ഗ്രീന്‍ഫീല്‍ഡില്‍ വീണ്ടും ഇന്ത്യ... ഇംഗ്ലീഷുകാരെ തല്ലിയോടിച്ച് രഹാനെയും സംഘവും
തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീം പടയോട്ടം തുടരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ഏകപക്ഷീയമായ മല്‍സരത്തില്‍ 138 റണ്‍സിനാണ് അജിങ്ക്യ രഹാനെ നയിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്. ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തുകയും ചെയ്തു. ആദ്യ കളിയില്‍ മൂന്നു വിക്കറ്റിനായിരുന്നു ഇ്ന്ത്യന്‍ വിജയം.

ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോര്‍ ഇന്ത്യ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് മുന്നില്‍ ഇംഗ്ലണ്ടിനു മറുപടി ഇല്ലായിരുന്നു. 37.4 ഓവറില്‍ 165 റണ്‍സിന് ഇംഗ്ലണ്ട് കൂടാരത്തില്‍ തിരിച്ചെത്തി. അലെക്‌സ് ഡേവിസ് (48), ലൂയിസ് ഗ്രെഗറി (39) എന്നിവരാണ് സന്ദര്‍ശകര നിരയില്‍ പൊരുതിനോക്കിയത്. മൂന്നു വിക്കറ്റെടുത്ത മയാങ്ക് മര്‍ക്കാണ്ഡെയും രണ്ടു വിക്കറ്റ് വീതമെടുത്ത ശര്‍ദ്ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കിയത്.
നേരത്തേ ഹനുമാ വിഹാരി (92), ക്യാപ്റ്റനും ഓപ്പണറുമായ അജിങ്ക്യ രഹാനെ (91), ശ്രേയസ് അയ്യര്‍ (65) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ 300 കടക്കാന്‍ സഹായിച്ചത്. ഇന്ത്യന്‍ ടെസ്റ്റ് ടീമംഗമായ വിഹാരി 83 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറും പറത്തിയാണ് ടോപ്‌സ്‌കോററായത്. രഹാനെ 117 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുകളും നേടിയപ്പോള്‍ ശ്രേയസ് 47 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 65 റണ്‍സ് അടിച്ചെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications