വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: ദീപക് കളിയിലെ താരമായി, പക്ഷെ 'അവന്‍ അല്‍പ്പം ഭയപ്പെട്ടു', ചൂണ്ടിക്കാട്ടി കൈഫ്

ഇന്ത്യന്‍ താരങ്ങളുടെ ബൗളിങ് പ്രകടനവും ഗംഭീരമായിരുന്നു. ഇതില്‍ എടുത്തു പറയേണ്ടത് കളിയിലെ താരമായ ദീപക് ചഹാറിന്റെ പ്രകടനമാണ്

1

മുംബൈ: സിംബാബ് വെക്കെതിരായ ഒന്നാം ഏകദിനത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ ഇന്ത്യക്ക് മുന്നില്‍വെച്ച 190 റണ്‍സ് വിജയലക്ഷ്യം 115 പന്ത് ബാക്കിനിര്‍ത്തി ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ഇന്ത്യ മറികടന്നു. ശുബ്മാന്‍ ഗില്ലിന്റെയും (82) ശിഖര്‍ ധവാന്റെയും (81) തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

ഇന്ത്യന്‍ താരങ്ങളുടെ ബൗളിങ് പ്രകടനവും ഗംഭീരമായിരുന്നു. ഇതില്‍ എടുത്തു പറയേണ്ടത് കളിയിലെ താരമായ ദീപക് ചഹാറിന്റെ പ്രകടനമാണ്. മൂന്ന് വിക്കറ്റുമായി സിംബാബ് വെയുടെ ടോപ് ഓഡറിനെ തകര്‍ത്ത ദീപക്കാണ് കളിയിലെ താരമായത്. പരിക്കിനെത്തുടര്‍ന്ന് ഏഴ് മാസത്തോളം ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ദീപക് മടങ്ങിവരവിനെ ആദ്യ മത്സരത്തില്‍ത്തന്നെ കളിയിലെ താരമായിരിക്കുകയാണ്.

എംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ലഎംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല

1

ടി20 ലോകകപ്പിലേക്കും താനും ഉണ്ടാവണമെന്ന് സെലക്ടര്‍മാരോട് പ്രകടനം കൊണ്ട് പറയാന്‍ ദീപക്കിന് സാധിച്ചുവെന്ന് തന്നെ വിലയിരുത്താം. എന്നാല്‍ ആദ്യ ഓവറുകളില്‍ പന്തില്‍ മികച്ച നിയന്ത്രണം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ കളിയിലെ താരമായെങ്കിലും ദീപക് ബൗളിങ്ങില്‍ അല്‍പ്പം ഭയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

'അവന്‍ അല്‍പ്പം ഭയപ്പെട്ടിരുന്നു. അവന്റെ സ്‌പെല്ലിലെ ആദ്യ പന്ത് തന്നെ ഫുള്‍ട്ടോസായിരുന്നു. ആദ്യത്തെ രണ്ട് ഓവര്‍ വളരെ മികച്ചതെന്ന് പറയാനാവില്ല. ഏഴാം ഓവറിലാണ് ഇന്ത്യ ആദ്യ വിക്കറ്റ് നേടുന്നത്. അതായത് ദീപക്കിന്റെ നാലാമത്തെ ഓവറില്‍. ആദ്യത്തെ രണ്ട് ഓവറിന് ശേഷമാണ് അവന് യോര്‍ക്കര്‍ എറിയാന്‍ സാധിച്ചത്. ഫുള്‍ട്ടോസും വൈഡും എറിഞ്ഞു.

ഹൂഡ, ശ്രേയസ്, സഞ്ജു, ശുബ്മാന്‍, മൂന്നാം നമ്പറില്‍ കണ്ണുവെക്കുന്നവര്‍, ആരാണ് ബെസ്റ്റ്?

