വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിന ലോകകപ്പില്‍ രാഹുല്‍ ഓപ്പണറാവേണ്ട, നാലാം നമ്പര്‍ മതി!, ചൂണ്ടിക്കാട്ടി സാബ കരീം

നായകനായ രോഹിത് ശര്‍മ ഇന്ത്യയുടെ പ്ലേയിങ് 11 ഓപ്പണറായി ഉണ്ടാവുമെന്നുറപ്പ്. നോണ്‍സ്‌ട്രൈക്കില്‍ ആരെന്നതാണ് പ്രധാന തലവേദന

1

ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഏകദിന ലോകകപ്പിനായാണ്. 50 ഓവര്‍ ഫോര്‍മാറ്റില്‍ അടുത്ത രാജാക്കന്മാരായി ആരെത്തുമെന്നത് കണ്ടറിയേണ്ടതാണ്. ഇന്ത്യന്‍ ടീം തീര്‍ച്ചയായും ഫേവറേറ്റുകളിലൊന്നാണ്. രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ കരുത്തുറ്റ താരനിരതന്നെ ഇന്ത്യക്കൊപ്പമുണ്ടാവുമെന്നുറപ്പ്.

ഏകദിന ലോകകപ്പിലേക്കടുക്കവെ ഇന്ത്യന്‍ ടീം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഓപ്പണിങ്ങിലാണ്. നായകനായ രോഹിത് ശര്‍മ ഇന്ത്യയുടെ പ്ലേയിങ് 11 ഓപ്പണറായി ഉണ്ടാവുമെന്നുറപ്പ്. നോണ്‍സ്‌ട്രൈക്കില്‍ ആരെന്നതാണ് പ്രധാന തലവേദന. രോഹിത് ശര്‍മക്കൊപ്പം ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കാണ് മുഖ്യ പരിഗണന ലഭിക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് മാറാനാണ് സാധ്യത.

എംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ലഎംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല

1

രാഹുലിനെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് നാലാം നമ്പറിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയെന്ന് പറയാം. ഇതിന്റെ സൂചനകള്‍ സെലക്ടര്‍മാരടക്കം നല്‍കുന്നു. ഇപ്പോഴിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറായി കെ എല്‍ രാഹുല്‍ വേണ്ടെന്നും ശുബ്മാന്‍ ഗില്‍ മതിയെന്നും രാഹുല്‍ നാലാം നമ്പറില്‍ കളിക്കണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം.

'കെ എല്‍ രാഹുലിന്റെ നിലവിലെ സ്ഥാനം നാലാം നമ്പറിലാണ്. അതുകൊണ്ടാണ് സിംബാബ് വെക്കെതിരേ ശിഖര്‍ ധവാനൊപ്പം ശുബ്മാന്‍ ഗില്‍ ഓപ്പണറായത്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും ബാക്കപ്പ് ഓപ്പണറെ തിരയുകയാണ്. രോഹിത്തും ധവാനും ഓപ്പണര്‍മാരായി ഇറങ്ങുമ്പോള്‍ ശുബ്മാന്‍ ഗില്ലിനെ ബാക്കപ്പ് ഓപ്പണറാക്കാം'- സാബ കരീം പറഞ്ഞു.

ഹൂഡ, ശ്രേയസ്, സഞ്ജു, ശുബ്മാന്‍, മൂന്നാം നമ്പറില്‍ കണ്ണുവെക്കുന്നവര്‍, ആരാണ് ബെസ്റ്റ്?

