Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്‍ഡിനെതിരായ ത്രില്ലറില്‍ ഇന്ത്യയ്ക്ക് തോല്‍വി; പരമ്പര നഷ്ടം

ക്രൈസ്റ്റ്ചര്‍ച്ച്; ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിന് ഏകദിന പരമ്പര നഷ്ടമായി. അനൗദ്യോഗിക പരമ്പരയില്‍ ഇന്ത്യ 2-1ന് ന്യൂസിലന്‍ഡ് എ ടീമിനോട് തോറ്റു. നിര്‍ണായകമായ മൂന്നാമത്തേയും അവസാനത്തേതുമായ മത്സരത്തില്‍ അഞ്ചു റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയാണ് ഇന്ത്യ പരമ്പര അടിയറവ് പറഞ്ഞത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി.

ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇന്ത്യ 49.4 ഓവറില്‍ 265 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് സെഞ്ച്വറി നേടിയ മാര്‍ക്ക് ചാപ്മാന്റെ(110) ഇന്നിങ്‌സാണ് തുണയായത്. കോള്‍ മക്കോണ്‍ഷി 56 റണ്‍സെടുത്ത് പിന്തുണ നല്‍കി. ഗ്ലെന്‍ ഫിലിപ്‌സ്(35), ടോം ബ്ലണ്ടല്‍(37) എന്നിവരും തിളങ്ങി. ഇന്ത്യയ്ക്കുവേണ്ടി ഇഷാന്‍ പോറെല്‍ 3 വിക്കറ്റും രാഹുല്‍ ചഹാര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

cricket

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പൃഥ്വി ഷാ(55), റുതുരാജ് ഗെയ്ക്ക്വാദ്(44), മായങ്ക് അഗര്‍വാള്‍(24) എന്നിവര്‍ നല്ല തുടക്കം നല്‍കി. ഇഷാന്‍ കിഷന്‍ 71 റണ്‍സുമായി പുറത്താകാതെ നിന്നു. അക്‌സര്‍ പട്ടേല്‍ 32 റണ്‍സെടുത്തു. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 7 റണ്‍സാണ് വേണ്ടിയിരുന്നത്. രണ്ടാം പന്തില്‍ ഇഷാന്‍ സ്‌ട്രൈക്ക് വാലറ്റത്തിന് കൈമാറിയത് തിരിച്ചടിയായി. തുടരെ രണ്ട് പന്തുകളില്‍ അവസാന രണ്ട് വിക്കറ്റും വീഴ്ത്തിയ ന്യൂസിലന്‍ഡ് ജയം ആഘോഷിച്ചു. ന്യൂസിലന്‍ഡിനായി കെയ്ല്‍ ജെമിസണ്‍ 4 വിക്കറ്റും അജാസ് പട്ടേല്‍ 3 വിക്കറ്റും വീഴ്ത്തി.

Story first published: Sunday, January 26, 2020, 17:19 [IST]
Other articles published on Jan 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+