Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെ അടിച്ചുപറത്തി ഇന്ത്യ എ... കൂറ്റന്‍ ലീഡ്; ഇരട്ട സെഞ്ച്വറിയുമായി പാഞ്ചാല്‍

വയനാട്: കൃഷ്ണഗിരിയില്‍ ഇംഗ്ലീഷ് ബൗളര്‍മാരെ അടിച്ചുപറത്തി ഇന്ത്യ എ. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന മല്‍സരത്തില്‍ ഇന്ത്യ എ കൂറ്റന്‍ ലീഡ് നേടി. ഇരട്ട സെഞ്ച്വറി നേടിയ പ്രിയങ്ക് പാഞ്ചാലും (206) സെഞ്ച്വറി കണ്ടെത്തിയ ശ്രികാര്‍ ഭാരതുമാണ് (142) ഇന്ത്യ എയെ മികച്ച ലീഡിലേക്ക് നയിച്ചത്.ഇംഗ്ലണ്ട് ലയണ്‍സിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 340ന് മറുപടിയായി ഇന്ത്യ ആറ് വിക്കറ്റിന് 540 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്തു.

cricket

ഇതോടെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്ക് 200 റണ്‍സിന്റെ മികച്ച ലീഡ് നേടാനായി. രണ്ടാമിന്നിങ്‌സ് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ലയണ്‍സ് മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 20 റണ്‍സെന്ന നിലയിലാണ്. 313 പന്തില്‍ 26 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് പാഞ്ചാലിന്റെ ഇന്നിങ്‌സ്. 139 പന്ത് നേരിട്ട ഭാരതിന്റെ ഇന്നിങ്‌സില്‍ 11 ബൗണ്ടറികള്‍ ഉള്‍പ്പെട്ടിരുന്നു. കെ.എല്‍ രാഹുലാണ് (89) ഇന്ത്യന്‍ നിരയിലെ മറ്റൊരു പ്രധാന സ്‌കോറര്‍.

Story first published: Saturday, February 9, 2019, 17:39 [IST]
Other articles published on Feb 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+