വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: ഓപ്പണിങ്ങിലെ ഒരേയൊരു 'ഗബ്ബാര്‍', എലൈറ്റ് ക്ലബ്ബിലേക്ക്, കോലിയേയും മറികടന്നു

ശിഖര്‍ ധവാന്‍ 81 റണ്‍സും ശുബ്മാന്‍ ഗില്‍ 82 റണ്‍സും നേടി പുറത്താവാതെ നിന്നു. അവസാന നാല് ഏകദിനത്തില്‍ നിന്ന് ഈ കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ നേടുന്ന മൂന്നാമത്തെ സെഞ്ച്വറി കൂട്ടുകെട്ടാണിത്

1

ഹരാരെ: സിംബാബ് വെക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 10 വിക്കറ്റിന്റെ ജയമാണ് നേടിയെടുത്തത്. സിംബാബ് വെ മുന്നോട്ട് വെച്ച 190 റണ്‍സ് വിജയലക്ഷ്യം 115 പന്ത് ബാക്കിനിര്‍ത്തിയാണ് ഇന്ത്യ ജയിച്ചത്. ഓപ്പണര്‍മാരുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് ഗംഭീര ജയമൊരുക്കിയത്. ശിഖര്‍ ധവാന്‍ 81 റണ്‍സും ശുബ്മാന്‍ ഗില്‍ 82 റണ്‍സും നേടി പുറത്താവാതെ നിന്നു. അവസാന നാല് ഏകദിനത്തില്‍ നിന്ന് ഈ കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ നേടുന്ന മൂന്നാമത്തെ സെഞ്ച്വറി കൂട്ടുകെട്ടാണിത്.

38ാം ഏകദിന ഫിഫ്റ്റിയാണ് ധവാന്‍ നേടിയത്. ഇതോടെ ധവാന്‍ ഓപ്പണര്‍മാരുടെ എലൈറ്റ് ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്. ഓപ്പണറെന്ന നിലയില്‍ 6500 റണ്‍സെന്ന നാഴികക്കല്ലാണ് അദ്ദേഹം പിന്നിട്ടത്. 15310 റണ്‍സുമായി ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. രണ്ടാം സ്ഥാനത്തുള്ള സൗരവ് ഗാംഗുലിക്ക് 9146 റണ്‍സും മൂന്നാം സ്ഥാനത്തുള്ള രോഹിത് ശര്‍മക്ക് 7409 റണ്‍സുമാണുള്ളത്.

എംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ലഎംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല

1

7240 റണ്‍സുമായി വീരേന്ദര്‍ സെവാഗാണ് നാലാം സ്ഥാനത്ത്. ഇനി സെവാഗിന്റെ റെക്കോഡിനെ തകര്‍ക്കുകയാണ് ധവാന്റെ ലക്ഷ്യം. 2023ലെ ഏകദിന ലോകകപ്പിലെ ഓപ്പണര്‍ സ്ഥാനം ലക്ഷ്യമിടുന്ന ധവാന്‍ ഈ സ്ഥാനം അര്‍ഹിക്കുന്ന തരത്തിലുള്ള ബാറ്റിങ് പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവെക്കുന്നതെന്ന് പറയാം. എന്നാല്‍ ധവാന് കാര്യങ്ങള്‍ എളുപ്പമല്ല. യുവതാരങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ സ്ഥിരതയോടെ ഇനിയും ഏറെ മത്സരങ്ങള്‍ കളിക്കേണ്ടിയിരിക്കുന്നു.

2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യക്കായി കൂടുതല്‍ ഏകദിന റണ്‍സ് നേടുന്ന താരമായി മാറാനും ധവാനായി. 1094 റണ്‍സാണ് ധവാന്റെ പേരിലുള്ളത്. 52ന് മുകളില്‍ ശരാശരിയിലാണ് ധവാന്റെ പ്രകടനം. വിരാട് കോലിയെയാണ് (1058) ധവാന്‍ മറികടന്നത്. കെ എല്‍ രാഹുല്‍ (930), ശ്രേയസ് അയ്യര്‍ (898), രോഹിത് ശര്‍മ (718) എന്നിവരാണ് ധവാന് പിന്നാലെയുള്ളത്.

IND vs ZIM: ശുബ്മാന്‍ ഗില്‍ ഓപ്പണറാവണ്ട, മൂന്നാം നമ്പര്‍ ബെസ്റ്റ്!, മൂന്ന് കാരണങ്ങളിതാ

2

മികച്ച നേട്ടങ്ങള്‍ ധവാന് അവകാശപ്പെടാനാവുമെങ്കിലും അദ്ദേഹത്തിന്റെ മെല്ലപ്പോക്ക് ശൈലിയാണ് പ്രശ്‌നം. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാന്‍ അദ്ദേഹത്തിന് വലിയ മികവില്ല. നിലയുറപ്പിച്ച ശേഷം റണ്‍സുയര്‍ത്തുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. വിക്കറ്റ് പോയാല്‍ ടീമിന് വലിയ ബാധ്യതയായി മാറും. അതുകൊണ്ട് തന്നെ ധവാന്റെ ശൈലിയില്‍ നായകന്‍ രോഹിത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

3

സിംബാബ് വെക്കെതിരേ ഇന്ത്യ നേടുന്ന മൂന്നാമത്തെ 10 വിക്കറ്റ് ജയമാണിത്. 2013ന് ശേഷം സിംബാബ് വെക്കെതിരേ കളിച്ച 13 മത്സരത്തിലും ഇന്ത്യ ജയിച്ചു. ഇതും റെക്കോഡാണ്. ഇന്ത്യ ഒരു ടീമിനെതിരേ തുടര്‍ച്ചയായി കൂടുതല്‍ ഏകദിന ജയം നേടുന്ന റെക്കോഡാണിത്. ബംഗ്ലാദേശിനെതിരേ തുടര്‍ച്ചയായി 12 ഏകദിന ജയമാണ് ഇന്ത്യ നേടിയത്. ന്യൂസീലന്‍ഡിനെതിരേ 11 ജയവും സിംബാബ് വെക്കെതിരേ 10 ജയവും തുടര്‍ച്ചയായി ഇന്ത്യ നേടിയിട്ടുണ്ട്.

ASIA CUP: കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകളറിയാം, ചരിത്ര നേട്ടത്തിലേക്ക് ഹിറ്റ്മാനും

4

ധവാന്റെ സ്ഥാനത്തിന് വലിയ വെല്ലുവിളിയായി ശുബ്മാന്‍ ഗില്ലിന്റെ പ്രകടനം മാറിയിട്ടുണ്ട്. അവസാന നാല് മത്സരത്തില്‍ നിന്ന് മൂന്ന് ഫിഫ്റ്റിയാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് എണ്ണവും സെഞ്ച്വറിയിലേക്കെത്തേണ്ടതായിരുന്നെങ്കിലും മത്സരത്തിന്റെ സാഹചര്യത്തെത്തുടര്‍ന്നാണ് ഇത് നഷ്ടമായത്. ഏഴ് ഏകദിനം ഇന്ത്യക്കായി കളിച്ച താരം 67.20 ശരാശരിയില്‍ 336 റണ്‍സാണ് നേടിയത്. 33 ഫോറും 6 സിക്‌സും നേടിയ താരം 2 ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ട്. പുറത്താവാതെ 98 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Thursday, August 18, 2022, 20:46 [IST]
Other articles published on Aug 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X