വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM ODI: പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ, നാണംകെടാതിരിക്കാന്‍ സിംബാബ്‌വെ, പ്രിവ്യൂ, സാധ്യതാ 11

ആദ്യ മത്സരം 10 വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പര ഉറപ്പിക്കാനുറച്ചാവും രണ്ടാം മത്സരത്തിനിറങ്ങുക. ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായിരുന്നു ഇന്ത്യയുടെ ജയം.

1

ഹരാരെ: ഇന്ത്യ-സിംബാബ് വെ മൂന്ന് മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ. ആദ്യ മത്സരം 10 വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പര ഉറപ്പിക്കാനുറച്ചാവും രണ്ടാം മത്സരത്തിനിറങ്ങുക. ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായിരുന്നു ഇന്ത്യയുടെ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ആതിഥേയരായ സിംബാബ് വെക്ക് യാതൊരു പഴുതും നല്‍കാതെ ഇന്ത്യ വിജയം പിടിച്ചടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിലും ഇന്ത്യ അനായാസ ജയം തന്നെ പ്രതീക്ഷിക്കുന്നു. ഉച്ചക്ക് 12.45നാണ് മത്സരം ആരംഭിക്കുന്നത്. സോണി സിക്‌സില്‍ തത്സമയം കാണാം.

ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സിംബാബ് വെയുടെ ബാറ്റിങ് കരുത്ത് പരീക്ഷിക്കുന്നതിനായുള്ള നീക്കമായിരുന്നു ഇത്. ആതിഥേയര്‍ 40.3 ഓവറില്‍ 189 റണ്‍സിന് കൂടാരം കയറിയപ്പോള്‍ 115 പന്തും 10 വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ഇന്ത്യ ജയിച്ചത്. രണ്ടാം മത്സരത്തില്‍ ടോസ് നേടിയാല്‍ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ആദ്യം ബാറ്റ് ചെയ്ത് വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയാവും ഇന്ത്യയുടെ ലക്ഷ്യം.

എംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ലഎംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല

1

ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യയുടെ ചില താരങ്ങള്‍ക്ക് ഫോമിലേക്കെത്തേണ്ടതായുണ്ട്. അതിലൊരാളാണ് സിംബാബ് വെയില്‍ ഇന്ത്യയെ നയിക്കുന്ന കെ എല്‍ രാഹുല്‍. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ് രാഹുലുള്ളത്. എന്നാല്‍ അദ്ദേഹത്തിന് ഫോം കണ്ടെത്തി തിരിച്ചുവരാനുള്ള അവസരമാണ് സിംബാബ് വെയിലുള്ളത്. ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി ബാറ്റ് ചെയ്യാനുള്ള അവസരം രാഹുലിന് ലഭിച്ചിരുന്നില്ല.

ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനൊപ്പം ശുബ്മാന്‍ ഗില്ലിനാണ് അവസരം നല്‍കിയത്. ഈ കൂട്ടുകെട്ട് ക്ലിക്കാവുകയും ചെയ്തു. ഇതുവരെ നാല് തവണയാണ് ഈ കൂട്ടുകെട്ട് ഓപ്പണിങ്ങിലിറങ്ങിയത്. ഇതില്‍ മൂന്ന് തവണയും സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇവര്‍ക്കായി. ആദ്യ മത്സരത്തില്‍ ഇന്ത്യ കരുതലോടെയാണ് കളിച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ബാറ്റിങ് ലഭിച്ചാല്‍ അതിവേഗം റണ്‍സുയര്‍ത്താനായിരിക്കും ശ്രമിക്കുകയെന്ന് ഉറപ്പ്.

ഹൂഡ, ശ്രേയസ്, സഞ്ജു, ശുബ്മാന്‍, മൂന്നാം നമ്പറില്‍ കണ്ണുവെക്കുന്നവര്‍, ആരാണ് ബെസ്റ്റ്?

2

സഞ്ജു സാംസണായിരുന്നു ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ സഞ്ജു മിന്നി. രണ്ടാം മത്സരത്തിലും സഞ്ജു തന്നെ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെടാനാണ് സാധ്യത. ഇഷാന്‍ കിഷനുണ്ടെങ്കിലും ഫോം പരിഗണിക്കുമ്പോള്‍ സഞ്ജുവിന് തന്നെ അവസരം ലഭിച്ചേക്കും.

റുതുരാജ് ഗെയ്ക് വാദ്, രാഹുല്‍ ത്രിപാഠി എന്നിവര്‍ക്ക് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചിരുന്നില്ല. രണ്ടാം മത്സരത്തിലും ഇവര്‍ ടീമിന് പുറത്തിരിക്കാനാണ് സാധ്യത. ഇന്ത്യ ആദ്യ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാവും രണ്ടാം മത്സരത്തിനിറങ്ങുക. മൂന്നാം മത്സരത്തില്‍ ഇന്ത്യ ടീമില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യതയുണ്ട്.

3

പേസ് നിരയിലേക്ക് വരുമ്പോള്‍ ദീപക് ചഹാറിന്റെയും മുഹമ്മദ് സിറാജിന്റെയും പ്രകടനത്തിലാണ് പ്രതീക്ഷ. രണ്ട് പേരും ന്യൂബോളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാട്ടുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിനൊപ്പം അധികനാള്‍ മുന്നോട്ട് പോവുക പ്രയാസം.

സ്പിന്നര്‍ കുല്‍ദീപ് യാദവിന് ആദ്യ മത്സരത്തില്‍ തിളങ്ങാനായിരുന്നില്ല. അതേ സമയം അക്ഷര്‍ പട്ടേല്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. കുല്‍ദീപിനെ സംബന്ധിച്ച് രണ്ടാം മത്സരത്തിലും തിളങ്ങാനാവാത്ത പക്ഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ മുന്നോട്ട് പോവുക കടുപ്പമായിരിക്കുമെന്ന് തന്നെ പറയാം. 2003ന് ശേഷം സിംബാബ് വെയ്‌ക്കെതിരേ കളിച്ച 13 ഏകദിനത്തിലും ഇന്ത്യ ജയിച്ചു. ഇന്ത്യ ഒരു ടീമിനെതിരേ തുടര്‍ച്ചയായി കൂടുതല്‍ ഏകദിന ജയം നേടുന്ന റെക്കോഡാണിത്. ഈ റെക്കോഡിനെ ഇനിയും മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യക്ക് സാധിച്ചേക്കും.

'മനുഷ്യനായാല്‍ റണ്‍സിനോട് ഇത്ര ആര്‍ത്തി പാടില്ല', രോഹിത്തിനെക്കുറിച്ച് ഹസന്‍ അലി

4

സാധ്യതാ 11 ഇന്ത്യ- കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്

സിംബാബ്‌വെ- ടഡിവാന്‍ഷെ മറുമാനി,ഇന്നസന്റ് കയേ, സീന്‍ വില്യംസ്, വെസ്ലി മധെവേരെ, സിക്കന്തര്‍ റാസ, റെജിസ് ചകാബ്വ (ക്യാപ്റ്റന്‍),റ്യാന്‍ ബേള്‍,ലൂക് ജോങ്വെ, ബ്രാഡ്‌ലി ഇവാന്‍സ്, വിക്റ്റര്‍ ന്യൂച്ചി, റിച്ചാര്‍ ഗവാര

Story first published: Friday, August 19, 2022, 8:17 [IST]
Other articles published on Aug 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X