സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലാണ് സഞ്ജുവിന് വിളിയെത്തിയിരിക്കുന്നത്. അഞ്ചു ഏകദിനങ്ങളാണ് പരമ്പരയില്‍. ഇതില്‍ നാലും അഞ്ചും മത്സരങ്ങളില്‍ സഞ്ജുവാകും ഇന്ത്യ എ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍.

അഞ്ചു ഏകദിനങ്ങള്‍ക്കും തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ് വേദിയാവുക. ഓഗസ്റ്റ് 29, 31, സെപ്തംബര്‍ 2, 4, 8 തീയതികളില്‍ മത്സരങ്ങള്‍ നടക്കും. ആദ്യ മൂന്നു ഏകദിനങ്ങളില്‍ ഇന്ത്യന്‍ സംഘത്തെ മനീഷ് പാണ്ഡ നയിക്കുമ്പോള്‍ അവസാന രണ്ടു ഏകദിനങ്ങളില്‍ ശ്രേയസ് അയ്യര്‍ നായക പദവി ഏറ്റെടുക്കും. ബിസിസിഐയുടെ മുതിര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ക്രുണാല്‍ പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങള്‍ ടീമിലുണ്ട്.
ആദ്യ മൂന്നു ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യ എ ടീം:
മനീഷ് പാണ്ഡെ (നായകന്‍), റിതുരാദ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, അന്‍മല്‍പ്രീത് സിങ്, റിക്കി ഭുവി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിജയ് ശങ്കര്‍, ശിവം ദുബെ, ക്രുണാല്‍ പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ്, നിതീഷ് റാണ
അവസാന രണ്ടു ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യ എ ടീം:
ശ്രേയസ് അയ്യര്‍ (നായകന്‍), ശുഭ്മാന്‍ ഗില്‍, പ്രശാന്ത് ചോപ്ര, അന്‍മല്‍പ്രീത് സിങ്, റിക്കി ഭുവി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, വിജയ് ശങ്കര്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രാഹുല്‍ ചഹാര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ, ഇഷാന്‍ പോരെല്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications