍ നിന്ന്. ഹര്‍ദിക് പാണ്ഡ്യ വമ്പനടികള്‍ നടത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. റാഷിദ് ഖാനും മുജീബും മികച്ച ബൗളിംഗാണ് കാഴ്ച്ചവെച്ചത്. രണ്ടുപേര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു. നബിയും ഗുല്‍ബാദിനും രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ സൂക്ഷിച്ചാണ് അഫ്ഗാന്‍ തുടങ്ങിയത്. ഹസ്രതുള്ള സസായിയെ പുറത്താക്കി വൈകാതെ തന്നെ ഇന്ത്യ കൂട്ടുകെട്ട് പൊളിച്ചു. ഗുല്‍ബാദിന്‍ നയ്യിബ് റഹ്മത്ത് ഷാ എന്നിവര്‍ ചേര്‍ന്നതോടെ അഫ്ഗാന്റെ ഇന്നിംഗ്‌സിന് ജീവന്‍ വെച്ചു. ഗുല്‍ബാദിന്‍ 42 പന്തില്‍ 27 റണ്‍സെടുത്തു. റഹ്മത്ത് ഷാ 36 റണ്‍സെടുത്തു. പാണ്ഡ്യയയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് ഹഷ്മത്തുള്ള ഷഹീദിയും അസ്ഗര്‍ അഫ്ഗാനും വന്നതോടെ അഫ്ഗാന്‍ തികഞ്ഞ വിയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഷഹീദിയെയും റഹ്മത്ത് ഷായെയും ഒരോവറില്‍ പുറത്താക്കിയ ബുംറ മത്സരം മാറ്റി മറിക്കുകയായിരുന്നു. ഇന്ത്യയെ വിടാതെ മുഹമ്മദ് നബി 52 റണ്‍സുമായി മികച്ച പ്രകടനം നടത്തി. നബി കളി ജയപ്പിക്കുമെന്ന ഘട്ടത്തിലാണ് ഷമി താരത്തെ പുറത്താക്കിയത്. ഷമി മത്സരത്തില്‍ നാല് വിക്കറ്റെടുത്തി. ബുംറ, പാണ്ഡ്യ, യുസവേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബുംറയാണ് കളിയിലെ താരം.

Jun 22, 2019, 11:14 pm IST

ഇന്ത്യക്ക് 11 റണ്‍സ് ജയം. അഫ്ഗാനിസ്ഥാന്‍ 213 റണ്‍സിന് പുറത്ത്

Jun 22, 2019, 10:58 pm IST

അഫ്ഗാനിസ്ഥാന് എട്ടാം വിക്കറ്റ് നഷ്ടം. നബി പുറത്ത്. വിജയിക്കാന്‍ മൂന്ന് പന്തില്‍ 12 റണ്‍സ്

Jun 22, 2019, 10:33 pm IST

അഫ്ഗാനിസ്ഥാന് ഏഴാം വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത റാഷിദ് ഖാന്‍ പുറത്ത്. വിജയിക്കാന്‍ 35 റണ്‍സ്‌

Jun 22, 2019, 10:13 pm IST

അഫ്ഗാനിസ്ഥാന് ആറാം വിക്കറ്റ് നഷ്ടം. സദ്രാനാണ് പുറത്തായത്.

Jun 22, 2019, 9:41 pm IST

അഫ്ഗാനിസ്ഥാന് അഞ്ചാം വിക്കറ്റ് നഷ്ടം. അസ്ഗര്‍ അഫ്ഗാനെ ചാഹല്‍ മടക്കി

Jun 22, 2019, 9:10 pm IST

അഫ്ഗാനിസ്ഥാന് നാലാം വിക്കറ്റും നഷ്ടം. ഷഹീദി പുറത്ത്‌

Jun 22, 2019, 9:08 pm IST

അഫ്ഗാനിസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടം. 36 റണ്‍സെടുത്ത റഹ്മത്ത് ഷായെ ബുംറ മടക്കി. സ്‌കോര്‍ 106

Jun 22, 2019, 8:39 pm IST

അഫ്ഗാനിസ്ഥാന് വിജയിക്കാന്‍ 149 റണ്‍സ്. സ്‌കോര്‍ 21 ഓവറില്‍ രണ്ടിന് 76

Jun 22, 2019, 7:34 pm IST

അഫ്ഗാനിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം. സ്‌കോര്‍ 20

Jun 22, 2019, 6:55 pm IST

ഇന്ത്യക്കെതിരെ അഫ്ഗാനിസ്‌താന് 225 റൺസ് വിജയലക്ഷ്യം. സ്കോർ: ഇന്ത്യ 50 ഓവറിൽ 224

Jun 22, 2019, 6:02 pm IST

ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടം. മഹേന്ദ്ര സിംഗ് ധോണിയാണ് പുറത്തായത്. സ്‌കോര്‍ 192

Jun 22, 2019, 5:48 pm IST

ഇന്ത്യ 41 ഓവറില്‍ നാലിന് 177 റണ്‍സ് എന്ന നിലയില്‍

Jun 22, 2019, 5:04 pm IST

ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടം. വിരാട് കോലി പുറത്ത്. സ്‌കോര്‍ 135

Jun 22, 2019, 4:47 pm IST

ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടം. വിജയ് ശങ്കറാണ് പുറത്തായത്. സ്‌കോര്‍ 122

Jun 22, 2019, 4:27 pm IST

വിരാട് കോലിക്ക് അര്‍ധ സെഞ്ച്വറി. സ്‌കോര്‍: രണ്ടിന് 94

Jun 22, 2019, 3:57 pm IST

ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം. 30 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ പുറത്ത്‌

Jun 22, 2019, 3:46 pm IST

ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നു. ഒരു വിക്കറ്റിന് 54 റണ്‍സെന്ന നിലയില്‍

Jun 22, 2019, 3:17 pm IST

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഒരു റണ്‍സെടുത്ത രോഹിത്തിനെ മുജീബ് ക്ലീന്‍ ബൗള്‍ഡാക്കി

Jun 22, 2019, 2:39 pm IST

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Saturday, June 22, 2019, 23:22 [IST]
Other articles published on Jun 22, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+