വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: സഞ്ജുവിന്റെ ലാസ്റ്റ് ചാന്‍സ്, ഇനി ഇന്ത്യന്‍ ടീമില്‍ കാണില്ല!, വഴിയടച്ച് രണ്ട് പേര്‍

ഒരു പക്ഷെ സഞ്ജു ഇന്ത്യന്‍ ടീമിനായി കളിക്കുന്ന അവസാന പരമ്പരയായി സിംബാബ് വെക്കെതിരായ ഏകദിന പരമ്പര മാറിയേക്കാം

1

ഇന്ത്യയുടെ സിംബാബ് വെക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര 18ന് ആരംഭിക്കാന്‍ പോവുകയാണ്. താരതമ്യേന ദുര്‍ബലരെന്ന് വിളിക്കാമെങ്കിലും കരുത്തരായ നിരവധി താരങ്ങള്‍ സിംബാബ് വെയ്‌ക്കൊപ്പമുണ്ട്. ബംഗ്ലാദേശിനെ ഏകദിന, ടി20 പരമ്പരയില്‍ തകര്‍ത്തെറിഞ്ഞെത്തുന്ന സിംബാബ് വെയെ തട്ടകത്തില്‍ തോല്‍പ്പിക്കുക ഇന്ത്യക്ക് അത്ര എളുപ്പമാവില്ല.

ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടത് ആരാധകരെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്. ഏഷ്യാ കപ്പിനുള്ള ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജു ടി20 ലോകകപ്പിലും കളിക്കാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ സിംബാബ് വെയില്‍ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിങ് 11 ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്. വിക്കറ്റ് കീപ്പറായി സഞ്ജു ഇറങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

1

ഒരു പക്ഷെ സഞ്ജു ഇന്ത്യന്‍ ടീമിനായി കളിക്കുന്ന അവസാന പരമ്പരയായി സിംബാബ് വെക്കെതിരായ ഏകദിന പരമ്പര മാറിയേക്കാം. നിരാശപ്പെടുത്തിയാല്‍ സഞ്ജുവിന് ഇനിയൊരു അവസരം ലഭിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം. സഞ്ജുവിന് വെല്ലുവിളി ഉയര്‍ത്തി ചില താരങ്ങള്‍ വളര്‍ന്നുവന്നിട്ടുണ്ട്. സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയടക്കുന്ന രണ്ട് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

ASIA CUP: ഇന്ത്യ കപ്പടിക്കും!, എക്‌സ് ഫാക്ടര്‍ അവന്‍, വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍ASIA CUP: ഇന്ത്യ കപ്പടിക്കും!, എക്‌സ് ഫാക്ടര്‍ അവന്‍, വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍

ശുബ്മാന്‍ ഗില്‍

ശുബ്മാന്‍ ഗില്‍

ഇന്ത്യ ഓപ്പണിങ്ങിലേക്കും മൂന്നാം നമ്പറിലേക്കും പരിഗണിക്കുന്ന താരമാണ് ശുബ്മാന്‍ ഗില്‍. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം സജീവമായിരുന്ന ശുബ്മാനെ ഇന്ത്യയിപ്പോള്‍ ഏകദിന ഫോര്‍മാറ്റിലും വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് തന്നെ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല. മൂന്നാം നമ്പറിലും നാലാം നമ്പറിലുമാണ് സഞ്ജു ഇടം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ശുബ്മാന്‍ ഗില്‍ ഈ സ്ഥാനങ്ങളിലെല്ലാം ബാറ്റ് ചെയ്യാന്‍ മിടുക്കനാണ്.

