അരങ്ങേറ്റത്തില്‍ പതറി അഫ്ഗാന്‍, ധവാന് സെഞ്ച്വറി... ഇന്ത്യ മികച്ച സ്‌കോറിലേക്ക്
ബെംഗളുരു: ആദ്യ ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ബെംഗളുരു ചിന്നസ്വാമി സ്്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമാകാതെ 158 റണ്‍സെടുത്തു. 41 റണ്‍സെടുത്ത മുരളി വിജയിയും 104 റണ്‍സെടുത്ത ധവാനുമാണ് ക്രീസില്‍.
ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ധവാന്‍ 87 പന്തില്‍ സെഞ്ച്വറി കണ്ടെത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. പരിചയ സമ്പന്നത കുറഞ്ഞ അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് പിച്ചില്‍നിന്നും കാര്യമായ പിന്തുണ കിട്ടിയില്ല. സ്പിന്നര്‍ റാഷിദ് ഖാന്‍ ആദ്യ മത്സരത്തില്‍ തന്നെ കൂടുതല്‍ റണ്‍സ് വഴങ്ങുകയും ചെയ്തു.

വിരാട് കോലി, പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ ഇല്ല. അഫ്ഗാനിസ്ഥാന്‍ അനായാസം മറികടക്കാവുന്ന എതിരാളികളല്ലാത്തതുകൊണ്ടുതന്നെ മത്സരം ഏകപക്ഷീയമായിരിക്കില്ല. സൂപ്പര്‍ സ്പിന്നല്‍ റാഷിദിന്റെ പ്രകടനം അഫ്ഗാനിസ്ഥാന് നിര്‍ണായകമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications