വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യ എ രക്ഷപ്പെട്ടു, ത്രിദിന മല്‍സരം സമനിലയില്‍

131 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസിനു മുന്നില്‍ ഇന്ത്യ വച്ചത്

സിഡ്‌നി: ഓസ്‌ട്രേലിയ എയ്‌ക്കെതിരേയുള്ള ത്രിദിന പരിശീലനമല്‍സരത്തില്‍ ഇന്ത്യന്‍ എ ടീം കഷ്ടിച്ചു രക്ഷപ്പെട്ടു. ഭാഗ്യം കൊണ്ടു മാത്രമാണ് ഇന്ത്യ തോല്‍വിയുടെ വക്കില്‍ നിന്നും സമനിലയുമായി തടിതപ്പിയത്. രണ്ടാമിന്നിങ്‌സില്‍ 131 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം മാത്രമേ ഓസീസ് ടീമിനു മുന്നില്‍ അജിങ്ക്യ രഹാനെ നയിച്ച ഇന്ത്യന്‍ എ ടീമിനു നല്‍കാനായുള്ളൂ. മികച്ച രീതിയില്‍ റണ്‍ചേസ് നടത്തിയ ഓസീസ് ഒരു വിക്കറ്റിന് 52 റണ്‍സെടുത്തു നില്‍ക്കെ കളി സമനിലയില്‍ കലാശിച്ചു. 10 ഓവര്‍ കൂടി കളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഓസീസ് ടീം ജയിച്ചുകയറുമായിരുന്നു.

1

ആദ്യ ഇന്നിങ്‌സില്‍ 59 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടു. ഒമ്പതു വിക്കറ്റിന് 189 റണ്‍സിന് ഇന്ത്യ ഇ്ന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ (54*) പൊരുതി നേടിയ ഫിഫ്റ്റിയാണ് ഇന്ത്യയെ രക്ഷിച്ചത്. 100 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ബൗണ്ടറികളുണ്ടായിരുന്നു.

ശുഭ്മാന്‍ ഗില്‍ (29), ക്യാപ്റ്റന്‍ രഹാനെ (28), ഹനുമാ വിഹാരി (28) എന്നിവരാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജദാര പൂജയത്തിനു പുറത്തായി. ഓസീസ് എ ടീമിനായി സ്‌റ്റേക്റ്റി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. റണ്‍ചേസില്‍ ജോ ബേണ്‍സിനെ ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തില്‍ തന്നെ ഉമേഷ് യാദവ് പുറത്താക്കിയിരുന്നു. 23 റണ്‍സെടുത്ത വില്‍ പ്യുകോസ്‌കി റിട്ടയേര്‍ഡ് ഹര്‍ട്ടായി. മാര്‍ക്കസ് ഹാരിസ് (25*), ട്രാവിസ് ഹെഡ്ഡര്‍ (2*) എന്നിവര്‍ പുറത്താവാതെ നിന്നു.

Ind vs Aus: 'ഫീല്‍ഡിങ് ചെയ്യാന്‍ ശ്രദ്ധവേണം', ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച് അസ്ഹറുദ്ദീന്‍Ind vs Aus: 'ഫീല്‍ഡിങ് ചെയ്യാന്‍ ശ്രദ്ധവേണം', ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച് അസ്ഹറുദ്ദീന്‍

ടി20 ലോകകപ്പ് ഇന്ത്യ നേടാന്‍ അവന്‍ മനസ്സ് വയ്ക്കണം- കോലി, രോഹിത്, ബുംറ ഇവര്‍ക്കും മുകളില്‍!ടി20 ലോകകപ്പ് ഇന്ത്യ നേടാന്‍ അവന്‍ മനസ്സ് വയ്ക്കണം- കോലി, രോഹിത്, ബുംറ ഇവര്‍ക്കും മുകളില്‍!

