IND vs ZIM: ആരാവും ടോപ്‌സ്‌കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!

ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു വ്യാഴാഴ്ച ഹരാരെയില്‍ തുടക്കമാവുകയാണ്. 2016നു ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ ടീം ഇവിടെ പര്യടനം നടത്തുന്നത്. രണ്ടാംനിര ടീമിനെയാണ് സിംബാബ്‌വെയില്‍ ഇന്ത്യ ഇത്തവണ പരീക്ഷിക്കുന്നത്. ഈ മാസം 27നാരംഭിക്കുന്ന ഏഷ്യാ കപ്പ് പരിഗണിച്ച് നായകന്‍ രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ കളിക്കാര്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.

തിരിച്ച് വരവ് ഗംഭീരമാക്കാൻ Kl Rahul , ഒപ്പം പിടിക്കാൻ Gill

സച്ചിനു തകര്‍ക്കാന്‍ കഴിയാതെ പോയ റെക്കോര്‍ഡുകളറിയാമോ?സച്ചിനു തകര്‍ക്കാന്‍ കഴിയാതെ പോയ റെക്കോര്‍ഡുകളറിയാമോ?

ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരം. മറ്റൊരാള്‍ നായകന്‍ കെഎല്‍ രാഹുലാണ്. ഇവരെ ഒഴിച്ചുനിര്‍ത്തിയാല്‍ ടീമിലെ മറ്റുള്ളവരെല്ലാം മല്‍സര പരിചയം കുറഞ്ഞവരാണ്. അതുകൊണ്ടു തന്നെ സിംബാബ്‌വെയ്‌ക്കെതിരേ ഈ ടീം എങ്ങനെയായിരിക്കും പെര്‍ഫോം ചെയ്യുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബംഗ്ലാദേശുമായുള്ള ടി20, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സിംബാബ്‌വെ ഇന്ത്യയെ ക്ഷണിക്കുന്നത്. അവരെ അതുകൊണ്ടു തന്നെ നിസാരരായി എഴുതിത്തള്ളാനും ഇന്ത്യക്കു സാധിക്കില്ല. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ സാധ്യതയുള്ള ചില താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നു പരിശോധിക്കാം.

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് പരമ്പരയില്‍ ടോപ്‌സ്‌കോററാവാന്‍ സാധ്യതയുള്ള ഒരാള്‍. അദ്ദേഹത്തെ സംബന്ധിച്ച് മാസങ്ങള്‍ക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിവരവ് കൂടിയാണ് ഈ പരമ്പര. കഴിഞ്ഞ ഐപിഎല്ലിനു ശേഷം ഒരു മല്‍സരം പോലും രാഹുല്‍ കളിച്ചിട്ടില്ല. പരിക്കേറ്റതിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ താരം വിശ്രമത്തിലുമായിരുന്നു. കളിക്കളത്തിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കവെ കൊവിഡും പിടിപെട്ടതോടെ തിരിച്ചുവരവ് പിന്നെയും നീണ്ടു.

പഴയ ബാറ്റിങ് ടച്ച് രാഹുലിന് സിംബാബ്‌വെയ്‌ക്കെതിരേ നിലനിര്‍ത്താന്‍ കഴിയുമോയെന്നാണ് അറിയാനുള്ളത്. ഫോം തുടരാനായാല്‍ അദ്ദേഹം പരമ്പരയില്‍ റണ്‍സ് വാരിക്കൂട്ടുമെന്നുറപ്പാണ്. സിംബാബ്‌വെയുടെ ബൗളിങ് ആക്രമണത്തെ തനിച്ച് നിലംപരിശാക്കാന്‍ രാഹുലിനു കഴിയും. പരമ്പരയില്‍ ശിഖര്‍ ധവാനോടൊപ്പം അദ്ദേഹമായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

2016ല്‍ സിംബാബ്‌വെയ്‌ക്കെതിരേ തന്നെയായിരുന്നു രാഹുല്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയത്. കന്നി മല്‍സരത്തില്‍ തന്നെ അദ്ദേഹം സെഞ്ച്വറിയുമായി വരവറിയിക്കുകയും ചെയ്തു. ഇതുവരെ 42 മല്‍സരങ്ങളില്‍ നിന്നായി 1634 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്. അവസാനമായി കളിച്ച ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു അദ്ദേഹം നടത്തിയത്.

IND vs ZIM: ഗില്‍ ഓപ്പണിങില്‍ നിന്നും മാറും, പുതിയ റോള്‍? സഞ്ജുവിനു അതേ സ്ഥാനം

സിക്കന്തര്‍ റസ്സ

സിക്കന്തര്‍ റസ്സ

സിംബാബ്‌വെ നിരയിലെ ഏറ്റവും അപകടകാരിയായ താരം പാകിസ്താന്‍ വംശജന്‍ കൂടിയായ സിക്കന്തര്‍ റസ്സയാണ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഓള്‍റൗണ്ടര്‍ കൂടിയായ റസ്സ ബാറ്റിങിനൊപ്പം ബൗളിങിലും മിന്നുന്ന പ്രകടനമാണ് നടത്തുന്നത്.

ഈ വര്‍ഷം വിവിധ ഫോര്‍മാറ്റുകളിലായി 24 ഇന്നിങ്‌സുകളില്‍ നിന്നും 50 ശരാശരിയില്‍ 988 റണ്‍സ് റസ്സ അടിച്ചെടുത്തിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.

ബംഗ്ലാദേശുമായി അടുത്തിടെ നടന്ന പരമ്പരയിലായിരുന്നു ഇത്. ഐസിസിയുടെ ലോകകപ്പ് ക്വാളിഫയറില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും റസ്സ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ ബംഗ്ലാദേശിനെതിരായ ടി20, ഏകദിന പരമ്പരകളില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും ലഭിച്ചു. ഇന്ത്യക്കെതിരേയും ബാറ്റിങിലെ ഉജ്ജ്വല ഫോം തുടരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലായിരിക്കും അദ്ദേഹം.

IND vs ZIM: ഏറ്റവും അപകടകാരി 'പാക് താരം', സിംബാബ്‌വെ നിരയില്‍ ഇന്ത്യ ചിലരെ ഭയക്കണം

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

ഇന്ത്യയുടെ യുവ ഓപ്പണിങ് ബാറ്റര്‍ ശുഭ്മാന്‍ ഗില്ലാണ് ഏകദിന പരമ്പരയില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധ്യതയുള്ള മറ്റൊരു താരം. കെഎല്‍ രാഹുലിന്റെ മടങ്ങിവരവ് ഗില്ലിന്റെ ഓപ്പണിങ് സ്ഥാനത്തിനു വെല്ലുവിളിയാണെങ്കിലും ടീമില്‍ സ്ഥാനം നഷ്ടമാവാന്‍ സാധ്യതയില്ല. പരമ്പരയില്‍ മൂന്നാം നമ്പറില്‍ താരം ഇറങ്ങിയേക്കും. അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായി ഗില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടു ഫിഫ്റ്റികടക്കം 102.5 ശരാശരിയില്‍ താരം നേടിയത് 205 റണ്‍സാണ്.

ഇനി സിംബാബ്‌വെയ്‌ക്കെതിരേ മൂന്നാം നമ്പറിലും റണ്‍സ് വാരിക്കൂട്ടി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ തന്റെ സ്ഥാനമുറപ്പിക്കുകയായിരിക്കും ഗില്ലിന്റെ ലക്ഷ്യം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, August 16, 2022, 20:19 [IST]
Other articles published on Aug 16, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X