വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: സിംബാബ്‌വെയില്‍ ഫ്‌ളോപ്പായാല്‍ ഇവര്‍ ഇന്ത്യന്‍ ടീമിന് പുറത്ത്! മൂന്നു പേര്‍

ആഗസ്റ്റിലാണ് സിംബാബ്‌വെയില്‍ ഏകദിന പരമ്പര

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ഇതു വിശ്രമമില്ലാത്ത ദിനങ്ങളാണ്. കഴിഞ്ഞ ഐപിഎല്ലിനു ശേഷം തുടര്‍ച്ചയായി മല്‍സരങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം. അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കു ശേഷം ടീം ഇന്ത്യ ഇപ്പോള്‍ കരീബിയയിലെത്തിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസുമായി മൂന്ന് ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ഇ്ന്ത്യന്‍ ടീം ഇവിടെ കളിക്കുന്നത്.

അന്താരാഷ്ട്ര ടി20യില്‍ 'നനഞ്ഞ പടക്കം', ഐപിഎല്ലില്‍ ഇവര്‍ അമിട്ടാവും!- സഞ്ജുവുംഅന്താരാഷ്ട്ര ടി20യില്‍ 'നനഞ്ഞ പടക്കം', ഐപിഎല്ലില്‍ ഇവര്‍ അമിട്ടാവും!- സഞ്ജുവും

1

വിന്‍ഡീസ് പര്യടനത്തിനുശേഷം ഇന്ത്യ തിരിക്കുക സിംബാബ്‌വെയിലേക്കാണ്. ആഗസ്റ്റ് 18 മുതല്‍ 22 വരെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് അവിടെ ടീമിനെ കാത്തിരിക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ ഏഷ്യാ കപ്പ് നടക്കാനിരിക്കുന്നതിനാല്‍ സിംബാബ്‌വെയിലേക്കു ഇന്ത്യ രണ്ടാംനിര ടീമിനെ അയക്കാനാണ് സാധ്യത.

2

വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇന്ത്യയെ പര്യടനത്തില്‍ നയിച്ചേക്കും. നിലവില്‍ വിന്‍ഡീസുമായുള്ള ഏകദിന പരമ്പരിലും അദ്ദേഹം തന്നെയാണ് ടീമിന്റെ ക്യാപ്റ്റന്‍. സിംബാബ്‌വെയുമായുള്ള ഏകദിന പരമ്പര ഇന്ത്യയുടെ ചില താരങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണാകമാണ്. ഇതില്‍ മികച്ച പ്രകടനം നടത്താനായില്ലെങ്കില്‍ ഏകദിന ടീമില്‍ ഇവര്‍ക്കു സ്ഥാനം നഷ്ടമായേക്കും. ആരൊക്കെയാണ് ഇവരെന്നു നോക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യയുടെ ടെസ്റ്റ്, ടി20 ടീമുകളില്‍ നിന്നും ഇതിനകം പുറത്തായിക്കഴിഞ്ഞ ശിഖര്‍ ധവാന്റെ ഏകദിന ടീമിലെയും സ്ഥാനം ഭീഷണിയിലാണ്. സമീപകാലത്തെ മോശം പ്രകടനങ്ങളും പ്രായവുമാണ് അദ്ദഹത്തിനു തിരിച്ചടിയായി മാറുന്നത്. കെഎല്‍ രാഹുലിന്റെ തകര്‍പ്പന്‍ ഫോമും ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് തുടങ്ങിയ യുവതാരങ്ങളുടെ വരവുമെല്ലാം ധവാന് കാര്യങ്ങള്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇനിയും വലിയ ഇന്നിങ്‌സുകള്‍ കളിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ധവാന് വഴിമാറിക്കൊടുക്കേണ്ടി വരും.

റിഷഭ് ഹേറ്റേഴ്‌സ് ഇതറിയണം- റണ്‍വേട്ടയില്‍ ഇന്ത്യയുടെ ഒന്നാമന്‍! രോഹിത് നാലാമത്

4

ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും 50ല്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്തത് വെറും 41 റണ്‍സാണ്. ആദ്യ കളിയില്‍ പുറത്താവാതെ നേടിയ 31 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ബാറ്റിങില്‍ പതറുന്ന ധവാനെയാണ് കണ്ടത്. അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കണമെങ്കില്‍ സിംബാബ്‌വെയ്‌ക്കെതിരേ അദ്ദേഹത്തിനു ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്തേ തീരൂ.

IND vs WI: ബുംറയും ഷമിയുമില്ല, ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍ ആരാവും? ഇതാ മൂന്നു പേര്‍

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

യുവ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരാണ് സിംബാബ്‌വെ പര്യടനത്തോടെ ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്നും പുറത്താവാനിടയുള്ള മറ്റൊരാള്‍. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന ശ്രേയസ് സമീകാലത്തു മോശം ഫോമിലൂടെയാണ് കടന്നുപോവുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ കുറച്ചു അവസരങ്ങളാണ് താരത്തിനു ലഭിച്ചത്. ഇവയിലൊന്നും പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല ബാറ്റിങ് പ്രകടനം. ഷോര്‍ട്ട് പിച്ചുകളെ നേരിടുമ്പോഴുള്ള ശ്രേയസിന്റെ വീക്ക്‌നെസ് ഈ പര്യടനത്തില്‍ എതിരാളികള്‍ ശരിക്കും മുതലെടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഈ കുറവ് എത്രയും വേഗത്തില്‍ മറികടന്നാല്‍ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിനു പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

6

ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ ആദ്യത്തെ മല്‍സരത്തില്‍ മാത്രമാണ് ശ്രേയസ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. പക്ഷെ ഈ മല്‍സരത്തില്‍ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചില്ല. ഇനി വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലാണ് ശ്രേയസ് കളിക്കുക. ഇതില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിനു സാധിക്കുമോയെന്നതാണ് അറിയാനുള്ളത്.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് സിംബാബ്‌വെ പര്യടനത്തിനു ശേഷം ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കപ്പെടാനിടയുള്ള മൂന്നാമത്തെ താരം. രവീന്ദ്ര ജഡേജയുടെ ബാക്കപ്പായി ഇന്ത്യ കണ്ടുവച്ച താരമാണ് അദ്ദേഹം. ബൗളിങിനൊപ്പം ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ അക്ഷറിനു സാധിക്കാറുണ്ട്. കൂടാതെ മികച്ച ഫീല്‍ഡറുമാണ്.
2017ലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിച്ചത്. ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ അടുത്തിടെ നടന്ന ടി20 പരമ്പരകകളില്‍ അക്ഷര്‍ ടീമിലുണ്ടായിരുന്നു. പക്ഷെ ശരാശരിക്കും താഴെയായിരുന്നു പ്രകടനം.

8

ഈ വര്‍ഷം ഏഴു ടി20കളില്‍ കളിച്ച അക്ഷര്‍ 8.58 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് വെറും മൂന്നു വിക്കറ്റുകള്‍ മാത്രമാണ്. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ സിംബാബ്‌വെ പര്യടനത്തില്‍ അക്ഷര്‍ തീര്‍ച്ചയായും ടീമില്‍ ഇടം പിടിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനുള്ള അവസാനത്തെ അവസരം കൂടിയായിരിക്കും അത്.

Story first published: Wednesday, July 20, 2022, 16:11 [IST]
Other articles published on Jul 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X