ന്യൂസിലാന്‍ഡില്‍ രഹാനെയും വിജയും ഫളോപ്പ്... കസറിയത് യുവതാരങ്ങള്‍, 4 പേര്‍ക്ക് ഫിഫ്റ്റി
വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തീര്‍ച്ചയായും തങ്ങള്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നുവെന്ന് തെളിയിച്ച് ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യന്‍ യുവതാരങ്ങളുടെ മിന്നും പ്രകടനം. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്കു ലഭിച്ചത്.
ടീമിന്റെ ക്യാപ്റ്റനും സീനിയര്‍ താരവുമായ അജിങ്ക്യ രഹാനെ, മറ്റൊരു പ്രമുഖ താരം മുരളി വിജയ് എന്നിവര്‍ ഒന്നാമിന്നിങ്‌സില്‍ ഫ്‌ളോപ്പായി മാറി. എന്നാല്‍ പൃഥ്വി ഷാ, മയാങ്ക് അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം സീനിയര്‍ ടീമിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലും തിളങ്ങി.

ഇന്ത്യ അഞ്ചിന് 340
കളി ഒന്നാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ എ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. നാലു താരങ്ങളാണ് മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി അര്‍ധസെഞ്ച്വറി നേടിയത്.
86 റണ്‍സെടുത്ത ഹനുമാ വിഹാരിയാണ് ഇന്ത്യ എയുടെ ടോപ്‌സ്‌കോറര്‍. പാര്‍ഥീവ് പട്ടേല്‍ (79*), മയാങ്ക് അഗര്‍വാള്‍ (65), പൃഥ്വി ഷാ (62) എന്നിവരും മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചു. ഇവരില്‍ വിഹാരി, പൃഥ്വി, പാര്‍ഥീവ് എന്നിവര്‍ ഓസീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ അംഗങ്ങളാണ്.

ഭേദപ്പെട്ട തുടക്കം
ടോസ് ലഭിച്ച ഇന്ത്യന്‍ എ ടീം ക്യാപ്റ്റന്‍ രഹാനെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പൃഥ്വിക്കൊപ്പം മുരളി വിജയ് ആണ് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ഇന്ത്യക്കു കഴിഞ്ഞു. 28 റണ്‍സെടുത്ത വിജയ് ബ്ലെയര്‍ ടിക്‌നറുടെ ബൗളിങില്‍ ബൗള്‍ഡായി മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
പൃഥ്വിയാണ് രണ്ടാമനായി മടങ്ങിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പൃഥ്വി 88 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് താരം 62 റണ്‍സെടുത്തത്.

മികച്ച കൂട്ടുകെട്ടുകള്‍
പിന്നീട് ഓരോ വിക്കറ്റിലും മികച്ച കൂട്ടുകെട്ടുകെട്ടുകളുക്കാന്‍ കഴിഞ്ഞതോടെയാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്കു നീങ്ങിയത്. രണ്ടാം വിക്കറ്റില്‍ 50ഉം മൂന്നാം വിക്കറ്റില്‍ 73ഉം ആറാം വിക്കറ്റില്‍ 138ഉം റണ്‍സ് നേടാന്‍ ഇന്ത്യക്കു സാധിച്ചു.
150 പന്തില്‍ എട്ടു ബൗണ്ടറികളോടെയാണ് വിഹാരി 86 റണ്‍സ് നേടിയത്. തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തിയിട്ടും സീനിയര്‍ ടീമില്‍ നിന്നും തഴയപ്പെട്ടു കൊണ്ടിരിക്കുന്ന മയാങ്ക് 108 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 65 റണ്‍സ് നേടി ഒരിക്കല്‍ക്കൂടി സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചത്.
ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായ പാര്‍ഥീവ് 111 പന്തില്‍ 10 ബൗണ്ടറികളോടയാണ് 79 റണ്‍സ് നേടിയത്. രഹാനെ (12) പക്ഷെ തികഞ്ഞ പരാജയമായി മാറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications