Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കു കിവിഫ്രൈ... പാണ്ഡെ നയിച്ചു, ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യക്ക് ഏകദിന പരമ്പര

ഇന്ത്യക്കു കിവിഫ്രൈ,പാണ്ഡെ നയിച്ചു | Oneindia Malayalam

വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് അവകാശവാദമുന്നയിച്ച് ഇന്ത്യ എയ്ക്കു വേണ്ടി മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ പ്രകടനം. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ അവരുടെ നാട്ടില്‍ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. പാണ്ഡെയുടെ ക്യാപ്റ്റന്‍സിയിലാണ് കോറി ആന്‍ഡേഴ്‌സന്‍ നയിച്ച കിവികളെ സ്വന്തം നാട്ടില്‍ ഇന്ത്യ കശാപ്പ് ചെയ്തത്.

രണ്ടാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡ് നേടിയത്. ആദ്യ കളിയിലും ഇന്ത്യക്കായിരുന്നു ജയം.

 വിജയലക്ഷ്യം 300 റണ്‍സ്

വിജയലക്ഷ്യം 300 റണ്‍സ്

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് എ 300 റണ്‍സിന്റെ വിജയലക്ഷ്യമാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു നല്‍കിയത്. ഒമ്പത് വിക്കറ്റിന് അവര്‍ 299 റണ്‍സ് നേടുകയായിരുന്നു. വില്‍ യങിന്റെ (102) സെഞ്ച്വറിയാണ് ആതിഥേയര്‍ക്കു കരുത്തായത്.
106 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് യങിന്റെ ഇന്നിങ്‌സ്. ജോര്‍ജ് വാക്കര്‍ 99 റണ്‍സിന് പുറത്തായി. ഇന്ത്യക്കു വേണ്ടി ഖലീല്‍ അഹമ്മദും നവ്ദീപ് സെയ്‌നിയും രണ്ടു വിക്കറ്റ് വീതമെടുത്തു.

പട നയിച്ച് പാണ്ഡെ

പട നയിച്ച് പാണ്ഡെ

മറുപടി ബാറ്റിങില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച പാണ്ഡെ (111*) അപരാജിത സെഞ്ച്വറിയുമായി ഇന്ത്യയുടെ ഹീറോയാവുയായിരുന്നു. ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ എ ടീം ലക്ഷ്യത്തിലെത്തി.
നാലാമനായി ക്രീസിലെത്തിയ പാണ്ഡെ കീവീസ് ബൗളിങ് ആക്രമണത്തെ കൂസലില്ലാതെയാണ് നേരിട്ടത്. 109 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പാണ്ഡെ മാത്രമല്ല

പാണ്ഡെ മാത്രമല്ല

ക്യാപ്റ്റന്‍ പാണ്ഡെ മാത്രമല്ല ശ്രേയസ് അയ്യര്‍, വിജയ് ശങ്കര്‍ എന്നിവരും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇരുവരും 59 റണ്‍സ് വീതമെടുത്ത് പുറത്താവുകയായിരുന്നു. 63 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ശ്രേയസിന്റെ ഇന്നിങ്‌സ്. 56 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് വിജയ് ഇത്രയും റണ്‍സ് നേടിയത്.
ഓപ്പണര്‍മാരായ മയാങ്ക് അഗര്‍വാളും ശുഭ്മാന്‍ ഗില്ലും 25 റണ്‍സ് വീതം നേടി പുറത്താവുകയായിരുന്നു.

Story first published: Monday, December 10, 2018, 9:48 [IST]
Other articles published on Dec 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+