വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അനൗദ്യോഗിക ടെസ്റ്റ്: ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ എ ടീം 216ന് പുറത്ത്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഒന്നാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എ ടീമിന് ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 2016 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന മികച്ച നിലയിവാണ്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 111 റണ്‍സിന് മാത്രം പിന്നിലാണ് ആതിഥേയരായ കിവീസ്. വില്‍ യങ് (26), അജാസ് പട്ടേല്‍ (1) എന്നിവരാണ് ക്രീസില്‍.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഇന്ത്യന്‍ സീനിയര്‍ ടീം താരം മായങ്ക് അഗര്‍വാള്‍ (0) അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി. അഭിമന്യു ഈശ്വരന്‍ (8), പ്രിയങ്ക് പാഞ്ചല്‍ (18), ശ്രീകര്‍ ഭരത് (16), വിജയ് ശങ്കര്‍ (8) എന്നിവരെല്ലാം നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ഹനുമ വിഹാരിയുടെയും (51) ശുബ്മാല്‍ ഗില്ലിന്റെയും (83) അര്‍ധ സെഞ്ച്വറികളാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

cricket-

പാകിസ്താന്‍ പര്യടനത്തിനുള്ള എംസിസി ടീമിനെ പ്രഖ്യാപിച്ചു; കുമാര്‍ സംഗക്കാര നായകന്‍പാകിസ്താന്‍ പര്യടനത്തിനുള്ള എംസിസി ടീമിനെ പ്രഖ്യാപിച്ചു; കുമാര്‍ സംഗക്കാര നായകന്‍

83 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സുമാണ് ഗില്‍ നേടിയത്. കിവീസിനുവേണ്ടി മൈക്കല്‍ റായി നാലും കോലി മക്കോന്‍ചി മൂന്നും ജേക്കബ് ഡുഫി രണ്ടും സീന്‍ സോലിയ ഒരു വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ആതിഥേയര്‍ക്ക് ക്യാപ്റ്റന്‍ ഹാമിഷ് റൂതര്‍ഫോര്‍ഡ് (28), റാച്ചിന്‍ രവീന്ദ്ര (47) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.മുഹമ്മദ് സിറാജും ഇഷാന്‍ പോറലുമാണ് ഇന്ത്യക്കുവേണ്ടി വിക്കറ്റ് നേടിയത്.

Story first published: Thursday, January 30, 2020, 18:13 [IST]
Other articles published on Jan 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X