അക്‌സര്‍ പട്ടേല്‍ തകര്‍ത്തടിച്ചിട്ടും വിന്‍ഡിസിനെതിരായ ത്രില്ലറില്‍ ഇന്ത്യയ്ക്ക് തോല്‍വി
ആന്റിഗ്വ: വെസ്റ്റിന്‍ഡീസ് എ യ്‌ക്കെതിരായ രണ്ടാം നാലാം മത്സരത്തില്‍ ഇന്ത്യ എ യ്ക്ക് തോല്‍വി. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് റണ്‍സ് അകലെവെച്ച് കീഴടങ്ങുകയായിരുന്നു. പരമ്പരയില്‍ ആദ്യ ജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്. നേരത്തെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പരയില്‍ അഭേദ്യമായ ലീഡ് നേടിയിരുന്നു.
റോസ്റ്റണ്‍ ചേസിന്റെ ബാറ്റിങ് മികവിലാണ് വിന്‍ഡീസ് പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്. റോസ്റ്റണ്‍ 84 റണ്‍സെടുത്ത് ടോപ് സ്‌കോററായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഒരവസരത്തില്‍ 127 റണ്‍സെടുക്കുമ്പോഴേക്കും 5 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്റെ രക്ഷാ പ്രവര്‍ത്തനമാണ് ടീമിനെ നാണക്കേടില്‍നിന്നും രക്ഷിച്ചത്.

അക്‌സര്‍ പുറത്താകാതെ 81 റണ്‍സെടുത്തു. അക്‌സറിനൊപ്പം ക്രുനാല്‍ പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും മികച്ച പിന്തുണ നല്‍കിയെങ്കിലും അവസാന ഘട്ടമാകുമ്പോഴേക്കും വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ തോല്‍വിയുറപ്പിച്ചു. നേരത്തെ ടോസ് നേടിയ ഇന്ത്യ പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. ചേസിന് പുറമെ ഡെവോണ്‍ തോമസ്, ജൊനാഥന്‍ കാര്‍ട്ടര്‍ എന്നിവരും വിന്‍ഡീസിനായി അര്‍ധശതകം നേടി. അവസാന ഓവറില്‍ റൊമാരിയോ ഷെഫാര്‍ഡിന്റെ വെടിക്കെട്ടും ടീമിന്റെ രക്ഷയ്‌ക്കെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications