വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അനൗദ്യോഗിക ടെസ്റ്റ്: ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ ഇന്ത്യ എയ്ക്ക് ആധിപത്യം

മൈസൂര്‍: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ആധിപത്യം. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് 159 എന്ന നിലയിലേക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി.അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ 258 റണ്‍സിന് പിന്നിലാണ് സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക.നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്്‌സ് 417 റണ്‍സില്‍ അവസാനിച്ചിരുന്നു.

ഇന്ത്യ ഉയര്‍ത്തിയ ഭേദപ്പെട്ട ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (83*) തിളങ്ങി.140 പന്തില്‍ 12 ബൗണ്ടറി ഉള്‍പ്പെടെ പുറത്താവാതെ താരം ക്രീസിലുണ്ട്.തെനീസ് ഡി ബ്രൂയിന്‍ (41) മികച്ച പിന്തുണ നല്‍കിയെങ്കിലും മറ്റാര്‍ക്കും തിളങ്ങാനായില്ല.പീറ്റര്‍ മലാന്‍ (6),ഖായ സോന്‍ഡോ (5),സെനുറന്‍ മുത്തുസാമി (12),ഹെന്റിച്ച് ക്ലാസന്‍ (2) എന്നിവര്‍ നിരാശപ്പെടുത്തി.വിയാന്‍ മുല്‍ഡറാണ് (9) മാര്‍ക്രമിനൊപ്പം ക്രീസില്‍. ഇന്ത്യക്കുവേണ്ടി ഷഹബാദ് നദീമും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക രണ്ടാം ടി20: മൊഹാലിയില്‍ ഇന്ത്യ മിന്നി, കോലിയും... തകര്‍പ്പന്‍ ജയംഇന്ത്യ vs ദക്ഷിണാഫ്രിക്ക രണ്ടാം ടി20: മൊഹാലിയില്‍ ഇന്ത്യ മിന്നി, കോലിയും... തകര്‍പ്പന്‍ ജയം

cricket

നേരത്തെ ശുബ്മാന്‍ ഗില്‍ (92),കരുണ്‍ നായര്‍ (78),വൃധിമാന്‍ സാഹ (60),ശിവം ദുബെ (68) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ജലജ് സക്‌സേനയും (48) തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മുല്‍ഡറും ഡാനി പെഡിറ്റും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടു.

Story first published: Thursday, September 19, 2019, 8:50 [IST]
Other articles published on Sep 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X