വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: അവന് ടൂറിസ്റ്റ് വിസയാണോ? റുതുരാജ് അടുത്ത സഞ്ജുവാകും- വന്‍ വിമര്‍ശനം

ടോസിനു ശേഷം ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു

സിംബാബ്‌വെയുമായുള്ള ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും ചിലര്‍ തഴയപ്പെട്ടതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഹരാരെയില്‍ നടക്കുന്ന മല്‍സരത്തില്‍ ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ കെഎല്‍ രാഹുല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണും ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ പുതുമുഖം രാഹുല്‍ ത്രിപാഠി ഒരിക്കല്‍ക്കൂടി തഴയപ്പെട്ടു. കൂടാതെ യുവ താരം റുതുരാജ് ഗെയ്ക്വാദിനും ടീമില്‍ ഇടം കിട്ടിയില്ല.

കോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യകോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യ

1

ത്രിപാഠിയും ഗെയ്ക്വാദും ഇനിയും ഇന്ത്യക്കു വേണ്ടി ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറിയിട്ടില്ല. റുതുരാജ് ടി20യില്‍ കളിച്ചിട്ടുണ്ടെങ്കിലും ത്രിപാഠി ഒരു ഫോര്‍മാറ്റിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടില്ല. ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ത്രിപാഠി കഴിഞ്ഞ അയര്‍ലാന്‍ഡ് പര്യടനത്തിലും ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ പരമ്പരയില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചില്ല. കൂടാതെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടി20യിലും ത്രിപാഠി ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ പ്ലെയിങ് ഇലവനില്‍ ഇടം കിട്ടിയില്ല. ഇപ്പോഴിതാ സിംബാബ് വെയുമായുള്ള ആദ്യ കളിയിലും താരം പുറത്തായിരിക്കുകയാണ്.

2

ഐപിഎല്ലില്‍ 76 മല്‍സരങ്ങളില്‍ നിന്നും 1798 റണ്‍സ് രാഹുല്‍ ത്രിപാഠി നേടിയിട്ടുണ്ട്. 140.8 സ്‌ട്രൈക്ക് റേറ്റിലാണിത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകളും താരം കളിച്ചിരുന്നു. ത്രിപാഠിയെയും റുതുരാജിനെയും സിംബാബ്‌വെയ്‌ക്കെതിരേ പുറത്തിരുത്തിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ വന്ന വിമര്‍ശങനങ്ങള്‍ പരിശോധിക്കാം.

3

ബിസിസിഐ, രാഹുല്‍ ത്രിപാഠി എവിടെ? അദ്ദേഹത്തിന്റെ പേര് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ എനിക്കു കാണാന്‍ കഴിയുന്നില്ല. ടൂറിസ്റ്റ് വിസയിലാണോ ത്രിപാഠി അവിടെ എത്തിയിരിക്കുന്നത് എന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.
രാഹുല്‍ ത്രിപാഠി ഇലവനില്‍ ഇല്ലാത്തതിന്റെ പേരില്‍ ആളുകള്‍ അസ്വസ്ഥരാവാന്‍ ഒരു വഴിയുമില്ല. ലിസ്റ്റ് എ ക്രിക്കറ്റില്‍ 31 ശരാശരിയുള്ള അദ്ദേഹത്തിനു ഏകദിന ടീമില്‍ ഇടം കിട്ടിയതു തന്നെ ഭാഗ്യമാണെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

Asia Cup 2022: കോലി vs ബാബര്‍, ആരാണ് ബെസ്റ്റ്? കണക്കുകള്‍ നല്‍കും ഉത്തരം

4

ഇഷാന്‍ കിഷനോടൊപ്പം കെഎല്‍ രാഹുല്‍, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലേക്കു മടങ്ങിവന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു.
സഞ്ജു സാസണ്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കു കൂടുതല്‍ ഗെയിമുകള്‍ ലഭിക്കുന്നത് പോസിറ്റീവാണ്.
ദീപക് ഹൂഡയും ശുഭ്മാന്‍ ഗില്ലുമാണ് പരമ്പരയില്‍ ശ്രദ്ധിക്കേണ്ട കളിക്കാര്‍. രാഹുല്‍ ത്രിപാഠിക്കു അവസരം നഷ്ടമായതാണ് ഖേദകരമായ കാര്യമെന്നു ഒരു യൂസര്‍ കുറിച്ചു.

5

രാഹുല്‍ ത്രിപാഠി ഇന്ത്യന്‍ ടീമിലെ വലിയൊരു മിസ്സ് തന്നെയാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
റുതുരാജ് ഗെയ്ക്വാദായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സഞ്ജു സാംസണ്‍. എന്റെ വാക്കുകള്‍ മാര്‍ക്ക് ചെയ്തു വച്ചോയെന്നു ഒരു യൂസര്‍ പ്രതികരിച്ചു.
റുതുരാജ് ഗെയ്ക്വാദിനു ഇതു ഏകദിന കരിയറിലെ പത്താമത്തെ മല്‍സരമാണ്. അദ്ദേഹം ഇനിയും അരങ്ങേറിയിട്ടില്ലെന്നും ഒരു യൂസര്‍ കുറിച്ചു. റുതുരാജ് ഗെയ്ക്വാദ് ആദ്യ മല്‍സരത്തില്‍ കളിക്കുന്നില്ല. ടിവി ഓഫ് എന്നായിരുന്നു ഒരു ട്വീറ്റ്.

ലാസ്റ്റ് ബോള്‍/ സൂപ്പര്‍ ഓവര്‍ ഏതു ഫിനിഷ് ഇഷ്ടം? എന്ത് സൂപ്പര്‍ പവര്‍ വേണം? സഞ്ജു പറയുന്നു

ഇന്ത്യ പ്ലെയിംഗ് ഇലവന്‍

ഇന്ത്യ പ്ലെയിംഗ് ഇലവന്‍

ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, സഞ്ജു സാംസണ്‍ (വിക്റ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

Story first published: Thursday, August 18, 2022, 15:32 [IST]
Other articles published on Aug 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X