Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹം തകര്‍ത്ത് ഇന്ത്യ എ; ഓവലില്‍ കിവീസിന്റെ ചിറകരിഞ്ഞ് തകര്‍പ്പന്‍ ജയം

ഓവല്‍: ന്യൂസീലന്‍ഡ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ എ ടീമും ന്യൂസീലന്‍ഡ് എ ടീമും തമ്മിലുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആതിഥേയരായ ന്യൂസീലന്‍ഡിനെ 92 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന്റെ ചെറുത്ത് നില്‍പ്പ് 41.1 ഓവറില്‍ 187 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ഖലീല്‍ അഹമ്മദാണ് ന്യൂസീലന്‍ഡിന്റെ തോല്‍വി വേഗത്തിലാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ നിരയില്‍ രുഥുരാജ് ജയ്ക്‌വാഡ്(93) ടോപ് സ്‌കോററായി. 103 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് താരത്തിന്റെ ഗംഭീര പ്രകടനം. ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ (50), സൂര്യകുമാര്‍ യാദവ് (50), ക്രുണാല്‍ പാണ്ഡ്യ (41) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. അതേ സമയം സഞ്ജു സാംസണ്‍ (4)നിരാശപ്പെടുത്തി. താരം റണ്ണൗട്ടാവുകയായിരുന്നു. വിജയ് ശങ്കറിനും (13) തിളങ്ങാനായില്ല. ന്യൂസീലന്‍ഡിന് വേണ്ടി സാക്ക് ഗിബ്‌സണ്‍ നാല് വിക്കറ്റ് വീഴ്ത്തി.

cricket

മറുപടിക്കിറങ്ങിയ ആതിഥേയര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടു. 9.1 ഓവറില്‍ 43 റണ്‍സ് വഴങ്ങിയാണ് ഖലീലിന്റെ നാല് വിക്കറ്റ് പ്രകടനം. മുഹമ്മദ് സിറാജ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ടും വിജയ് ശങ്കര്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ജേക്കബ് ബൂല (50), ജാക്ക് ബോയ്‌ലി (42), ഡാനി ക്ലവര്‍ (33) എന്നിവരാണ് ന്യൂസീലന്‍ഡിന്റെ പ്രധാന സ്‌കോറര്‍മാര്‍.

Story first published: Saturday, January 18, 2020, 12:04 [IST]
Other articles published on Jan 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+