2

സഞ്ജുവിനെക്കാള്‍ വിശ്വസ്തനായി ഇന്ത്യ കാണുന്നത് ഗില്ലിനെയാണ്. കൂടാതെ വിരാട് കോലിയുടെ പകരക്കാരനെന്ന നിലയിലും ഇന്ത്യ പരിഗണിക്കുന്നത് ശുബ്മാന്‍ ഗില്ലിനെയാണ്. ഭാവി താരമെന്ന നിലയില്‍ ഇന്ത്യ വളരെ പ്രതീക്ഷ വെക്കുന്ന ഗില്ലിനെ ഇന്ത്യ സഞ്ജുവിനെക്കാള്‍ മുകളില്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ സഞ്ജുവിന് അവസരം കുറയും.

ഇടം കൈയന്മാരുടെ ബെസ്റ്റ് ടി20 11, രണ്ട് ഇന്ത്യക്കാര്‍, ക്യാപ്റ്റന്‍ സര്‍പ്രൈസ്

ദീപക് ഹൂഡ

ദീപക് ഹൂഡ

കെ എല്‍ രാഹുലും വിരാട് കോലിയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെ പ്ലേയിങ് 11 സ്ഥാനം കണ്ടെത്തുക യുവതാരങ്ങളെ സംബന്ധിച്ച് കടുപ്പമായിരിക്കുകയാണ്. സീനിയേഴ്‌സിന് വിശ്രമം നല്‍കുമ്പോഴാണ് സഞ്ജുവിന് അവസരം ലഭിക്കാറ്. എന്നാല്‍ ദീപക് ഹൂഡയുടെ വരവും സഞ്ജുവിന്റെ അവസരം കുറക്കുന്നു. ഹൂഡ സ്പിന്‍ ഓള്‍റൗണ്ടറാണ്. പന്തെറിയാനും ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ഇത് സഞ്ജുവിനെക്കാള്‍ ഹൂഡക്ക് മുന്‍തൂക്കം നല്‍കുന്നു.

ഹൂഡ ഇതിനോടകം തന്നെ ടീമിലെ പ്രധാന താരങ്ങളിലൊരാളായി മാറിക്കഴിഞ്ഞു. സീനിയേഴ്‌സിലാര്‍ക്കെങ്കിലും വിശ്രമം വേണ്ടിവന്നാല്‍ പകരം ഇന്ത്യ ആദ്യം പരിഗണിക്കുക ഹൂഡയെയാവും. കൂടാതെ ലഭിക്കുന്ന അവസരങ്ങളിലെല്ലാം സഞ്ജുവിനെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനും ഹൂഡക്ക് സാധിക്കുന്നുണ്ട്.

ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

സഞ്ജുവിന് സ്ഥിരതയില്ല

സഞ്ജുവിന് സ്ഥിരതയില്ല

സഞ്ജു ഇന്ത്യന്‍ ടീമിലേക്കെത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ ഏറ്റവും വേട്ടയാടിയിരുന്ന പ്രശ്‌നം സ്ഥിരതയാണ്. ഒന്നോ രണ്ടോ നല്ല ഇന്നിങ്‌സുകള്‍ക്ക് ശേഷം ഫ്‌ളോപ്പാകുന്ന സഞ്ജുവിന്റെ ശൈലി ഇന്ത്യയെപ്പോലെ വലിയ താരസമ്പത്തുള്ള ഒരു ടീമിന് യോജിച്ചതല്ല. സ്ഥിരതയുള്ള മറ്റ് നിരവധി താരങ്ങള്‍ അവസരത്തിനായി കാത്തുനില്‍ക്കവെ സഞ്ജുവിന് ഇന്ത്യന്‍ ടീമിനൊപ്പം മുന്നോട്ട് പോകാന്‍ സിംബാബ് വെ പര്യടനത്തില്‍ അവിസ്മരണീയ പ്രകടനം തന്നെ നടത്തേണ്ടതായുണ്ട്. ഇതുവരെയുള്ള ചരിത്രംവെച്ച് അതിനുള്ള സാധ്യത കുറവായതിനാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കുക പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.

Story first published: Monday, August 15, 2022, 17:39 [IST]
Other articles published on Aug 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X