Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെതിരേ പിടിമുറുക്കി രാഹുലിന്റെ ഇന്ത്യ, ഇംഗ്ലണ്ടിന് ഫോളോഓണ്‍

മൈസൂര്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ലോകേഷ് രാഹുല്‍ നയിക്കുന്ന ഇന്ത്യന്‍ എ ടീമിന് മുന്‍തൂക്കം. മല്‍സരത്തില്‍ ഫോളോഓണ്‍ നേരിട്ട് രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യുകയാണ് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഒന്നാമിന്നിങ്‌സില്‍ 392 റണ്‍സാണ് നേടിയത്. മറുപടിയില്‍ വെറും 140 റണ്‍സിന് ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി.

1

ഇംഗ്ലീഷ് നിരയില്‍ ഒരാള്‍ പോലും 30 റണ്‍സ് കടന്നില്ല. 25 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഓലി പോപ്പാണ് ടോപ്‌സ്‌കോറര്‍. മൂന്നു വിക്കറ്റ് വീതമെടുത്ത നവ്ദീപ് സെയ്‌നിയും ഷഹബാസ് നദീമും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. വരുണ്‍ ആരോണിനും ജലജ് സക്‌സേനയ്ക്കും രണ്ടു വിക്കറ്റ് ലഭിച്ചു.

252 റണ്‍സിന്റെ മികച്ച ലീഡാണ് ഇന്ത്യ എയ്ക്കു ലഭിച്ചത്. ഫോളോ ഓണ്‍ നേരിട്ട ഇംഗ്ലണ്ടിനെ ഇന്ത്യ വീണ്ടും ബാറ്റിങിന് അയക്കുകയായിരുന്നു. മൂന്നാംദിനം 33 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് 110 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യ എയ്‌ക്കൊപ്പമെത്താന്‍ അവര്‍ക്ക് ഇനിയും 142 റണ്‍സ് കൂടി വേണം. നേരത്തേ അഭിമന്യു ഈശ്വരന്റെ (117) സെഞ്ച്വറിയും ക്യാപ്റ്റന്‍ രാഹുല്‍ (81), പ്രിയങ്ക് പഞ്ചാല്‍ (50) എന്നിവരുടെ ഫിഫ്റ്റികളുമാണ് ഇന്ത്യ എയെ ശക്തമായ നിലയിലെത്തിച്ചത്.

Story first published: Friday, February 15, 2019, 12:37 [IST]
Other articles published on Feb 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+