യുവതാരങ്ങളുടെ മാസ് പ്രകടനം; ഇന്ത്യ എയ്ക്ക് കൂറ്റന്‍ സ്‌കോര്‍,ലങ്കയ്ക്ക് തകര്‍ച്ച
ബെല്‍ഗാവ്: ശ്രീലങ്ക എ ടീമിനെതിരായ ഒന്നാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എ ടീമിന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റുചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 622 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടിക്കിറങ്ങിയ ശ്രീലങ്ക രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 83 റണ്‍സെന്ന നിലയിലാണ്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കുവേണ്ടി അഭിമന്യു ഈശ്വരന്‍ (233) ഇരട്ട സെഞ്ച്വറി നേടി തിളങ്ങി.321 പന്തുകള്‍ നേരിട്ട് 22 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് ഈശ്വരന്റെ പ്രകടനം. ഓപ്പണറും ക്യാപ്റ്റനുമായ പ്രിയങ്ക് പാഞ്ചല്‍(160),അന്‍മോല്‍ പ്രീത് സിങ് (116) എന്നിവര്‍ സെഞ്ച്വറിയോടെ തിളങ്ങി. 261 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് പാഞ്ചലിന്റെ സെഞ്ച്വറി. അന്‍മോല്‍പ്രീത് 165 പന്തില്‍ 11 ഫോറും സ്വന്തമാക്കി. സിദ്ധേഷ് ലാദ് (76) അര്‍ധ സെഞ്ച്വറിയും നേടി.

മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതല്‍ കാലിടറി. കൂറായ് (0) നിസാങ്ക (6),സമരവിക്രമ (31)രാജപസ്‌ക (0) എന്നിവരുടെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്. ഇന്ത്യക്കുവേണ്ടി അരങ്ങേറിയ മലയാളി പേസര്‍ സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റുമായി തിളങ്ങി. ശിവം ദുബെയും രണ്ട് വിക്കറ്റ് നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications