വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ എ ടീമിനെ വീഴ്ത്തി ലങ്കന്‍ നിര; ജയം മഴനിയമത്തിലൂടെ

ബംഗളൂരു: ശ്രീലങ്ക എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ എ ടീമിന് തോല്‍വി. സന്ദര്‍ശകരായ ശ്രീലങ്ക ആറ് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്.ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 291 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ശ്രീലങ്കയുടെ ബാറ്റിങ് പാതി വഴിയില്‍ നില്‍ക്കെ മഴ വില്ലനായെത്തി. ഇതോടെ 46 ഓവറില്‍ 266 റണ്‍സായി ശ്രീലങ്കയുടെ വിജയലക്ഷ്യം വെട്ടിച്ചുരുക്കിയപ്പോള്‍ 43.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക വിജയം സ്വന്തമാക്കി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ നിലവില്‍ 2-1ന് മുന്നിലാണ്.

cricket

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ ഇഷാന്‍ കിഷന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്ന ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ്. സെഞ്ച്വ്വറിയോടെ പ്രശാന്ത് ചോപ്ര (129) ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററായി. 17 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം. ദീപക് ഹൂഡ (53) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ശിവം ദുബെ (28),ഇഷാന്‍ കിഷന്‍ (25),വാഷിങ്ടണ്‍ സുന്ദര്‍ (26) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ശ്രീലങ്കയ്ക്കുവേണ്ടി ഫാസ്റ്റ് ബൗളര്‍ ചമിക കരുണരത്‌ന അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.ജയരത്‌നെ,ലഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

ലുക്കാക്കുവിനെ വിട്ടുകൊടുക്കില്ല; ഇന്റര്‍മിലാന്റെ ഓഫര്‍ നിരസിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലുക്കാക്കുവിനെ വിട്ടുകൊടുക്കില്ല; ഇന്റര്‍മിലാന്റെ ഓഫര്‍ നിരസിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മറുപടിക്കിറങ്ങിയ ശ്രീലങ്കന്‍ നിരയില്‍ സംഗീത് കൂരൈ (88) ടോപ് സ്‌കോററായി. നിരോഷന്‍ ഡിക്വെല്ല (62),ഷിഹാന്‍ ജയസൂര്യ (66*) എന്നിവരും അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി.ദസുന്‍ ഷനക (36*) ജയസൂര്യയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. ഇന്ത്യക്കുവേണ്ടി ശിവം ദുബെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രേയസ് ഗോപാല്‍,സന്ദീപ് വാര്യര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Story first published: Tuesday, June 11, 2019, 9:09 [IST]
Other articles published on Jun 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X