ഇരട്ട സെഞ്ച്വറിയുമായി ശുബ്മാന്‍ ഗില്‍; ന്യൂസീലന്‍ഡ് എ-ഇന്ത്യ എ ടെസ്റ്റ് സമനിലയില്‍
ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യയുടെയും ന്യൂസീലന്‍ഡിന്റെയും എ ടീമുകള്‍ തമ്മിലുള്ള ഒന്നാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെന്ന നിലയില്‍ നില്‍ക്കെ സമനിലയില്‍ പിരിയുകയായിരുന്നു. ശുബ്മാന്‍ ഗില്ലിന്റെ (204) അപരാജിത ഇരട്ട സെഞ്ച്വറിയാണ് ഇന്ത്യയെ തുണച്ചത്. പ്രിയങ്ക് പാഞ്ചല്‍ (115) സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ ഹനുമ വിഹാരി (100) പുറത്താവാതെ സെഞ്ച്വറിയും നേടി. ആദ്യ ഇന്നിങ്‌സില്‍ 346 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.
കൂറ്റന്‍ ലീഡിന്റെ ക്ഷീണത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തന്നെ മായങ്ക് അഗര്‍വാളിനെയും (0)അഭിമന്യു ഈശ്വരനെയും (26) നഷ്ടമായി. എന്നാല്‍ പിന്നീട് വന്ന പാഞ്ചല്‍-ഗില്‍ കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 167 റണ്‍സ് ഇന്ത്യക്ക് സമ്മാനിച്ചു. പിന്നീടെത്തിയ വിഹാരിക്കൊപ്പം ഗില്ലും ചേര്‍ന്ന് 222 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 279 പന്തില്‍ 22 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് ഗില്ലിന്റെ ഇരട്ട സെഞ്ച്വറി പ്രകടനം.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 216 റണ്‍സില്‍ അവസാനിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 562 റണ്‍സ് സ്വന്തമാക്കി. ഡാനി ക്ലിവര്‍ (196), മാര്‍ക്ക് ചാപ്മാന്‍ (114) എന്നിവരുടെ സെഞ്ച്വറിയാണ് ന്യൂസീലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കുവേണ്ടി ഇഷാന്‍ പോറലും സന്ദീപ് വാര്യരും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications