Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് പിടിമുറുക്കി, ഇന്ത്യക്ക് ഇനി സമനിലയ്ക്കായി പൊരുതാം....

മുംബൈ: ത്രിദിന സന്നാഹ മല്‍സരത്തില്‍ ഇന്ത്യ എയ്‌ക്കെതിരേ ഓസ്‌ട്രേലിയക്കു കൂറ്റന്‍ സ്‌കോര്‍. ഓസീസ് ഏഴു വിക്കറ്റിന് 469 റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്നു ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 176 റണ്‍സെടുത്തിട്ടുണ്ട്.

1

പുറത്താവാതെ 85 റണ്‍സോടെ ക്രീസിലുള്ള ശ്രേയസ് അയ്യരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മൂന്നു റണ്‍സോടെ റിഷഭ് പാന്താണ് ശ്രേയസിനു കൂട്ട്. ആറു വിക്കറ്റ് കൈയിലിരിക്കെ ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു 293 റണ്‍സ് വേണം.

2

നേരത്തേ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെയും (107) ഷോണ്‍ മാര്‍ഷിന്റെയും (104) സെഞ്ച്വറികളാണ് ഓസീസ് ഇന്നിങ്‌സിന് അടിത്തറയേകിയത്. മിച്ചെല്‍ മാര്‍ഷ് (75), മാത്യു വെയ്ഡ് (64) എന്നിവരും മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി നവ്ദീപ് സെയ്‌നി രണ്ടു വിക്കറ്റെടുത്തു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ഫെബ്രുവരി 24ന് പൂനെയിലാണ് ആരംഭിക്കുന്നത്. നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്നതാണ് പരമ്പര.

Story first published: Saturday, February 18, 2017, 17:15 [IST]
Other articles published on Feb 18, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+