2

ലഭിച്ച അവസരങ്ങളിലെല്ലാം ഗംഭീര പ്രകടനമാണ് ഗില്‍ കാഴ്ചവെക്കുന്നത്. ടെസ്റ്റില്‍ നേരത്തെ തന്നെ മികവ് കാട്ടിയ ഗില്‍ ഇപ്പോള്‍ ഏകദിനത്തിലേക്കെത്തുമ്പോഴും മികവ് തുടരുന്നു, ഇന്ത്യക്കായി അവസാനം കളിച്ച നാല് മത്സരത്തില്‍ മൂന്നിലും അര്‍ധ സെഞ്ച്വറി നേടാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. ശിഖര്‍ ധവാനുമൊപ്പം നാല് ഏകദിനത്തില്‍ ഓപ്പണറായപ്പോള്‍ മൂന്ന് തവണയും സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാനും ശുബ്മാന്‍ ഗില്ലിന് സാധിച്ചു.

സിംബാബ് വെക്കെതിരായ ഒന്നാം ഏകദിനത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ശുബ്മാന്‍ ഗില്‍ (82) ശിഖര്‍ ധവാന്‍ (81) എന്നിവര്‍ അപരാജിത അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. 115 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ഇന്ത്യ ജയം നേടിയത്. മത്സരത്തില്‍ കെ എല്‍ രാഹുലിനെ എല്ലാവരും ഓപ്പണിങ്ങില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഗില്ലിനെയാണ് ഇന്ത്യ ഓപ്പണിങ് സ്ഥാനത്തിറക്കിയത്. പരിക്കിനെത്തുടര്‍ന്ന് നീണ്ട നാളുകളിലായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള രാഹുലിന് ഏഷ്യാ കപ്പിന് മുമ്പ് കളിച്ച് ഫോമിലേക്കെത്തേണ്ടതായുണ്ട്.

'മനുഷ്യനായാല്‍ റണ്‍സിനോട് ഇത്ര ആര്‍ത്തി പാടില്ല', രോഹിത്തിനെക്കുറിച്ച് ഹസന്‍ അലി

3

എന്നാല്‍ ആദ്യ മത്സരത്തില്‍ അദ്ദേഹത്തിന് ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ല. അടുത്ത മത്സരങ്ങളില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്തിനെ പൂര്‍ണ്ണമായി വ്യക്തമാക്കുന്ന മത്സരമായി അത് മാറിയേക്കും. സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് വരുന്ന മത്സരങ്ങളില്‍ ബാറ്റിങ്ങിന് അവസരം ലഭിക്കുമെന്നാണ് ആരാധക പ്രതീക്ഷ.

ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഗംഭീര പ്രകടനം നടത്തിയെങ്കിലും ആദ്യ മത്സരത്തില്‍ താരമായത് പേസര്‍ ദീപക് ചഹാറാണ്. മൂന്ന് വിക്കറ്റുമായി സിംബാബ് വെയുടെ ടോപ് ഓഡറിനെ തകര്‍ത്തത് ദീപക്കായിരുന്നു. ടി20 ലോകകപ്പില്‍ സ്ഥാനം നോട്ടമിടുന്ന പ്രകടനമാണ് ദീപക് നടത്തിയതെന്ന് പറയാം. ദീപക്കിനെയും ഇന്ത്യ പിന്തുണക്കണമെന്നും സാബ കരീം പറഞ്ഞു.

4

'ആധുനിക ക്രിക്കറ്റില്‍ സ്വിങ് ബൗളിങ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേരിടാന്‍ എളുപ്പമുള്ള കാര്യമല്ല. കൃത്യമായി ഉപയോഗിച്ചാല്‍ ടീമിന്റെ സമ്പാദ്യമായി മാറാന്‍ സാധിക്കുന്ന താരമാണ് ദീപക്. അവന്റെ ജോലിഭാരത്തെ കൃത്യമായി ഉപയോഗിച്ചാല്‍ നീണ്ടകാലത്തേക്ക് ഇന്ത്യക്കൊരു താരത്തെ ലഭിക്കും. ഔട്ട് സ്വിങ്ങും ഇന്‍ സ്വിങ്ങും ഒരുപോലെ എറിയാന്‍ സാധിക്കുന്നവനാണവന്‍'-സാബ കരീം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, August 19, 2022, 14:40 [IST]
Other articles published on Aug 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X