Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അജിങ്ക്യ രഹാനെയ്ക്കും സെഞ്ച്വറി; ഇന്ത്യ എ ന്യൂസിലന്‍ഡ് എ ടെസ്റ്റ് സമനിലയില്‍

വെല്ലിങ്ടണ്‍: ഇന്ത്യ എ, ന്യൂസിലന്‍ഡ് എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരം സമനിലയില്‍ കലാശിച്ചു. മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെ(101) പുറത്താകാതെ സെഞ്ച്വറി നേടി ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിനായുള്ള ഒരുക്കം ഗംഭീരമാക്കി. നേരത്തെ മറ്റൊരു താരം ശുഭ്മാന്‍ ഗില്‍ സെഞ്ച്വറി നേടിയിരുന്നു. ഇരു ടീമുകളും തമ്മിലുള്ള ആദ്യ ടെസ്റ്റും സമനിലയില്‍ കലാശിച്ചു.

ന്യൂസിലന്‍ഡ് എ യുടെ 386 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ എ നാലാം ദിനം 5 വിക്കറ്റ് നഷ്ടത്തില്‍ 467 റണ്‍സെടുത്തു. രഹാനെ 148 പന്തുകളില്‍നിന്നാണ് 101 റണ്‍സ് സ്വന്തമാക്കിയത്. 15 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തിയ ഗില്‍ നാലാം ദിനം 136 റണ്‍സാണെടുത്താണ് പുറത്തായത്. ഫിബ്രുവരി 21ന് ന്യൂസിലന്‍ഡിനെതിരെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇടംനേടാവുന്ന പ്രകടനമായിരുന്നു ഗില്‍ പുറത്തെടുത്തത്.

ajinkyarahane

ഇന്ത്യയ്ക്കുവേണ്ടി ഹനുമ വിഹാരി(59), ചേതേശ്വര്‍ പൂജാര(53), വിജയ് ശങ്കര്‍(66), ശ്രീകര്‍ ഭരത്(22) എന്നിവരും മോശമല്ലാത്ത സ്‌കോര്‍ കണ്ടെത്തി. നേരത്തെ ന്യൂസിലന്‍ഡ് എ യ്ക്കുവേണ്ടി ഡാരില്‍ മിച്ചല്‍(103) സെഞ്ച്വറി നേടിയിരുന്നു. ഹാമിഷ് റാഷ്‌ഫോര്‍ഡ്(40), വില്‍ യോങ്(40), ഗ്ലെന്‍ ഫിലിപ്പ്(65), ടിം സെയ്ഫര്‍ട്ട്(30), ഡാനി ക്ലെവര്‍(53), നഥാന്‍ ജി സ്മിത്ത്(27) എന്നിവരും കാര്യമായ സംഭാവന നല്‍കി. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് സിറാജ്, സന്ദീപ് വാര്യര്‍, ആര്‍ അശ്വിന്‍, ആവേശ് ഖാന്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.

Story first published: Monday, February 10, 2020, 16:47 [IST]
Other articles published on Feb 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+