For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയും ഭുവനേശ്വര്‍ കുമാറും തിളങ്ങി, രണ്ടാം ഏകദിനത്തിലും ഇന്ത്യ

ആദ്യ ഏകദിനത്തില്‍ ഇന്ത്യ 9 വിക്കറ്റിന് ജയിച്ചിരുന്നു.

By Desk

പല്ലേക്കില്‍: ശ്രീലങ്കയ്‌ക്കെതിരേയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മൂന്നു വിക്കറ്റിന്റെ ജയം. ആറുവിക്കറ്റ് വീഴ്ത്തിയ ധനഞ്ജയയുടെ മാസ്മരിക ബൗളിങ് പ്രകടനത്തെ നിഷ്പ്രഭമാക്കിയത് വാലറ്റ നിരയില്‍ ഭുവനേശ്വര്‍ കുമാറും മഹേന്ദ്രസിങ് ധോണിയും നടത്തിയ ചെറുത്തു നില്‍പ്പാണ്.

Dhananjay

അര്‍ദ്ധസെഞ്ച്വറി നേടിയ രോഹിത് ശര്‍മയും 49 റണ്‍സ് നേടിയ ശിഖര്‍ ധവാനും ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും രാഹുലിനും ജാദവിനും കോഹ്ലിക്കും പിടിച്ചു നില്‍ക്കാനായില്ല. 21.5 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 131 എന്ന സ്‌കോറിലേക്ക് തകര്‍ന്നടിഞ്ഞ ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത് ധോണിയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും അവസരോചിതമായ ബാറ്റിങാണ്.

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടി. സിരി വര്‍ധന നേടിയ 58 റണ്‍സും കപുഗേദര നേടിയ 40 റണ്‍സും ഡിക് വെല്ല നേടിയ 31 റണ്‍സും മാത്രമാണ് ആതിഥേയ നിരയില്‍ എടുത്തുപറയാവുന്നത്. പത്തോവറില്‍ രണ്ടു മേഡിനടക്കം 43 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി ബുമ്രയാണ് ലങ്കന്‍ നിരയില്‍ നാശം വിതച്ചത്. ചാഹല്‍ രണ്ടു വിക്കറ്റും പാണ്ഡ്യ, പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Story first published: Thursday, August 24, 2017, 23:51 [IST]
Other articles published on Aug 24, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+