വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: രാഹുല്‍-ധവാന്‍ ഓപ്പണിങ്, ത്രിപാഠിക്ക് അരങ്ങേറ്റം, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

ഇന്ത്യ ആദ്യം ശിഖര്‍ ധവാനെ ക്യാപ്റ്റനാക്കിയാണ് ടീം പ്രഖ്യാപിച്ചതെങ്കിലും കെ എല്‍ രാഹുലിന്റെ മടങ്ങിവരവോടെ അദ്ദേഹത്തിലേക്ക് നായകസ്ഥാനം കൈമാറി

1

ഇന്ത്യ-സിംബാബ്‌വെ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം 18ാം തീയ്യതി നടക്കാന്‍ പോവുകയാണ്. സിംബാബ്‌വെ താരതമ്യേന ദുര്‍ബലരായ ടീമാണെങ്കിലും സമീപകാല പ്രകടനം മികച്ചതാണ്. ബംഗ്ലാദേശിനെ ഏകദിന, ടി20 പരമ്പരയില്‍ തോല്‍പ്പിച്ചെത്തുന്ന സിംബാബ്‌വെ ഇന്ത്യയെ വിറപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഇന്ത്യ ആദ്യം ശിഖര്‍ ധവാനെ ക്യാപ്റ്റനാക്കിയാണ് ടീം പ്രഖ്യാപിച്ചതെങ്കിലും കെ എല്‍ രാഹുലിന്റെ മടങ്ങിവരവോടെ അദ്ദേഹത്തിലേക്ക് നായകസ്ഥാനം കൈമാറി. ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കളിച്ച് ഫോം കണ്ടെത്താനുള്ള അവസരമാണ് സിംബാബ് വെ പര്യടനത്തിലുള്ളത്. പരമ്പരയില്‍ ഇന്ത്യക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 ഏതാണ്?. ആരൊക്കെ ഏതൊക്കെ പൊസിഷനില്‍ കളിക്കണം. പരിശോധിക്കാം.

ASIA CUP 2022: റിഷഭ് vs കാര്‍ത്തിക്, രണ്ടിലൊരാള്‍ മാത്രം 11ല്‍!, ആര് പുറത്താവും?, റിഷഭ് പറയുന്നുASIA CUP 2022: റിഷഭ് vs കാര്‍ത്തിക്, രണ്ടിലൊരാള്‍ മാത്രം 11ല്‍!, ആര് പുറത്താവും?, റിഷഭ് പറയുന്നു

1

ഓപ്പണിങ്ങില്‍ കെ എല്‍ രാഹുല്‍ - ശിഖര്‍ ധവാന്‍ കൂട്ടുകെട്ടിന് തന്നെയാണ് അവസരം. രണ്ട് പേരും അനുഭവസമ്പന്നരായ താരങ്ങളാണ്. രാഹുല്‍ ഇന്ത്യയുടെ ഏഷ്യാ കപ്പിനുള്ള ടീമിലുണ്ട്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന രാഹുല്‍ മടങ്ങിയെത്തുന്ന പരമ്പരയാണിത്. ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് രാഹുലിന് തെളിയിക്കേണ്ടതായുണ്ട്.

മൂന്നാം നമ്പറില്‍ ഇന്ത്യ ശുബ്മാന്‍ ഗില്ലിനെയാവും പരിഗണിക്കുക. ഇന്ത്യയുടെ ഭാവിയിലെ മൂന്നാം നമ്പര്‍ താരമെന്ന നിലയില്‍ ഇതിനോടകം പേരെടുക്കാന്‍ ശുബ്മാനായിട്ടുണ്ട്. വിരാട് കോലിയുടെ പകരക്കാരനെന്ന നിലയില്‍ പേരെടുത്ത താരമാണ് ശുബ്മാന്‍ ഗില്‍. നാലാം നമ്പറില്‍ ഇന്ത്യ ആരെ കളിപ്പിക്കുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. സഞ്ജു സാംസണ്‍/ ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ക്കാവും അവസരം. ലഭിക്കുന്ന സൂചന പ്രകാരം ഇന്ത്യ സഞ്ജുവിനെയാവും പരിഗണിക്കുക.

