Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിക്ക ഭീഷണിയല്ല, ഉത്തേജക മരുന്ന് പരിശോധന സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു; ഇന്ദര്‍ജീത് സിംഗ്

ദില്ലി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് മൂലമുള്ള സിക്കവൈറസ് ബാധിക്കുന്ന സാഹചര്യത്തില്‍ എല്ലാ പ്രതിബന്ധതകളെയും അഭിമുഖീകരിച്ച് റിയോ ഒളിംപിക്സില്‍ മെഡല്‍ക്കൊയ്ത്തിനൊരുങ്ങുകയാണ് ഇന്ത്യയുടെ ഷോട്ട് പുട്ട് താരം ഇന്ദര്‍ജീത് സിംഗ്. നൂറിലേറെ താരങ്ങളുമായാണ് ആഗസ്ത് അഞ്ചിന് ആരംഭിക്കുന്ന റിയോ ഒളിംപിക്‌സിന് ഇന്ത്യന്‍ ടീം പുറപ്പെടുക.

സിക്ക വൈറസ് ബാധയെ പ്രതിരോധിക്കാന്‍ തങ്ങള്‍ പ്രാപ്തരാണെന്ന് ആത്മവിശ്വാസം പുലര്‍ത്തുന്ന ഇന്ദര്‍ജീത് ടീമിന്റെ ലക്ഷ്യം ഒളിംപിക്‌സ് മാത്രമാണെന്നും വ്യക്തമാക്കുന്നു. 2014ലെ ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവാണ് ഇന്ദര്‍ജീത് സിംഗ്. ഒളിംപിക്‌സില്‍ രണ്ട് തവണ ജേതാവായ കോച്ച് പ്രീതം സിംഗും ഇന്ദര്‍ജീതിനൊപ്പം റിയോയിലേക്ക് പറക്കാനാണ് തയ്യാറെടുക്കുന്നത്. പരീശീലനം പൂര്‍ത്തിയാക്കി മികച്ച ഫോമിലാണെന്ന് പറയുന്ന ഇന്ദര്‍ജിത് കോച്ച് പ്രീതം സിംഗിനെ തനിക്കൊപ്പം ഒളിംപിക്‌സിന് വരാന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാരിന് മുമ്പില്‍ ഉന്നയിക്കുന്ന ആവശ്യം. കായികതാരങ്ങള്‍ക്കൊപ്പം സ്വകാര്യ കോച്ചുമാരുണ്ടെങ്കില്‍ അത് താരങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ഇന്ത്യയിലും ഏഷ്യയിലും ഒന്നാം റാങ്കിലുള്ള ഈ ഷോട്ട് പുട്ട് താരം ചൂണ്ടിക്കാണിക്കുന്നു.

inderjeet1

അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം നിരന്തരം ഉത്തേജക മരുന്ന് പരിശോധനക്ക് വിധേയമായിട്ടുള്ള ഇന്ദര്‍ജീത് ഇത്തരത്തില്‍ മത്സരത്തിന് മുമ്പ് നിരന്തരം നടത്തുന്ന പരിശോധന താരങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും താരങ്ങളുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്യുമെന്നും ചൂണ്ടിക്കാണിക്കുന്നു.

Story first published: Saturday, July 16, 2016, 14:53 [IST]
Other articles published on Jul 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+