വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Pink ball match: വിഹാരിക്കും പന്തിനും സെഞ്ച്വറി, ഇന്ത്യ എയ്ക്കു വമ്പന്‍ ലീഡ്

ഇന്ത്യ 472 റണ്‍സിനു മുന്നിലാണ്

സിഡ്‌നി: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ത്രിദിന പിങ്ക് ബോള്‍ പരിശീലന മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനു ആധിപത്യം. മല്‍സരം ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ത്യ 400ന് മുകളില്‍ റണ്‍സിന്റെ ലീഡ് നേടിക്കഴിഞ്ഞു. 86 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റിന് 386 റണ്‍സ് നേടി. സെഞ്ച്വറികളുമായി റിഷഭ് പന്തും (103*) ഹനുമാ വിഹാരിയുമാണ് (104*) ക്രീസില്‍. ആറു വിക്കറ്റ് ബാക്കിനില്‍ക്കെ ഇന്ത്യ ഇപ്പോള്‍ 472 റണ്‍സിന് മുന്നിലാണ്.

1

ആദ്യ ഇന്നിങ്‌സില്‍ 200 റണ്‍സ് പോലും തികയ്ക്കുന്നതിനു മുമ്പ് ഓള്‍ഔട്ടായ ഇന്ത്യന്‍ താരങ്ങള്‍ രണ്ടാമിന്നിങ്‌സില്‍ ഈ ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് നടത്തിയത്. പന്ത്, വിഹാരി എന്നിവരുടെ സെഞ്ച്വറികള്‍ കൂടാതെ ശുഭ്മാന്‍ ഗില്‍ (65), മായങ്ക് അഗര്‍വാള്‍ (61) എന്നിവരുടെ ഫിഫ്റ്റിയും ഇന്ത്യക്കു കരുത്തു പകര്‍ന്നു. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 38 റണ്‍സിനു പുറത്തായി. പൃഥ്വി ഷാ (3) മാത്രമാണ് ബാറ്റിങില്‍ ഫ്‌ളോപ്പായത്.

78 പന്തില്‍ 10 ബൗണ്ടറികളോടെയാണ് ഗില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. മായങ്ക് 120 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും പായിച്ചു. ടീം സ്‌കോര്‍ നാലില്‍ വച്ച് തന്നെ പൃഥ്വിയെ നഷ്ടമായപ്പോള്‍ ആദ്യ ഇന്നിങ്‌സിനു സമാനമായി ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുമെന്നായിരുന്നു കരുതിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഗില്‍- മായങ്ക് സഖ്യം 104 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. ഗില്‍ പുറത്തായ ശേഷം മായങ്കും വിഹാരിയും ചേര്‍ന്ന് 53 റണ്‍സ് നേടിയതോടെ ഇന്ത്യ ഭദ്രമായ നിലയിലെത്തി.

2

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എ ഒന്നാമിന്നിങ്‌സില്‍ 194 റണ്‍സിനു പുറത്തായിരുന്നു. മറുപടിയില്‍ ഇന്ത്യയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ വെറും 108 റണ്‍സിന് ഓസീസ് ടീം കൂടാരം കയറി. ഓസീസ് നിരയില്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്തത് രണ്ടു പേര്‍ മാത്രമാണ്. 32 റണ്‍സെടുത്ത ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലെക്‌സ് ക്യാരിയാണ് ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് 26 റണ്‍സെടുത്തു.

നിക്ക് മാഡിസണ്‍ (19), ജാക്ക് വില്‍ഡര്‍മ്യുത് (12) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍. ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്തവര്‍ക്കെല്ലാം വിക്കറ്റ് ലഭിച്ചു. നാലു പേസര്‍മാര്‍ ചേര്‍ന്നാണ് ഓസീസിന്റെ കഥകഴിച്ചത്. മൂന്നു വിക്കറ്റ് വീതമെടുത്ത മുഹമ്മദ് ഷമിയും നവദീപ് സെയ്‌നിയുമാണ് ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയത്. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു.

IPL 2021: ബിബിഎല്‍ ഹീറോസിനായി ലേലത്തില്‍ പിടിവലി ഉറപ്പ്, കൂട്ടത്തില്‍ ഫിഞ്ചും മാക്‌സ്വെല്ലും!IPL 2021: ബിബിഎല്‍ ഹീറോസിനായി ലേലത്തില്‍ പിടിവലി ഉറപ്പ്, കൂട്ടത്തില്‍ ഫിഞ്ചും മാക്‌സ്വെല്ലും!

ടി20യില്‍ പതിറ്റാണ്ടിന്റെ താരമാര്? ഗവാസ്‌കറിനും ഹെയ്ഡനും ഒരേ ഉത്തരം- അതു ബോസ് തന്നെ!ടി20യില്‍ പതിറ്റാണ്ടിന്റെ താരമാര്? ഗവാസ്‌കറിനും ഹെയ്ഡനും ഒരേ ഉത്തരം- അതു ബോസ് തന്നെ!

262 ദശലക്ഷം ഡോളറിന്റെ ജാക്‌പോട്ട്, മനസ്സുവച്ചാല്‍ ഇതു നിങ്ങള്‍ക്കും നേടാം 262 ദശലക്ഷം ഡോളറിന്റെ ജാക്‌പോട്ട്, മനസ്സുവച്ചാല്‍ ഇതു നിങ്ങള്‍ക്കും നേടാം

ആദ്യ ഇന്നിങ്‌സില്‍ ബുംറയുടെ (55*) കന്നി ഫസ്റ്റ് ക്ലാസ് ഫിഫ്റ്റിയാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. 57 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുണ്ടായിരുന്നു. സ്‌കോര്‍ 47ല്‍ നില്‍ക്കെ സിക്‌സര്‍ പറത്തിയാണ് ബുംറ ഫിഫ്റ്റി തികച്ചത്. ശുഭ്മാന്‍ ഗില്‍ (43), പൃഥ്വി ഷാ (40), മുഹമ്മദ് സിറാജ് (22*) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. വിരാട് കോലി വിട്ടുനിന്ന മല്‍സരത്തില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിച്ചത്. ഓസീസ് എ ടീമിനു വേണ്ടി സീന്‍ അബോട്ടും ജാക്ക് വില്‍ഡെര്‍മ്യുത്തുമാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ എ- പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ഹനുമാ വിഹാരി, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, വൃധിമാന്‍ സാഹ, നവദീപ് സെയ്‌നി, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ എ- മാര്‍ക്കസ് ഹാരിസ്, ജോ ബേണ്‍സ്, നിക്ക് മാഡിസണ്‍, ബെന്‍ മക്‌ഡെര്‍മോട്ട്, അലെക്‌സ് ക്യാരി (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, ജാക് വില്‍ഡെര്‍മ്യുത്ത്, വില്‍ സതെര്‍ലാന്റ്, പാട്രിസ് റോ, മിച്ചെല്‍ സ്വെപ്‌സണ്‍, ഹാരി കോണ്‍വേ.

Story first published: Saturday, December 12, 2020, 18:57 [IST]
Other articles published on Dec 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X