നേരത്തേ ഇന്ത്യ എയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 247 റണ്‍സിനു മറുപടിയില്‍ ഓസീസ് ഒമ്പതു വിക്കറ്റിന് 306 റണ്‍സില്‍ ഡിക്ലയര്‍ ചെയ്്തിരുന്നു. കാമറോണ്‍ ഗ്രീന്‍ 125 റണ്‍സോടെ പുറത്താവാതെ നിന്നു. 202 പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. ടിം പെയ്ന്‍ (44), മാര്‍ക്കസ് ഹാരിസ് (35), മൈക്കല്‍ നെസര്‍ (33) എന്നിവരും മോശമല്ലാത്ത പ്രകടനം നടത്തി. മൂന്നു വിക്കറ്റ് വീതമെടുത്ത ഉമേഷ് യാദവും മുഹമ്മദ് സിറാജുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ആര്‍ അശ്വിനു രണ്ടു വിക്കറ്റ് ലഭിച്ചു.

2

ഓസീസ് ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 98 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. ഇതോടെ മല്‍സരത്തില്‍ ഇന്ത്യ പിടിമുറുക്കുമെന്നും കരുതി. എന്നാല്‍ യുവതാരം കാമറോണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ സെഞ്ച്വറി ഓസീസിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നു. ആറാം വിക്കറ്റില്‍ ഗ്രീന്‍- ഓസീസ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ടിം പെയ്ന്‍ എന്നിവര്‍ ചേര്‍ന്നെടുത്ത 104 റണ്‍സാണ് ഓസീന് കരുത്തായത്. പെയ്ന്‍ 44 റണ്‍സെടുത്ത് പുറത്തായി. പെയ്‌നിനെ പൃഥ്വി ഷായുടെ കൈകളിലെത്തിച്ച് ഉമേഷ് യാദവാണ് ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. മാര്‍ക്കസ് ഹാരിസ് (35), മൈക്കല്‍ നെസെര്‍ (33) എന്നിവരാണ് ഓസീസിന്റെ മറ്റു സ്‌കേറര്‍മാര്‍.

പേസര്‍മാരാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ മികച്ചുനിന്നത്. ഉമേഷ് യാദവ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജിനു രണ്ടു വിക്കറ്റ് ലഭിച്ചു. സ്പിന്നര്‍ ആര്‍ അശ്വിന്‍ രണ്ടു വിക്കറ്റെടുത്തു. കാര്‍ത്തിക് ത്യാഗി, കുല്‍ദീപ് യാദവ്, ഹനുമാ വിഹാരി എന്നിവരും ഇന്ത്യന്‍ എ ടീമിനായി ബൗള്‍ ചെയ്‌തെങ്കിലും വിക്കറ്റ് ലഭിച്ചില്ല. ടീം സ്‌കോര്‍ അഞ്ചാവുമ്പോഴേക്കും ഓപ്പണര്‍മാരായ വില്‍ പ്യുകോസ്‌കി (1), ജോ ബേണ്‍സ് (4) എന്നിവരെ ഉമേഷ് പുറത്താക്കിയിരുന്നു. എന്നാല്‍ മധ്യനിരയുടെ പ്രകടനം ഓസീസിന്റെ രക്ഷയ്‌ക്കെത്തി.

ഇന്ത്യ ഒമ്പതു വിക്കറ്റിന് 247 റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍മാരായ പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലും ഡെക്കായ മല്‍സരത്തില്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ (117) സെഞ്ച്വറിയും ചേതേശ്വര്‍ പുജാരയുടെ (54) ഫിഫ്റ്റിയുമാണ് ഇന്ത്യയെ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. ഉമേഷ് 24 റണ്‍സെടുപ്പോള്‍ ഹനുമാ വിഹാരിയും കുല്‍ദീപ് യാദവും 15 റണ്‍സ് വീതമെടുത്തു. വൃധിമാന്‍ സാഹ (0), ആര്‍ അശ്വിന്‍ (5), സിറാജ് (0) എന്നിവര്‍ ഒറ്റയക്ക സ്‌കോറില്‍ പുറത്തായി. ഓസീസ് എ ടീമിനായി ജെയിംസ് പാറ്റിന്‍സണ്‍ മൂന്നും നെസെര്‍, ഹെഡ്ഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീതമെടുത്തു.

Story first published: Tuesday, December 8, 2020, 13:31 [IST]
Other articles published on Dec 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X