വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യ എയും ശാസ്ത്രിയുടെ വാക്കുകളും- വിജയരഹസ്യം തുറന്നു പറഞ്ഞ് ശര്‍ദ്ദുല്‍ താക്കൂര്‍

67 റണ്‍സുമായി താക്കൂര്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായിരുന്നു

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ 67 റണ്‍സോടെ ഇന്ത്യയുടെ ടോപ്‌സ്‌കോററാവുകയും ഒപ്പം ടീമിനെ കളിയിലേക്കു തിരികെ കൊണ്ടു വരാന്‍ കഴിഞ്ഞതിലുമുള്ള ആഹ്ലാദത്തിലാണ് ശര്‍ദ്ദുല്‍ താക്കൂര്‍. കരിയറിലെ രണ്ടാമത്തെ ടെസ്റ്റ് മാത്രം കളിച്ച അദ്ദേഹം ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും കസറിയിരുന്നു. മൂന്നു വിക്കറ്റുകളാണ് ബൗളിങില്‍ താക്കൂറിന് ലഭിച്ചത്. ബാറ്റിങിലും ഇതേ ഫോം താരം ആവര്‍ത്തിക്കുകയും ചെയ്തു.

1

ഇന്ത്യന്‍ എ ടീമിനൊപ്പം നേരത്തേ കളിച്ചിട്ടുള്ള മല്‍സരങ്ങളാണ് ഗാബ ടെസ്റ്റില്‍ തന്റെ മികച്ച പ്രകടനത്തിന് ഒരു കാരണമെന്നു താക്കൂര്‍ വെളിപ്പെടുത്തി. എ ടീമിനൊപ്പമുള്ള പര്യടങ്ങള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. 2016ല്‍ എ ടീമിനൊപ്പം അലന്‍ ബോര്‍ഡര്‍ ഫീല്‍ഡ് ട്രോഫിക്കു വേണ്ടി ഓസ്‌ട്രേലിയയില്‍ കളിച്ചിരുന്നു. അന്നു ചതുര്‍ദിന മല്‍സരങ്ങളായിരുന്നു ഞങ്ങള്‍ കളിച്ചത്. അവിടുത്തെ പിച്ച് വ്യത്യാസമുള്ളതായിരുന്നു, എങ്കിലും ഓസ്‌ട്രേലിയന്‍ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ഇതു സഹായിച്ചു. ഇന്ത്യന്‍ എ ടീമില്‍ നിന്നും സീനിയര്‍ ടീമിലേക്കു മാറിയപ്പോള്‍ കാര്യമായ ബുദ്ധിമുട്ടൊന്നു നേരിട്ടിട്ടില്ല. സീനിയര്‍ തലത്തില്‍ നിങ്ങള്‍ എങ്ങനെ കാര്യങ്ങള്‍ നിറവേറ്റുന്നുവെന്നതാണ് പ്രധാനമെന്നും താക്കൂര്‍ വിശദമാക്കി.

കോച്ച് രവി ശാസ്ത്രി നല്‍കിയ ഉപദേശവും മികച്ച പ്രകടനം നടത്താന്‍ തനിക്കു പ്രചേദനമേകിയതായി താരം പറയുന്നു. ഗാബയില്‍ ഞാന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ സാഹചര്യം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. കാണികള്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്കു വേണ്ടി ആര്‍പ്പു വിളിച്ചു കൊണ്ടിരുന്നു. ആ സമയത്ത് അവര്‍ക്കു വ്യക്തമായ മുന്‍തൂക്കവുമുണ്ടായിരുന്നു. ഓസീസിനെതിരായ നിശ്ചിത ഓവര്‍ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് കോച്ച് രവി ശാസ്ത്രി നല്‍കിയ ഉപദേശമായിരുന്നു അപ്പോള്‍ ഓര്‍മ വന്നത്. ഈ രാജ്യത്തു നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്താല്‍ അതിന് വലിയ അംഗീകാരവും പ്രകടനത്തിന്റെ പേരില്‍ ആളുകള്‍ നിങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുമെന്നായിരുന്നു ശാസ്ത്രി പറഞ്ഞതെന്നു താക്കൂര്‍ വെളിപ്പെടുത്തി.

2

369 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ആറു വിക്കറ്റിന് 186 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് താക്കൂര്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. അപ്പോള്‍ ഇന്ത്യ 183 റണ്‍സിന് പിറകിലായിരുന്നു. വലിയ ഒന്നാമിന്നിങ്‌സ് ലീഡ് ഓസീസ് നേടുമെന്ന് ഇതോടെ ഏവരും കരുതുകയും ചെയ്തു. എന്നാല്‍ ഏഴാം വിക്കറ്റില്‍ അരങ്ങേറ്റക്കാരനായ വാഷിങ്ടണ്‍ സുന്ദറിനോടൊപ്പം 123 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി താക്കൂര്‍ ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി. ഇതോടെ 33 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡ് മാത്രമേ ഓസീസിനു നേടാനായുള്ളൂ.

Story first published: Sunday, January 17, 2021, 16:42 [IST]
Other articles published on Jan 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X