വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: ബംഗ്ലാദേശിനെതിരേ സിംബാബ്‌വെ പരമ്പര നേടിയത് നന്നായി! കാരണം പറഞ്ഞ് ധവാന്‍

വ്യാഴാഴ്ചയാണ് പരമ്പരയുടെ തുടക്കം

വ്യാഴാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ സിംബാബ്‌വെയെ വില കുറച്ചു കാണുന്നില്ലെന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെറ്ററന്‍ ഓപ്പണറുമായ ശിഖര്‍ ധവാന്‍. പരമ്പരയ്ക്കു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യഥാര്‍ഥത്തില്‍ ധവാനായിരുന്നു ഈ പരമ്പരയില്‍ ഇന്ത്യയെ നയിക്കാനിരുന്നത്. പക്ഷെ അവസാന നിമിഷം അദ്ദേഹത്തെ മാറ്റുകയായിരുന്നു. കെഎല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിയെത്തിയതായിരുന്നു കാരണം. ഇതേ തുടര്‍ന്നു രാഹുലിനെ നായകസ്ഥാനം ഏല്‍പ്പിക്കുകയും ധവാനെ വൈസ് ക്യാപ്റ്റനാക്കുകയുമായിരുന്നു. ഏഷ്യാ കപ്പിനു മുന്നോടിയായി സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയതിനാല്‍ രണ്ടാംനിര ടീമിനെയാണ് സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യ പരീക്ഷിക്കുന്നത്.

IND vs ZIM: ഏറ്റവും അപകടകാരി 'പാക് താരം', സിംബാബ്‌വെ നിരയില്‍ ഇന്ത്യ ചിലരെ ഭയക്കണംIND vs ZIM: ഏറ്റവും അപകടകാരി 'പാക് താരം', സിംബാബ്‌വെ നിരയില്‍ ഇന്ത്യ ചിലരെ ഭയക്കണം

1


വെസ്റ്റ് ഇന്‍ഡീസില്‍ ഏകദിന, ടി20 പരമ്പരകളില്‍ വിജയിച്ച ശേഷമാണ് ഇന്ത്യന്‍ ടീം സിംബാബ്‌വെയില്‍ പര്യടത്തിനു എത്തിയിരിക്കുന്നത്. മറുഭാഗത്തു സിംബാബ്‌വെയും പരമ്പര വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ്. അവസാനമായി കളിച്ച ടി20, ഏകദിന പരമ്പരകളില്‍ അവര്‍ ബംഗ്ലാദേശിനെ സ്വന്തം നാട്ടില്‍ അട്ടിമറിച്ചിരുന്നു.

2

ബംഗ്ലാദേശിനെതിരേ സിംബാബ്‌വെ വിജയം കൊയ്തത് നല്ല കാര്യമാണെന്നു ശിഖര്‍ ധവാന്‍ ചൂണ്ടിക്കാട്ടി. സിംബാബ്‌വെ മികച്ച ക്രിക്കറ്റാണ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത് എന്നു എനിക്കുറപ്പാണ്. ഞങ്ങളെ സംബന്ധിച്ചും അതു നല്ലതാണ്.
അതു ഞങ്ങളെയും വിരല്‍ത്തുമ്പില്‍ നിര്‍ത്തും. ഞങ്ങള്‍ ഒന്നും നിസാരമായി കാണുന്നില്ല. ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് പെര്‍ഫോം ചെയ്യാനാണ്. ടീമോ, സമയമോ ഞങ്ങള്‍ പരിഗണിക്കുന്നില്ല. ശരിയായ ഫലങ്ങള്‍ ലഭിക്കുന്നതിന് നടപടി ക്രമം ശരിയാക്കുന്നതിലാണ് തങ്ങള്‍ ശ്രദ്ധിക്കുന്നതെന്നും ശിഖര്‍ ധവാന്‍ വിശദമാക്കി.

IND vs ZIM: ഏറ്റവും അപകടകാരി 'പാക് താരം', സിംബാബ്‌വെ നിരയില്‍ ഇന്ത്യ ചിലരെ ഭയക്കണം

3

കെഎല്‍ രാഹുല്‍ ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവന്നത് നല്ല കാര്യമാണെന്നു ശിഖര്‍ ധവാന്‍ പറഞ്ഞു. ഞങ്ങളുടെ ടീമിലെ പ്രധാനപ്പെട്ട അംഗങ്ങളിലൊരാളാണ് രാഹുല്‍. ഏഷ്യാ കപ്പ് വരാനിരിക്കെ അദ്ദേഹത്തിനു ഇതു നല്ലതാണ്. ഈ പര്യടനത്തില്‍ നിന്നും രാഹുല്‍ ഒരുപാട് നേടുമെന്ന് തനിക്കുറപ്പുണ്ടെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

4

ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് തുടങ്ങിയ പുതിയ ഓപ്പണര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉയര്‍ന്നുവരുന്നതില്‍ ശിഖര്‍ ധവാന്‍ സന്തോഷം പ്രകടിപ്പിച്ചു. അവര്‍ക്കു ഒരുപാട് അവസരങ്ങള്‍ ലഭിക്കുന്നതായി എനിക്കു തോന്നുന്നു. അവരെല്ലാം നല്ല ആത്മവിശ്വാസവും ടെക്‌നിക്കുമുള്ളവരാണ്. ഓരോരുത്തരും വ്യത്യസ്തരാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ പരിവര്‍ത്തനം മഹത്തായതാണ്. ഐപിഎല്ലും ആഭ്യന്തര ക്രിക്കറ്റും കാരണം ഇവരുടെയെല്ലാം ആത്മവിശ്വാസം വളരെ ഉയരത്തിലാണ്.

5

എബിഡിക്കും മുകളില്‍ പുജാര! കോലിക്കും ബാബറിനുമരികെ, എന്നിട്ടും ഏകദിന ടീമിലില്ല

അന്താരാഷ്ട്ര ക്രിക്കറ്റുമായി അവര്‍ പെട്ടെന്നു ഇഴുകിച്ചേര്‍ന്നു. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്കു ഒരുപാട് ഓപ്ഷനുകളുണ്ട്, അവരെല്ലാം നന്നായി പെര്‍ഫോം ചെയ്യുന്നുമുണ്ട്. ഒരു ടീമെന്ന നിലയില്‍ തങ്ങള്‍ക്കു ഇതു വളരെ നല്ലതായി തോന്നുന്നുവെന്നും ധവാന്‍ വിശദമാക്കി.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭുമാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

Story first published: Tuesday, August 16, 2022, 23:19 [IST]
Other articles published on Aug 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X