Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റ്: ന്യൂസിലാന്‍ഡ് എ മികച്ച സ്‌കോറിലേക്ക്... ഇന്ത്യ സമ്മര്‍ദ്ദത്തില്‍

ഹാമില്‍റ്റണ്‍: ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ അനൗദ്യോഗിക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ സമ്മര്‍ദ്ദത്തില്‍. മികച്ച സ്‌കോറിലേക്കു മുന്നേറുകയാണ് ആതിഥേയര്‍. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ കിവീസ് അഞ്ചു വിക്കറ്റിന് 221 റണ്‍സെടുത്തിട്ടുണ്ട്. രണ്ടാംദിനം മഴയെ തുടര്‍ന്ന് ഒരോവര്‍ പോലും മല്‍സരം നടന്നില്ല. ക്യാപ്റ്റനും ഓപ്പണറുമായ വില്‍ യങിന്റെ (117*) സെഞ്ച്വറിയാണ് ന്യൂസിലാന്‍ഡിന് കരുത്തായത്. 265 പന്തുകളില്‍ നിന്നും 12 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് യങിന്റെ ഇന്നിങ്‌സ്. 32 റണ്‍സുമായി തിയോ വാന്‍ വോര്‍കോമാണ് യിങിനൊപ്പം ക്രീസില്‍.

1

ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ കരുണ്‍ നായര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ കുറഞ്ഞ സ്‌കോറില്‍ കിവീസിനെ ഇന്ത്യ ഒതുക്കുമെന്ന് കരുതിയെങ്കിലും യങിന്റെ സെഞ്ച്വറി ആതിഥേയരെ രക്ഷിക്കുകയായിരുന്നു. പേസര്‍മാരാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. രജ്‌നീഷ് ഗുര്‍ബാനിയും മുഹമ്മദ് സിറാജും രണ്ടു വിക്കറ്റ് വീതമെടുത്തപ്പോള്‍ നവ്ദീപ് സെയ്‌നിക്കു ഒരു വിക്കറ്റ് ലഭിച്ചു.

നേരത്തേ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിക്കുയായിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനമാണ് ഈ മല്‍സരത്തില്‍ കാഴ്ചവച്ചത്. പാര്‍ഥീവ് പട്ടേല്‍ (94), ഹനുമാ വിഹാരി (86), മയാങ്ക് അഗര്‍വാള്‍ (65), പൃഥ്വി ഷാ (62), വിജയ് ശങ്കര്‍ (62) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു.

Story first published: Saturday, November 24, 2018, 14:50 [IST]
Other articles published on Nov 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+