വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: 'സഞ്ജു പൊളിയല്ലേ', ഇഷാന്‍ വേണ്ടെന്നു മുന്‍ താരം

മനീന്ദര്‍ സിങിന്റേതാണ് അഭിപ്രായം

ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള ഏകദിന പരമ്പര ഈ മാസം 18ന് ആരംഭിക്കാനിരിക്കെ ആരായിരിക്കണം വിക്കറ്റ് കാക്കേണ്ടത് എന്നതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ സ്പിന്നര്‍ മനീന്ദര്‍ സിങ്. നിലവില്‍ രണ്ടു വിക്കറ്റ് കീപ്പര്‍മാരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ഒരാള്‍ സഞ്ജു സാംസണാണെങ്കില്‍ മറ്റൊരാള്‍ ഇഷാന്‍ കിഷനാണ്.

സഞ്ജു പൊളിയല്ലേ', ഇഷാന്‍ വേണ്ടെന്നു മുന്‍ താരം | *Cricket

എല്ലാം ഓക്കെ, ഒരു കുഴപ്പം മാത്രം, സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടം കിട്ടില്ല!എല്ലാം ഓക്കെ, ഒരു കുഴപ്പം മാത്രം, സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടം കിട്ടില്ല!

1

ഏഷ്യാ കപ്പിനുള്ള സംഘത്തിലെ ഭൂരിഭാഗം പേര്‍ക്കും വിശ്രമം നല്‍കി രണ്ടാംനിര ടീമിനെയാണ് ഇന്ത്യ സിംബാബ്‌വെയിലേക്കു അയക്കുന്നത്. നേരത്തേ ശിഖര്‍ ധവാനായിരുന്നു ടീം ക്യാപ്റ്റനെങ്കിലും കെഎല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ അദ്ദേഹത്തിനു നായകന്റെ ചുമതല നല്‍കിയിരിക്കുകയാണ്.

2

സിംബാബ്‌വെയ്‌ക്കെതിരേ വിക്കറ്റ് കീപ്പറായി ആരെ കളിപ്പിക്കുമെന്നത് ബുദ്ധിമുട്ടേറിയ ചോദ്യമാണ്. കാരണം സഞ്ജു സാംസണും ഇഷാന്‍ കിഷനും ഒരുപോലെ മിടുക്കരായ കളിക്കാരാണ്. അതുകൊണ്ടു തന്നെ ഇവരില്‍ നിന്നും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കുകയെന്നത് കോച്ചിനും ക്യാപ്റ്റനും എളുപ്പമുള്ള കാര്യവുമല്ല.

3

സഞ്ജു സാംസണിന്റെ പ്രകടനം എന്നെ വളരെയധികം ആകര്‍ഷിച്ചു. കാരണം അവനു ഒരുപാട് സമയം ലഭിച്ചു. ബാക്ക് ഫൂട്ടില്‍ കളിക്കുമ്പോള്‍ സഞ്ജുവിനു ധാരാളം സമയമുണ്ടെന്നു നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കുമെന്നും മനീന്ദര്‍ സിങ് വിലയിരുത്തി.

Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍

4

സഞ്ജു സാംസണിനു തന്റെ കഴിവ് തെളിയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെന്നു താന്‍ ആഗ്രഹിക്കുന്നതായി മനീന്ദര്‍ സിങ് വ്യക്തമാക്കി. സഞ്ജു സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നില്ലെന്നും അതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നുമുള്ള ചര്‍ച്ചകള്‍ ഉയരുംമുമ്പ് അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നു ഞാന്‍ കാണുകയാണ്. എന്റെ കണ്ണുകള്‍ സഞ്ജുവിലായിരിക്കുമെന്നും സിങ് പറഞ്ഞു.

T20 World Cup 2022: സെമിയില്‍ ആരൊക്കെ? ഏഷ്യയില്‍ ഒരു ടീം മാത്രം!- പ്രവചനം

5

നേരത്തേ വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്തത് സഞ്ജു സാംസണായിരുന്നു. വിക്കറ്റ് കീപ്പിങിനൊപ്പം ബാറ്റിങിലും അദ്ദേഹം തിളങ്ങിയിരുന്നു. ഇന്ത്യ 300 റണ്‍സിനു മുകളില്‍ ചേസ് ചെയ്തു വിജയിച്ച രണ്ടാം ഏകദിനത്തില്‍ സഞ്ജു കന്നി ഫിഫ്റ്റി കണ്ടെത്തിയിരുന്നു.

6

54 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. പരമ്പരയില്‍ 36 ശരശരിയില്‍ 72 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. ഇഷാന്‍ കിഷനാവട്ടെ ഈ വര്‍ഷം ഒരേയൊരു ഏകദിനത്തില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഈ മല്‍സരത്തില്‍ 26 റണ്‍സാണ് താരം നേടിയത്.

ഇന്ത്യന്‍ ഏകദിന ടീം

ഇന്ത്യന്‍ ഏകദിന ടീം

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

Story first published: Friday, August 12, 2022, 20:32 [IST]
Other articles published on Aug 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X