Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അനൗദ്യോഗിക ടെസ്റ്റ്: വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ എ വിജയത്തിലേക്ക്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 185 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.ഒരു ദിവസം ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് കൈകളിലുള്ള ഇന്ത്യക്ക് 93 റണ്‍സാണ് വിജയിക്കാന്‍ വേണ്ടത്.അഭിമന്യു ഈശ്വരന്‍ (16),അന്‍മോല്‍പ്രീത് സിങ് (4) എന്നിവരാണ് ക്രീസില്‍.

ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവച്ച 278 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കുവേണ്ടി ഓപ്പണര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. പ്രിയങ്ക് പാഞ്ചലും (68) മായങ്ക് അഗര്‍വാളും (81) നേടിയ അര്‍ധ സെഞ്ച്വറി ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയേകി. പാഞ്ചല്‍ ഒമ്പത് ഫോറും ഒരു സിക്‌സും നേടിയപ്പോള്‍ അഗര്‍വാള്‍ 10 ബൗണ്ടറിയും അടിച്ചെടുത്തു. ക്യാപ്റ്റന്‍ ഹനുമ വിഹാരിയുടെ (1) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ചീമാര്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും റീഫര്‍ ഒരു വിക്കറ്റും വീഴ്ത്തി.

cricket

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ തിരിച്ചടി നേരിട്ട ഇന്ത്യ മികച്ച ബൗളിങ്ങിലൂടെയാണ് കളി വരുതിയിലാക്കിയത്. ആതിഥേയര്‍ ഒന്നാം ഇന്നിങ്‌സില്‍ 318 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്്‌സ് 190 റണ്‍സില്‍ അവസാനിച്ചു.128 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ വെസ്റ്റ് ഇന്‍ഡീസിനെ രണ്ടാം ഇന്നിങ്‌സില്‍ 149 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ കഴിഞ്ഞതാണ് കളിയില്‍ വഴിത്തിരിവായത്.അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൃഷ്ണപ്പ ഗൗതമാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. സന്ദീപ് വാര്യര്‍ മൂന്നും മുഹമ്മദ് സിറാജ്,ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ആംബ്രിസും (71),ബ്ലാക്ക് വുഡും (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

Story first published: Sunday, August 4, 2019, 9:16 [IST]
Other articles published on Aug 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+