2

ഇത് ആദ്യം അവന്‍ അല്‍പ്പം ഭയപ്പെട്ടുവെന്നാണ് വ്യക്തമാക്കുന്നത്. ആറ് മാസത്തിന് ശേഷമാണ് ദീപക് കളിക്കുന്നത്. ഫെബ്രുവരിയില്‍ വിന്‍ഡീസിനെതിരെയാണ് അവന്‍ ഇതിന് മുമ്പ് കളിച്ചതെന്നാണ് ഓര്‍ക്കുന്നത്. പഴയ താളത്തിലേക്കെത്താന്‍ സമയം വേണ്ടിവരും'-കൈഫ് പറഞ്ഞു. 2021ലെ ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പാണ് താരം പരിക്കിന്റെ പിടിയിലാവുന്നത്. മെഗാ ലേലത്തില്‍ കോടികള്‍ നല്‍കി സിഎസ്‌കെ ദീപക്കിനെ സ്വന്തമാക്കിയെങ്കിലും പരിക്കിനെത്തുടര്‍ന്ന് അവന് കളിക്കാന്‍ സാധിക്കാതെ വന്നു.

3

ന്യൂബോളില്‍ നന്നായി സ്വിങ് കണ്ടെത്തുന്ന താരമാണ് ദീപക്. ടി20 ഫോര്‍മാറ്റില്‍ പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കന്‍. ഐപിഎല്ലിലൂടെ തന്റെ മികവ് തെളിയിക്കാന്‍ ദീപക്കിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാവുമെന്ന് ഉറപ്പിച്ചിടത്തുനിന്നാണ് അദ്ദേഹം പരിക്കിന്റെ പിടിയിലായത്. ടി20 ലോകകപ്പിന് രണ്ടര മാസം മാത്രം ശേഷിക്കെ ദീപക്കിന് ടീമിലേക്ക് തിരിച്ചെത്തുക പ്രയാസമായിരിക്കും.

എന്നാല്‍ ബൗളിങ്ങിനോടൊപ്പം ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും ദീപക്കിന് മികവുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ താരത്തെ ബാക്കപ്പായെങ്കിലും ടി20 ലോകകപ്പിലേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. ഏഷ്യാ കപ്പിലും ബാക്കപ്പ് താരമായി അദ്ദേഹത്തെ പരിഗണിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലുള്ളതിനാല്‍ ദീപക്കിന് ടി20 ലോകകപ്പിലേക്ക് വിളിയെത്താനുള്ള സാധ്യത കൂടുതലാണ്.

'മനുഷ്യനായാല്‍ റണ്‍സിനോട് ഇത്ര ആര്‍ത്തി പാടില്ല', രോഹിത്തിനെക്കുറിച്ച് ഹസന്‍ അലി

4

ഷോര്‍ട്ട് ബോളിലാണ് ദീപക് ആദ്യ വിക്കറ്റ് നേടിയത്. ഇത് അവന്റെ അനുഭവസമ്പത്താണ് വ്യക്തമാക്കുന്നതെന്നും കൈഫ് ചൂണ്ടിക്കാട്ടി. 'പരിക്കിന്റെ ഇടവേളക്ക് ശേഷം മികച്ചൊരു തിരിച്ചുവരവാണ് അവന്‍ നടത്തിയിരിക്കുന്നത്. നന്നായി സ്വിങ് ചെയ്യിപ്പിക്കാന്‍ അവന് സാധിച്ചിരുന്നു. എന്നാല്‍ ആദ്യ വിക്കറ്റ് നേടിയത് ഷോര്‍ട്ട് ബോളിലാണ്. അത് അവന്റെ അനുഭവ സമ്പത്തിലൂടെ നേടിയതാണ്. ആ സമയത്ത് ഷോര്‍ട്ട് ബോള്‍ ബാറ്റ്‌സ്മാന്‍ പ്രതീക്ഷിച്ചിരുന്നില്ല. 125-126 വേഗത്തില്‍ പന്തെറിയുന്ന ദീപക്കില്‍ നിന്ന് അത്തരമൊരു ഷോര്‍ട്ട് ബോള്‍ ബാറ്റ്‌സ്മാനെ ആശയക്കുഴപ്പത്തിലാക്കുന്നതായിരുന്നു'-കൈഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, August 19, 2022, 9:24 [IST]
Other articles published on Aug 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X