അരങ്ങേറി, ടീമിന്റെ ഭാഗ്യ താരങ്ങളായി മാറി!, അറിയാമോ ഈ ആറ് ക്രിക്കറ്റ് താരങ്ങളെ?

2

ഇഷാന്‍ മോശം ഫോമിലാണ്. അതുകൊണ്ട് തന്നെ ഇടം കൈയന്‍ ബാറ്റ്‌സ്മാന് വലിയ പിന്തുണ നല്‍കാന്‍ ഇന്ത്യന്‍ ടീം ഇപ്പോള്‍ മാനേജ്‌മെന്റ് ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. അഞ്ചാം നമ്പറില്‍ ഇന്ത്യ ദീപക് ഹൂഡയെയാവും ഇറക്കുക. സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ മികവ് കാട്ടുന്ന താരമാണ് ഹൂഡ. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഹൂഡയുണ്ട്. ആറാമനായി ഇന്ത്യ രാഹുല്‍ ത്രിപാഠിയെ പരിഗണിച്ചേക്കും. അരങ്ങേറ്റത്തിന് ഇതുവരെ അവസരം ലഭിക്കാത്ത താരത്തിനെ ഇത്തവണ ഇന്ത്യ അവസരം നല്‍കാനാണ് സാധ്യത കൂടുതല്‍.

3

ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലുണ്ടാവും. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായാണ് ഇന്ത്യ അക്ഷറിനെ പരിഗണിക്കുന്നത്. സമീപകാലത്ത് മികച്ച പ്രകടനമാണ് അക്ഷര്‍ കാഴ്ചവെച്ചത്. എട്ടാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ദീപക് ചഹാറിനെ പരിഗണിച്ചേക്കും. വലം കൈയന്‍ താരം പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. താരത്തിന്റെ തിരിച്ചുവരവ് പരമ്പരയായി ഇത് മാറാനാണ് സാധ്യത കൂടുതല്‍.

അന്ന് പാകിസ്താനെ തോല്‍പ്പിച്ചത് ധോണിയുടെ തന്ത്രം, ഉപദേശം 'ഗതിമാറ്റി', വെളിപ്പെടുത്തി ഭാജി

4

ഒമ്പതാം നമ്പറില്‍ ഇന്ത്യ കുല്‍ദീപ് യാദവിനെയാവും പരിഗണിക്കുക. ചൈനാമാന്‍ സ്പിന്നര്‍ മോശം ഫോമിനെത്തുടര്‍ന്ന് ടീമിന് പുറത്തുപോയിരുന്നെങ്കിലും ഇപ്പോള്‍ തകര്‍പ്പന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. 10ാം നമ്പറില്‍ പേസറായി പ്രസിദ്ധ് കൃഷ്ണക്കാവും അവസരം. ലഭിച്ച അവസരങ്ങളില്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ പ്രസിദ്ധിനായിരുന്നില്ല. അതുകൊണ്ട് തന്നെ താരത്തെ സംബന്ധിച്ച് നിര്‍ണ്ണായക പരമ്പരയാണിത്.

മുഹമ്മദ് സിറാജാണ് 11ാമന്‍. വലം കൈയന്‍ പേസര്‍ സമീപകാലത്തായി കളിച്ച ഏകദിന പരമ്പരയിലെല്ലാം മികവ് കാട്ടിയിട്ടുണ്ട്. ഏകദിനത്തില്‍ ഇന്ത്യക്കൊപ്പം വലിയ കരിയര്‍ പ്രതീക്ഷിക്കുന്ന താരങ്ങളിലൊരാളാണ് സിറാജ്.

5

ഇന്ത്യയുടെ സാധ്യതാ 11: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍/ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

Story first published: Tuesday, August 16, 2022, 11:32 [IST]
Other articles published on Aug 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X